Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീരം ചോരാതെ വീര പടയായി...റഷ്യൻ മണ്ണിൽ ലക്ഷ്യം കാണാൻ മെസി പട.... ഹീറോസ് അർജന്റീന...വാമോഴ്‌സ് അർജന്റീന; ആടി പടരും അഗ്നി ചിറകിൽ... ഉള്ളിൽ തുടിക്കും ആവേശമായി... കമോൺ നെയ്മർ... കമോൺ ബ്രസീൽ; ആവേശം സിരകളിൽ നിറയ്ക്കാൻ തീം സോങ്ങുകൾ; ഇനി ആരാധകരുടെ നെഞ്ചിൽ മെസിയും നെയ്മറും മാത്രം; റഷ്യൻ കാർണിവലിനെ നെഞ്ചിലേറ്റാൻ മലയാളികളും

വീരം ചോരാതെ വീര പടയായി...റഷ്യൻ മണ്ണിൽ ലക്ഷ്യം കാണാൻ മെസി പട.... ഹീറോസ് അർജന്റീന...വാമോഴ്‌സ് അർജന്റീന; ആടി പടരും അഗ്നി ചിറകിൽ... ഉള്ളിൽ തുടിക്കും ആവേശമായി... കമോൺ നെയ്മർ... കമോൺ ബ്രസീൽ; ആവേശം സിരകളിൽ നിറയ്ക്കാൻ തീം സോങ്ങുകൾ; ഇനി ആരാധകരുടെ നെഞ്ചിൽ മെസിയും നെയ്മറും മാത്രം; റഷ്യൻ കാർണിവലിനെ നെഞ്ചിലേറ്റാൻ മലയാളികളും

എംപി റാഫി

മലപ്പുറം: ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാൻ ആരാധകർക്ക് ആവേശമായി അർജന്റീന, ബ്രസീൽ ഫാൻസുകളുടെ തീം സോങ് പുറത്തിറങ്ങി. കട്ടൗട്ടറുകളും റോഡ് ഷോകളും നടത്തി ഫുട്‌ബോൾ മാമാങ്കത്തെ വരവേൽക്കാനിരിക്കുന്നു ഏറെ ആരാധകരുള്ള മലപ്പുറത്തെ ഫുട്‌ബോൾ പ്രേമികൾ വീറും വാശിയോടെയും ഏറ്റെടുത്തിരിക്കുകയാണ് തീം സോങുകൾ. സോങിന് വ്യൂവേഴ്‌സിനെ വർധിപ്പിക്കുന്ന കാര്യത്തിലും കടുത്ത മത്സരങ്ങളാണ് സോഷ്യൽ മീഡിയ വഴിയും നടന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഏഴ് മണിയോടെ ബ്രസീൽ ഫാൻസ് കേരളയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് ആദ്യത്തെ ഫാൻസ് സോങ് റിലീസായത്. ഒരു ദിവസം പിന്നിട്ട് രണ്ടാം തിയ്യതി അർജന്റീന കേരള ഒഫീഷ്യൽ ഫേസ് ബുക്ക് പേജിൽ അർജന്റീനയുടേതുമെത്തി. ഇരു ടീമുകളുടെയും തീം സോങ് ഇതിനകം പതിനായിരങ്ങളാണ് കണ്ടത്.ബ്രസീൽ സോങ് തൊണ്ണൂറായിരത്തോടടുത്തപ്പോൾ അവസാനമെത്തിയ അർജന്റീന സോങ് കണ്ടവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വീഡിയോ തങ്ങളുടേതാകണമെന്ന പോർവിളികളുമായി ഇരു ടീമുകളും രംഗത്തുണ്ട്. ടീമുകളുടെ മറ്റ് പേജുകളിലും വാട്‌സ് ആപ്പ് കൂട്ടായ്മകളിലും തീം സോങ് ലിങ്ക് നൽകി പാട്ടിന് പ്രചാരം കൂട്ടാനുള്ള വഴികളും സ്വീകരിക്കുന്നുണ്ട് ആരാധകർ.

നിരവധി വീഡിയോ ആൽബം സോങുകളിലൂടെ ശ്രദ്ധേയനായ സാദിഖ് പന്തല്ലൂർ ആണ് അർജന്റീന ആരാധകർക്കായി പാട്ടൊരുക്കിയിരിക്കുന്നത്. സംഗീതവും സംവിധാനവും ആലാപനവും സാദിഖ് തന്നെയാണ് നിർവഹിച്ചത്. മൻസൂർ കിളിനക്കോടിന്റെതാണ് വരികൾ. ക്യാമറ എഡിറ്റിംങ് സലീംപുളിക്കൽ. ജിങ് ബീറ്റ്‌സ് എന്ന പേരിലാണ് ബ്രസീൽ ഫാൻസ് കേരള ഗാനം പുറത്തിറക്കിയിരിക്കുന്നത്. നാസർ പട്ടിത്തടവും ശംബു കുമാറും ചേർന്ന് ചിട്ടപ്പെടുത്തിയ വരികൾക്ക് ഷഫീഖ് റിയാസ് ഈണം നൽകി സിയാഉൽ ഹഖ് ആണ് ഗാനം ആലപിച്ചത്.

ലോകകപ്പ് ആവേശത്തെ നെഞ്ചോടു ചേർക്കുന്ന മലയാളികളുടെ ആവേശത്തിന് കൊഴുപ്പുകൂട്ടാൻ ഇനി പാട്ടുകളുമുണ്ടാകും. ഇതിനകം ആരാധകർ ഏറ്റെടുത്ത പാട്ടുകൾ ഹിറ്റായി മുന്നേറുകയാണ്. ചെറിയ പെരുന്നാൾ സന്തോഷത്തിനൊപ്പമാണ് മലപ്പുറത്തുകാർക്ക് ഇത്തവണ ലോകകപ്പും. മെസിയുടെയും നെയ്മറിന്റെയും കൃസ്റ്റിയാനോയുടെയും കട്ടൗട്ടറുകളും ജഴ്‌സിയണിഞ്ഞവരും നാട്ടിൻപുറങ്ങളിൽ എങ്ങുമുള്ള കാഴ്ചയാണ്. വീറും വാശിയും മൂത്ത് സ്വന്തം വീടിന് വരെ ഇഷ്ടടീമിന്റെ പെയ്ന്റടിച്ചവരുണ്ട് മലപ്പുറത്ത്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീന, ബ്രസീൽ ടീമുകൾക്കാണ് ഏറെ പ്രേമികളുള്ളത്.

ഇരു ടീമുകൾക്ക് പുറമെ ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുകൽ ടീമുകൾക്കും ആരാധകർ കുറവൊന്നുമല്ല. മുഹമ്മദ് സലാഹിന്റെ ഈജിപ്തിന്റെയും ഉണ്ടചോറിന് നന്ദി കാണിക്കുന്ന ആരാധകരുള്ള സൗദി അറേബ്യയുടെയും ഫ്‌ളക്‌സുകൾ നാട്ടിൻ പുറങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ലോകകപ്പ് അടുക്കുംതോറും വീറും വാശിയും കൂടി വരികയാണ്. ഫാൻസുകളുടെ ഓഫീസ് ഉദ്ഘാടനങ്ങൾക്കും ആരവങ്ങൾക്കും ചൂടുപിടിച്ചിട്ടുണ്ട്. ബ്രസീൻ, അർജന്റീന ടീമുകളുടെ തീം സോങ് ഇറങ്ങിയതോടെ ആവേശത്തിനൊപ്പം ആരാധകരുടെ നാവിൽ സംഗീതവും ഇടം പിടിച്ചു കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP