Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോൽവിയറിയാതെ ഡാനിഷ് ഡയനമൈറ്റ്; ഗ്രൂപ്പ് സിയിൽ രണ്ടാം മൽസരത്തിൽ പെറുവിനെ ഡെന്മാർക്ക് കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; ജയിച്ചുകയറിയത് പോൾസന്റെ ഉജ്ജ്വല ഗോളിൽ

തോൽവിയറിയാതെ ഡാനിഷ് ഡയനമൈറ്റ്; ഗ്രൂപ്പ് സിയിൽ രണ്ടാം മൽസരത്തിൽ പെറുവിനെ ഡെന്മാർക്ക് കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; ജയിച്ചുകയറിയത് പോൾസന്റെ ഉജ്ജ്വല ഗോളിൽ

മറുനാടൻ ഡെസ്‌ക്‌

സരൻസ്‌ക്: ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ പെറുവിനെതിരെ ഡെന്മാർക്കിന് ജയം.എതിരില്ലാത്ത ഒരുഗോളിനാണ് ഡെന്മാർക്ക് പെറുവിനെ കീഴടക്കിയത്. മത്സരത്തിന്റെ 59-ാം മിനിറ്റിൽ ഗോൾ നേടിയ യൂസഫ് പോൾസനാണ് ഡെന്മാർക്കിനെ മുന്നിലെത്തിച്ചത്. ക്രിസ്റ്റിയൻ എറിക്സൺ നൽകിയ പാസുമായി മുന്നേറി പെറു പ്രതിരോധത്തെയും ഗോളിയെയും കബളിപ്പിച്ചാണ് പോൾസൻ പന്ത് വലയിലെത്തിച്ചത്.

നേരത്തെ ആദ്യ പകുതിയിലെ അധിക സമയത്ത് പെറുവിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യൻ കൂവ പാഴാക്കിയിരുന്നു. വീഡിയോ അസിസ്റ്റ് റിവ്യൂ സംവിധാനത്തിലൂടെ അനുവദിച്ചു കിട്ടിയ പെനാൽറ്റി ക്രിസ്റ്റ്യൻ കൂവ ഉയർത്തിയടിച്ച് പാഴാക്കുകയായിരുന്നു.
യോഗ്യതാ റൗണ്ടിൽ തുടരെ 11 കളികൾ തോൽവിയറിയാതെയാണ് ഡെന്മാർക്കിന്റെ വരവ്. അതേസമയം, 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലെത്തിയ പെറു കിണഞ്ഞുപരിശ്രമിച്ചെങ്കിലും നിരാശ ബാക്കിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP