Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പണിങ് വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ട് മുതലാക്കാനാകാതെ ഓസീസ്; നാല് വിക്കറ്റുകൾ വേഗത്തിൽ വീഴ്‌ത്തിയിട്ടും ആധിപത്യം സ്ഥാപിക്കാനാകാതെ ഇന്ത്യ; പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം; ഓസ്‌ട്രേലിയ 6ന് 277 എന്ന നിലയിൽ

ഓപ്പണിങ് വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ട് മുതലാക്കാനാകാതെ ഓസീസ്; നാല് വിക്കറ്റുകൾ വേഗത്തിൽ വീഴ്‌ത്തിയിട്ടും ആധിപത്യം സ്ഥാപിക്കാനാകാതെ ഇന്ത്യ; പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം; ഓസ്‌ട്രേലിയ 6ന് 277 എന്ന നിലയിൽ

സ്പോർട്സ് ഡെസ്‌ക്‌

പെർത്ത്: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിൽ. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എന്ന നിലയിലാണ് ആതിഥേയർ. കളി നിർത്തുമ്പോൾ 16 റൺസുമായി ക്യാപറ്റൻ ടിം പെയ്‌നും 11 റൺസുമായി പാറ്റ് കമ്മിൻസുമാണ് ക്രീസിൽ.ആദ്യ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി നാല് ഫാസ്റ്റ് ബൗളർമാരുമായിട്ടാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. പരിക്കേറ്റ അശ്വിനും രോഹിത്തിനും പകരം ഉമേഷ് യാദവും ഹനുമ വിഹാരിയും ടീമിൽ ഇടം നേടി.

ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണർമാരായ ആരൺ ഫിഞ്ച് മാർക്കസ് ഹാരിസ് എന്നിവരും മധ്യനിര ബാറ്റ്‌സ്മാൻ ട്രാവിസ് ഹെഡും അർധ സെഞ്ച്വറികൾ നേടി.ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശർമ്മയും പാർട് ടൈം സ്പിന്നർ ഹനുമ വിഹാരിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ജസ്പ്രീത് ബുംറയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

അർധ സെഞ്ചുറി നേടിയ ആരോൺ ഫിഞ്ച് (50) ആണ് ആദ്യം പുറത്തായത്. ഒന്നാം വിക്കറ്റിൽ ഹാരിസിനൊപ്പം 112 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഫിഞ്ച് മടങ്ങിയത്. ബുംറയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഫിഞ്ച്. ആദ്യ സെഷനിൽ ക്ഷമയോടെ ഇന്ത്യൻ ബൗളർമാരെ നേരിട്ട ഫിഞ്ചും ഹാരിസും ഓസീസിന് മികച്ച തുടക്കമാണ് നൽകിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 26 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 66 റൺസ് എന്ന നിലയിലായിരുന്നു അവർ

ഉസ്മാൻ ഖവാജയെ ഉമേഷ് ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചു. മാർക്കസ് ഹാരിസിനെ (70) ഹനുമാ വിഹാരിയുടെ പന്തിൽ രഹാനെയും ഹാൻഡ്സ്‌കോമ്പിനെ ഇഷാന്ത് ശർമയുടെ പന്തിൽ വിരാട് കോഹ്ലിയും ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 58 റൺസ് എടുത്ത ഹെഡിനെ ഇഷാന്ത് പുറത്താക്കിയപ്പോൾ അർധ സെഞ്ച്വറിക്ക് 5 റൺസ് അകലെ ഷോൺ മാർഷിനെ വിഹാരി റഹാനെയുടെ കൈകളിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP