Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹാട്രിക്കുമായി ഹാരി കെയ്ൻ; അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള ഗോൾവേട്ടക്കാരിൽ മുന്നിൽ; പനാമയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ; ലോകകപ്പിന്റെ ചരിത്രത്തിൽ പനാമയുടെ ആദ്യ ഗോൾ നേടി ആരാധകരുടെ സൂപ്പർഹീറോയായി ബലോയ്

ഹാട്രിക്കുമായി ഹാരി കെയ്ൻ; അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള ഗോൾവേട്ടക്കാരിൽ മുന്നിൽ; പനാമയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ; ലോകകപ്പിന്റെ ചരിത്രത്തിൽ പനാമയുടെ ആദ്യ ഗോൾ നേടി ആരാധകരുടെ സൂപ്പർഹീറോയായി ബലോയ്

മറുനാടൻ ഡെസ്‌ക്‌

നൊവൊഗാർഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടിയ ഇംഗ്ലീഷ് പട പനാമയെ തോൽപ്പിച്ചു ലോകക്കപ്പിൽ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. ടുണീഷ്യക്കെതിരായ മത്സരത്തിൽ വിജയം കൊണ്ടുവന്ന ഇരട്ടഗോളുകൾ നേടിയ ഹാരി കെയ്ൻ തന്നെയാണ് ഇത്തവണയും ഇംഗ്ലീഷ് താരമായത്. ഇന്ന് ഹാട്രിക് നേടിയ കെയ്ൻ ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിലെത്തി.

ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് പനാമയെ തോൽപ്പിച്ചത്. എട്ട്, 22, 36, 40, 45, 62 മിനിറ്റുകളിലായാണ് ഹാരി കെയ്‌നും ചുണക്കുട്ടികളും ഗോളടിച്ച് കൂട്ടിയത്. 78ാം മിനിറ്റിൽ പാനമയുടെ ബലോയ് ഒരു ഗോളിലൂടെ മറുപടി നൽകി. ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണിത്. ഈ ഗോൾ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ ആഘോഷമാക്കി.

മൂന്ന് ഗോളുകൾ നേടിയ നായകൻ ഹാരി കെയ്ൻ തന്നെ മത്സരത്തിലും നായകനായി. ഇതോടെ ഹാരി കെയ്ൻ ലോകക്കപ്പ് മത്സരത്തിൽ അഞ്ചു ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാമെതെത്തി. റൊണാൾഡോ, ലുക്കാകു, എന്നിവർ നാല് ഗോളുകളുമായി ഹാരിയുടെ പിന്നാലെയുണ്ട്.

ജോൺ സ്റ്റോൺസണിലൂടെയായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ. എട്ടാം മിനിറ്റിൽ കോർണറിലൂടെ ലഭിച്ച അവസരം സ്റ്റോൺസൺ ഗോളാക്കി മാറ്റി. പിന്നീട് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്കിലൂടെ നായകൻ ഹാരി കെയ്ൻ രണ്ടാം ഗോളും നേടി. 36ാം മിനിറ്റിൽ ജെസ്സെ ലിങ്കാർഡിന്റെ ബൂട്ടുകളിൽ നിന്നാണ് മൂന്നാം ഗോൾ പിറന്നത്.

ശേഷം സ്റ്റോൺസണിന്റെ രണ്ടാമൂഴമായിരുന്നു. 40ാം മിനിറ്റിലായിരുന്നു സ്റ്റോൺസണിന്റെ ഗോൾ. 45ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഹാരി കെയ്ൻ വീണ്ടും വലയിലെത്തിച്ചതോടെ അഞ്ച് ഗോളുകൾ പാനമ പിന്നിലായി. പാനമയുടെ ഗൂഡോയ് കെയ്‌നെ ഫൗള് ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് ഗോളായത്. 62ാം മിനിറ്റിൽ ഹാരി വീണ്ടും വലകുലുക്കിയതോടെ പാനമ ഏറേ പിന്നിലായി. പിന്നാലെ ഇംഗ്ലണ്ട് നിരയിൽ മാറ്റങ്ങളുണ്ടായി. കെയ്‌നു പകരം ജെയ്മി വാർഡി, ലിങ്കാർഡിനു പകരം ഡെൽഫ് എന്നിവർ ഗ്രൗണ്ടിലിറങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP