Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിഥേയർക്ക് ഇന്ന് മരണപോരാട്ടം; സ്‌പെയിനിന്റെ കരുത്തിന് മുൻപിൽ റഷ്യ കീഴടങ്ങിയാൽ റഷ്യൻ ആരാധകർക്ക് ഭ്രാന്ത് പിടിക്കും; ഡാനിഷ് പടയെ തോൽപ്പിച്ച് ഈ ലോകകപ്പിലെ ഹീറോയാകൻ ഒരുങ്ങി ലുക്കായുടെ ക്രൊയേഷ്യ; ഇന്നത്തെ നോക്കൗട്ട് മത്സരങ്ങൾ തീപാറും

അതിഥേയർക്ക് ഇന്ന് മരണപോരാട്ടം; സ്‌പെയിനിന്റെ കരുത്തിന് മുൻപിൽ റഷ്യ കീഴടങ്ങിയാൽ റഷ്യൻ ആരാധകർക്ക് ഭ്രാന്ത് പിടിക്കും; ഡാനിഷ് പടയെ തോൽപ്പിച്ച് ഈ ലോകകപ്പിലെ ഹീറോയാകൻ ഒരുങ്ങി ലുക്കായുടെ ക്രൊയേഷ്യ; ഇന്നത്തെ നോക്കൗട്ട് മത്സരങ്ങൾ തീപാറും

മോസ്‌കോ: ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് യൂറോപ്യൻ പോരാട്ടം. ഇന്ന് മത്സരത്തിനിറങ്ങുന്ന നാല് ടീമുകളും യൂറോപ്പിൽ നിന്നുള്ളവരാണ്. ആദ്യമത്സരത്തിൽ സ്പെയിൻ ആതിഥേയരായ റഷ്യയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സമയം 11.30 ന് ക്രൊയേഷ്യ ഡെന്മാർക്കിനെ നേരിടും. ഇതിൽ ആതിഥേയരായ റഷ്യ കളിക്കുന്നത് മരണ പോരാട്ടമാണ്. ഫുട്‌ബോളിൽ സ്വന്തം മേൽവിലാസമെഴുതാൻ സ്വന്തം മണ്ണിൽ കപ്പുയർത്തുമെന്ന വാശിലാണ് അവർ. എന്നാൽ ടോട്ടൽ ഫുട്‌ബോളിന്റെ വക്താക്കളാണ് മുൻ ചാമ്പ്യന്മാരായ സ്‌പെയിൻ. കഴിഞ്ഞ ലോകകപ്പിലെ ആദ്യ റൗണ്ട് തോൽവിയുടെ വേദന നെഞ്ചിലേറ്റുന്നവർ. അതുകൊണ്ട് തന്നെ ഇനിയസ്റ്റയെ പോലുള്ള മഹാരഥന്മാരുമായെത്തുന്ന സ്‌പെയിനും ജയം മാത്രമാണ് ലക്ഷ്യമിടുന്നത്.

2016 ലെ യൂറോകപ്പിന് ശേഷം ഒരു മത്സരം പോലും പരാജയപ്പെടാത്ത ടീമായ സ്പെയിനെ നേരിടുന്നത് ആതിഥേയർക്ക് കടുത്ത വെല്ലുവിളിയാണ്. എന്നാൽ കടലാസിലെ കരുത്ത് കളത്തിലെത്തിക്കാൻ സ്പെയിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോർച്ചുഗലിനെതിരെ സമനിലയിൽ കുരുങ്ങി. മൊറോക്കോയ്ക്ക് എതിരെ നിർണായക മത്സരത്തിൽ അവസാനനിമിഷത്തിൽ സമനില നേടുകയായിരുന്നു. അതേസമയം തകർപ്പൻ തുടക്കമാണ് അതിഥേയർക്ക് ലഭിച്ചിരുന്നത്. ഉദ്ിഘാടന മത്സരത്തിൽ സൗദിയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത അവർ രണ്ടാം മത്സരത്തിൽ മുഹമ്മദ് സാലയുടെ ഈജിപ്തിനെയും ഗോൾമഴയിൽ മുക്കി. ഉറുഗ്വെയ്ക്കെതിരായ അവസാന മത്സരത്തിൽ മാത്രം കാര്യങ്ങൾ മാറിമറിഞ്ഞു. സോവിയറ്റ് കാലഘട്ടത്തിന് ശേഷം ആദ്യമായാണ് റഷ്യ നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുന്നത്. പഴയ കരുത്തിലേക്ക് എത്താനുള്ള ശ്രമം തന്നെയാകും അവർ നടത്തുക.

യൂറോ 2008 ലാണ് റഷ്യയും സ്‌പെയിനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്പെയിൻ ജയിക്കുകയായിരുന്നു. ലോകകപ്പിന് ഒരു ദിവസം മുമ്പ് കോച്ച് ലോപെറ്റെഗ്യു രാജിവച്ചതിന് ശേഷം സ്ഥാനമേറ്റെടുത്ത ഫെർണാണ്ടോ ഹിയറോയ്ക്ക് ശരിക്കും വെല്ലുവിളിയായിരിക്കും ഈ മത്സരം. പ്രതിരോധത്തിൽ സെർജിയോ റാമോസ്, ജെറാർദ് പിക്വെ എന്നീ അതികായർ ഉണ്ടെങ്കിലും മൂന്ന് മത്സരങ്ങളിൽ നിന്നായി സ്പെയിൻ അഞ്ച് ഗോളുകൾ വഴങ്ങിയിട്ടുണ്ട്. ഗോൾകീപ്പർ ഡേവിഡ് ഡിജിയയ്ക്ക് സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആഞ്ഞടിച്ച് ഗോളുകൾ നേടി ആരാധകരെ ആവേശത്തിലാക്കാനാകും റഷ്യൻ പട ശ്രമിക്കുക. സ്‌പെയിൻ പ്രതിരോധം ആടിയുലഞ്ഞാൽ റഷ്യൻ ആരാധകർ തെരുവിൽ ആനന്ദ നൃത്തമാടും. മറിച്ചായാൽ നിരശാരായുള്ള മടക്കം.

പ്രതീക്ഷക്കൊത്ത പ്രകടനവുമായാണ് ക്രൊയേഷ്യ മുന്നേറുന്നത്. മൂന്ന് ജയത്തോടെ ഒമ്പത് പോയിന്റുകളുമായാണ് അവർ ഗ്രൂപ്പ് ഘട്ടം കടന്നത്. 1998 ൽ മൂന്നാംസ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പുള്ള ക്രൊയേഷ്യയുടെ നേട്ടം. ഇത് ഇത്തവണ മറികടക്കുമെന്ന് ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് പ്രഖ്യാപിച്ചുകഴിഞ്ഞു. സൂപ്പർതാരങ്ങളെന്ന് അറിയപ്പെടുന്ന കളിക്കാരെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് മോഡ്രിച്ച് ഇതുവരെ പുറത്തെടുത്തത്. നായകനും റാക്കിറ്റിച്ചിനും പെരിസിച്ചിനും മറ്റുള്ളവരിൽ നിന്നും ആവശ്യമായ പിന്തുണ ലഭിച്ചാൽ ഏത് വമ്പനും വീഴും. അർജന്റീനക്കെതിരായ മത്സരം ഇതാണ് തെളിയിച്ചിരിക്കുന്നത്.

അതേസമയം ഡെന്മാര്ക്കും പ്രതീക്ഷയിലാണ്. താൻ മോഡ്രിച്ചിനൊപ്പം നിൽക്കുന്ന കളിക്കാരനാണെന്ന് ക്രിസ്റ്റിയൻ എറിക്സൻ ഇതിനോടകം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഗോളടിയിൽ സ്‌കാൻഡിനേവിയൻ ടീം പിന്നിലാണ്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നായി രണ്ട് ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. പ്രീക്വാർട്ടറിൽ ഇടംനേടിയ ടീമുകളിൽ ഗോളടിയിൽ ഏറ്റവും പിന്നിലാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP