Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കപ്പ് നേടിയില്ലെങ്കിലും നേടാൻ അനുവദിക്കാത്തവർ;ലോകകപ്പിന്റെ ശ്രദ്ധാ കേന്ദ്രങ്ങൾ ഫേവറിറ്റുകൾ മാത്രമല്ല; വൻ മീനുകളെ വീഴ്‌ത്തുന്ന ചെറുമീനുകളും റഷ്യയിൽ നീന്തിക്കളിക്കും; 2018 ലോകകപ്പിലെ കറുത്ത കുതിരകളെ പരിചയപ്പെടാം

കപ്പ് നേടിയില്ലെങ്കിലും നേടാൻ അനുവദിക്കാത്തവർ;ലോകകപ്പിന്റെ ശ്രദ്ധാ കേന്ദ്രങ്ങൾ ഫേവറിറ്റുകൾ മാത്രമല്ല; വൻ മീനുകളെ വീഴ്‌ത്തുന്ന ചെറുമീനുകളും റഷ്യയിൽ നീന്തിക്കളിക്കും; 2018 ലോകകപ്പിലെ കറുത്ത കുതിരകളെ പരിചയപ്പെടാം

ലോക മാമാങ്കത്തിന് റഷ്യയിൽ പന്തുരുളാൻ ഇനി അലശേഷിക്കുന്നത് വെറും ആറ് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത നാല് വർഷം ഫുട്‌ബോൾ രാജാക്കന്മാരാവുക ആരാണെന്ന് അറിയാനുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന ടൂർണമെന്റ്. വമ്പൻ ത്യയാറെടുപ്പുകളുമായിട്ടാണ് 32 സംഘങ്ങൾ റഷ്യയിൽ പറന്നിറങ്ങുക. കീരീട സാധ്യത കൽപ്പിക്കപെടുന്നവരും ആദ്യം തന്നെ പുറത്താകുമെന്ന് ഉറപ്പുള്ള ടീമുകളും നിരവധിയാണ്. ഇവരോടൊപ്പം തന്നെ ലോകകപ്പിലെ കറുത്ത കുതിരകളായും ചില ടീമുകളെ കണക്കാക്കുന്നു. വമ്പന്മാരെ പോലും കിരീടത്തിൽ നിന്നും തട്ടിയകറ്റാൻ കെൽപ്പുള്ള കറുത്ത കുതിരകളായി ഇത്തവണയും ഒരു പിടി ടീമുകൾ ലോക മാമാങ്കത്തിന് എത്തിയിട്ടുണ്ട്.

വമ്പന്മാരുടെ മുന്നേറ്റത്തിനൊപ്പം തന്നെ അവരുടെ വീഴ്ചകളും ചിലപ്പോൾ ഫുട്‌ബോളിൽ വാർത്തായാകാറുണ്ട്. അട്ടിമറി എന്നതിലപ്പുറം എവിടെ വരെ ഈ ടീം ചെന്ന് നിൽക്കും പോകുന്ന പോക്കില# ആരെയൊക്കെ കൊണ്ട് പോകും എന്ന് പറയാൻ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. 2018 റഷ്യയിൽ കറുത്ത കുതിരകളായി കണക്കാക്കപെടുന്നതിൽ യൂറോപ്പ്യൻ ടീമുകളാണ് മുന്നിൽ എന്ന് തന്നെ പറയാം. പോർച്ചുഗൽ, ബെൽജിയം, ഐസ്‌ലാൻഡ്, ക്രൊയേഷ്യ, കൊളംബിയ എന്നീ ടീമുകളെയാണ് ഇത്തവണ കറുത്ത കുതിരകളായി കാണാനാവുകഅടുത്തിടെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയെ പോലും അട്ടിമറിച്ച നൈജീരിയയും ഒരു പരിധിവരെ കറുത്ത കുതിരകളുടെ പട്ടികയിലാണ്. കപ്പ് നേടാനോന്നും ഇത് വരെ കഴിഞ്ഞിട്ടില്ലെങ്കിലും മറ്റ് ടീമുകളെ വിറപ്പിക്കാൻ പോന്ന അത്തരം ടീമുകളെ പരിചയപ്പെടാം

കറുത്ത കുതിരകളുടെ പട്ടികയിൽ ഇത്തവണ ആദ്യ സ്ഥാനക്കാർ യൂറോപ്പിയൻ ചാമ്പ്യന്മാരായ പോർച്ചുഗലാണ്. ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള പോർ്ചുഗലിന്റെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം 2006ൽ സെമി ഫൈനൽ വരെ എത്തിയതായിരുന്നു. യൂറോ കപ്പിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ സെമി വരെ എത്തിയ ടീം സെമിയിലും ഫൈനലിലും ആധികാരിക വിജയങ്ങളിലൂടെയാണ് കപ്പുയർത്തിയത്. ആ മികവിനകാൾ ഒരു പടി കൂടുതൽ വേണം ലോകകപ്പ് ഉയർത്താനെങ്കിലും ക്രിസ്റ്റ്യാനോയുടെ ടീമിനെ എഴുതി തള്ളാൻ ആരും തയ്യാറാകില്ല.

ബെർണാണ്ടോ സിൽവയുടെയും നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മികവിൽ കപ്പ് നേടാം എന്ന് പ്രതീക്ഷിക്കുമ്പോഴും പരിശീലകൻ ഫെർണാണ്ടോ സാന്റോസിന് കീഴിലുള്ള ടീമിനെ അലട്ടുക പ്രതിരോധനിരയാകും. മുപ്പതിന് മുകളിൽ പ്രായമുള്ള സെന്റർ ബാക്കുകളാണ് പോർച്ചുഗലിന് വിനയാകുക. ശക്തരായ സ്പെയിനും മൊറോക്കോയും ഇറാനും അടങ്ങിയ ഗ്രൂപ്പിലാണ് പോർച്ചുഗൽ.മുൻ റയൽ താരം പെപെ, ബോറൂഷ്യ ഡോർട്ട്മുണ്ടിന്റെ റഫായേൽ ഗ്വരാരെയോ, മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാർഡോ സിൽവ, ലെയ്‌സിസ്റ്റർ സിറ്റിയുടെ ആഡ്രിയാൻ സിൽവ, എസി മിലാന്റെ ആന്ദ്രെ സിൽവ, റികാർഡോ ക്വരിസ്മ തുടങ്ങി ലോക ഫുട്‌ബോളിൽ പേര് കേൾപ്പിച്ച ഒരുനിര താരങ്ങളുമായാണ് പോർച്ചുഗൽ ലോകകപ്പിനിറങ്ങുക.

കഴിഞ്ഞ തവണത്തെ ഗോൾഡൻ ബോൾ ജേതാവ് ഹാമിഷ് റോഡ്രിഗസിന്റെ കീഴിലെത്തുന്ന കൊളംബിയയാണ് മറ്റൊരു കറുത്ത കുതിരകൾ.പോളണ്ട്, സെനഗൽ, ജപ്പാൻ എന്നിവരടങ്ങിയ ഗ്രൂപ്പ് എച്ചിലാണ് കൊളംബിയ. ആറാം തവണ ലോകകപ്പിനിറങ്ങുന്ന ലാറ്റിൻ അമേരിക്കൻ ശക്തിക്ക് കഴിഞ്ഞ ലോകകപ്പിനെക്കാൾ നില മെച്ചപ്പെടുത്തേണ്ടതുണ്ട്. 2014ൽ ബ്രസീലിൽ സുവർണ ബൂട്ട് നേടിയ ഹേമസ് റോഡ്രിഗസ്, നായകൻ റാഡാമേൽ ഫാൽകാവോ എന്നിവരാണ് കൊളംബിയയുടെ കരുത്ത്

ക്രൊയേഷ്യയാണ് ഇത്തവണത്തെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ടീം അർജന്റീന, ഐസ്ലാൻഡ്, നൈജീരിയ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ക്രെയേഷ്യയും ഉൾപ്പെട്ടിരിക്കുന്നത്. 1998 ഫ്രാൻസ് ലോകകപ്പിൽ സെമി ഫൈനൽ വരെ എത്തിയിട്ടുള്ള ക്രെയേഷ്യയെ എഴുതി തള്ളാൻ ആരും തയ്യാറാവില്ല അർജന്റീനയ്ക്ക് ഒപ്പം ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്ക് സാധ്യത കൽപ്പിക്കപ്പെടു്‌നനത് ക്രൊയേഷ്യക്കാണ്. റയൽ മാഡ്രിഡ് സൂപ്പർസ്റ്റാർ ലൂക മൊഡ്രിച്ചാണ് അവരുടെ നായകൻ.നായകത്വത്തിൽ പോരിനിറങ്ങുന്ന ക്രെയേഷ്യൻ ഫുട്‌ബോളിന് ഇത് സുവർണ കാലമാണ്. മിഡ്ഫീൽഡായാൽ ഇത്‌പോലെ വേണം എന്ന് സാക്ഷാൽ മെസി പോലും പറഞ്ഞത് ക്രൊയേഷ്യയെ കുറിച്ചാണ്. ബാഴ്സലോണയുടെ ഇവാൻ റാകിറ്റിച്ചാണ് ടീമിലെ മറ്റൊരു ശ്രദ്ധേയനായ താരം.

ലോക റാങ്കിങ്ങിൽ ഒ്‌നനാം സ്ഥാനത്ത് എത്താറുണ്ടെങ്കിലും ലോകകപ്പിൽ സെമിക്ക് അപ്പുറം പോയട്ടില്ലെന്ന ചീത്തപ്പേരുണ്ട് യൂറോപ്പിയൻ രാജ്യമായ ബെൽജിയത്തിന് . ക്ലബ് ഫുട്‌ബോളിൽ മിന്നും താരങ്ങൾ നിരവധിയുണ്ടെങ്കിലും രാജ്യത്തിനായി ഒത്തൊരുമയോടെ കളിക്കാൻ കഴിയാത്തവരെന്ന ചീത്തപ്പേരുണ്ട് ബെൽജിയത്തിന്.നായകൻ എയ്ഡൻ ഹസാർഡ് അറ്റാക്കിങ് മിഡ്ഫീൽഡ്, ഫാൾസ് 9 പൊസീഷനിൽ മുന്നേറ്റത്തിന് ചുക്കാൻപിടിക്കുമ്പോൾ. അനുഭവസമ്പന്നനായ ഡ്രയസ് മെർട്ടെൻസിന് പുറമേ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊമേലു ലുകാകുവും ബൊറൂഷ്യാ ഡോർട്ട്മുണ്ടിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന ചെൽസി താരം മിച്ചി ബാത്ഷുവായിയും അടങ്ങുന്ന മുന്നേറ്റനിരയും ഏതുകൊമ്പന്മാരെയും വീഴ്‌ത്താവുന്ന കരുത്തുള്ളവർ.പനാമ, ടുണീഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങിയ ഗ്രൂപ്പ് ജി യിലാണ് ബെൽജിയം.

ലോക ഫുട്‌ബോളിലെ വണ്ടർ ടീമായ ഐസ് ാൻഡാണ് അട്ടിമറിക്ക് കെൽപ്പുള്ളമറ്റൊരു ടീം കഴിഞ്ഞ യൂറോയിലും അതിന് മുന്നേയുള്ള ാേഗ്യത റൗണ്ടിലും അവർ അത് തെളിയച്ചതുമാണ്. വെസ്ലി സ്‌നൈഡറും റോബനുമൊക്കെയുള്ള ടീമിനെ രണ്ട് തവണ തോൽപ്പിച്ച അവർ യൂറോയിൽ ഇംഗ്ലണ്ടിനെ പോലും അട്ടിമറിച്ച ക്വാർട്ടർ പ്രവേശനം നേടിയവരാണ്. ഇത്തവണ മരണ ഗ്രൂപ്പിലാണ് ഇടമെങ്കിലും അർജന്റീനയക്ക് പിന്നിലായി രണ്ടാം സ്ഥാനത്തിന് ക്രോയേഷ്യക്ക് കടുത്ത വെല്ലുവിളിയാകും ഐസ് ലാൻഡ് ഉയർത്തുക. ശക്തരായ അർജന്റീനയെ പോലും അവർ അട്ടിമറിച്ചാലും അത്ഭുതപ്പെടാനില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP