Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഫ്രിക്കൻ പ്രതീക്ഷകൾ തകർന്നു; ആക്രമിച്ചുകയറിയ സെനഗലിനെ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ; ജയം ഏകപക്ഷീയമായ ഒരുഗോളിന്; ഫെയർ പ്ലേ മികവിൽ സെനഗലിനെ മറികടന്ന് ജപ്പാൻ പ്രീക്വാർട്ടറിൽ; പുറത്തായെങ്കിലും ജപ്പാനെ കീഴടക്കി മാനം കാത്ത് പോളണ്ട്

ആഫ്രിക്കൻ പ്രതീക്ഷകൾ തകർന്നു; ആക്രമിച്ചുകയറിയ സെനഗലിനെ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ; ജയം ഏകപക്ഷീയമായ ഒരുഗോളിന്; ഫെയർ പ്ലേ മികവിൽ സെനഗലിനെ മറികടന്ന് ജപ്പാൻ പ്രീക്വാർട്ടറിൽ; പുറത്തായെങ്കിലും ജപ്പാനെ കീഴടക്കി മാനം കാത്ത് പോളണ്ട്

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ:സെനഗലിന് മുന്നിൽ ആദ്യമൊന്ന് പകച്ചെങ്കിലും വീര്യം വീണ്ടെടുത്തുകൊളംബിയ ജയിച്ചുകയറിയതോടെ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നു.74 ാം മിനിറ്റിൽ യെറി മിന നേടിയ ഗോളാണ് കൊളംബിയയ്ക്ക് പ്രീക്വാർട്ടറിലേക്ക് ടിക്കറ്റ് നൽകിയത്.
കോർണർ കിക്കിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെയായിരുന്നു മിനയുടെ ഗോൾ. ഉയർന്നു ചാടി പന്ത് വലയിലേക്ക് കുത്തിയിടുകയായിരുന്നു മിന.

വിജയം മാത്രം ലാക്കാക്കി ഇറക്കിയ കൊളംബിയ ആദ്യപകുതിയിൽ പതറി. 31 ാം മിനിറ്റിൽ, പ്ലേമേക്കർ ഹാമിഷ് റോഡ്രിഗസ് പരിക്കിനെ തുടർന്ന് പിൻവലിച്ചത് കളിയുടെ വേഗം കുറച്ചു. സെനഗൽ ആദ്യം മുതൽ തന്നെ ആക്രമിച്ചുകയറിയതോടെ കൊളംബിയ പകച്ചു. 17ആം മിനിറ്റിൽ സെനഗൽ താരം സാദിയോ മാനെയെ ഫൗൾ ചെയ്തതിന് പെനാൽറ്റി ലഭിച്ചെങ്കിലും വാറിന് തീരുമാനം വിടുകയായിരുന്നു. എന്നാൽ വാർ പെനാൽറ്റി അല്ലെന്ന് വിധിക്കുകയായിരുന്നു.

രണ്ടാം മൽസരത്തിൽ ജപ്പാൻ പോളണ്ടിനോട് തോറ്റു. സെനഗലിനും ജപ്പാനും നാലുപോയിന്റ് വീതം കിട്ടിയെങ്കിലും ഫെയൽ പ്ലേയുടെ മികവിൽ ജപ്പാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നു.

പ്രീ ക്വാർട്ടറിലെത്താൻ ജപ്പാന് വിജയമോ സമനിലയോ അനിവാര്യമായിരുന്നു. മത്സരത്തിന്റെ 59-ാം മിനിറ്റിൽ ജാൻ ബെഡ്നാറെക് നേടിയ ഗോളിലാണ് പോളണ്ട് ലീഡ് ചെയ്യുന്നത്. ബോക്സിന് തൊട്ടുമുന്നിൽ നിന്ന് കുർസാവ എടുത്ത ഫ്രീകിക്ക് ജപ്പാൻ പ്രതിരോധത്തെ ഭേദിച്ച് ജാൻ ബെഡ്നാറെക് പോസ്റ്റിലെത്തിക്കുകയായിരുന്നു.

34-ാം മിനിറ്റിൽ കാമിൽ ഗിൽക്കിന്റെ ഹെഡ്ഡർ ഗോൾഡൻ സേവിലൂടെ തട്ടിയകറ്റിയ ഗോളി എയ്ജി കവാഷിമ ഗോൾഡൻ സേവ് ജപ്പാനെ ഗോൾ വഴങ്ങാതെ രക്ഷപ്പെടുത്തുകയും ചെയ്തു. ആദ്യ ണ്ടു മത്സരങ്ങളും തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ പോളണ്ട് ജയത്തോടെ മാനം കാത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP