Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ വരിഞ്ഞ് മുറുക്കി ഓസ്‌ട്രേലിയ; കോലി ഉൾപ്പടെ മുൻനിര കൂടാരം കേറിയപ്പോൾ ഇനി അറിയാനുള്ളത് എത്ര നേരമെന്ന് മാത്രം; ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങിൽ അവസാന പ്രതീക്ഷ; അവസാന ദിനം ജയം 175 റൺസ് അകലെ നിൽക്കുമ്പോൾ ഓസീസിന് വേണ്ടത് അഞ്ച് വിക്കറ്റ് മാത്രം

പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ വരിഞ്ഞ് മുറുക്കി ഓസ്‌ട്രേലിയ; കോലി ഉൾപ്പടെ മുൻനിര കൂടാരം കേറിയപ്പോൾ ഇനി അറിയാനുള്ളത് എത്ര നേരമെന്ന് മാത്രം; ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങിൽ അവസാന പ്രതീക്ഷ; അവസാന ദിനം ജയം 175 റൺസ് അകലെ നിൽക്കുമ്പോൾ ഓസീസിന് വേണ്ടത് അഞ്ച് വിക്കറ്റ് മാത്രം

സ്പോർട്സ് ഡെസ്‌ക്

പെർത്ത്: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ വിജയലക്ഷ്യമായ 287 റൺസ് പിന്തുടരുന്ന ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന് നിലയിലാണ്. ഹനുമ വിഹാരി (24), ഋഷഭ് പന്ത് (9) എന്നിവരാണ് ക്രീസിൽ. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ലോകേഷ് രാഹുലിനെ സ്റ്റാർക്ക് മടക്കി. പന്ത് ലീവ് ചെയ്യാൻ ശ്രമിച്ച രാഹുലിന്റ കൈയിൽ തട്ടി ഓഫ്‌സ്റ്റംപിലേക്ക് പതിക്കുകയായിരുന്നു. പിന്നീടെത്തിയ പുജാരയെ ഹെയ്‌സിൽവുഡ് കീപ്പരുടെ കൈകളിലെത്തിച്ചു.

ചായ സമയത്ത് 15ന് രണ്ട് എന്ന നിലയിൽ പിരിയുമ്പോൾ മുരളി വിജയ് വിരോട് കേലി എന്നിവരായിരുന്നു ക്രീസിൽ. എന്നാൽ ഇടവേളയ്ക്ക് ശേഷം അവസാന സെഷനിൽ നേഥൻ ലയൺ ഇരുവരേയും വീഴ്‌ത്തിയതോടെ ഇന്ത്യ 55ന് നാല് എന്ന നിലയിലേക്ക് പതിച്ചു. ഇന്ന് തന്നെ ഇന്ത്യ പരാജയം സമ്മതിക്കും എന്ന് തോന്നിച്ചെങ്കിലും ഉപനായകൻ റഹാനെയും ഹനുമ വിഹാരിയും ചേർന്ന് 43 റൺസിന്റെ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ അനാവശ്യമായി ഷോട്ട് കളിച്ച് റഹാനെ ഹെയ്‌സിൽവുഡിന് വിക്കറ്റ് സമ്മാനിച്ചതോടെ വീണ്ടും നില പരുങ്ങലിലായി. പിന്നീടെത്തിയ ഋഷഭ് പന്ത് വിഹാരിയുമൊന്നിച്ച് കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകാതെ നാലാം ദിനം അവസാനിപ്പിച്ചു.

നേരത്തെ തലേ ദിവസത്തെ സ്‌കോറായ നാലിന് 132 എന്ന നിലയിൽ നിന്ന ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയൻ ഇന്നിങ്‌സ് 243 റൺസില് അവസാനിച്ചു. 72 റൺസെടുത്ത ഉസ്മാൻ ഖവാജ, 37 റൺസെടുത്ത നായകൻ പെയിൻ എന്നിവരുടെ മികവിൽ മുന്നേറിയ ഓസീസിനെ ആറ് വിക്കറ്റ് പ്രകടനവുമായി തകർത്തത് മുഹദ്ദ ഷാമിയാണ് 192ന് നാല് എന്ന നിലയിൽ നിന്ന് വെറും ഏഴ് ഓവർ കൂടി പിന്നിട്ടപ്പോൾ 207ന് 9 എന്ന നിലയിൽ കുപ്പകുത്തി. എന്നാൽ അവസാന വിക്കറ്റിൽ 36 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കാൻ ഹെയ്‌സിൽവുഡം സ്റ്റാർക് സഖ്യത്തിന് കഴിഞ്ഞപ്പോൾ 250കളിൽ ഒതുങ്ങേണ്ടിയിരുന്ന വിജയലക്ഷ്യം 300ന് അടുത്ത് എത്തുകയായിരുന്നു. ഷമിക്ക് പിന്നാലെ ബുംറ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP