Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്മിൻസിന്റെ വെല്ലുവിളിക്ക് സെഞ്ച്വറി അടിച്ച് മറുപടി നൽകി കിങ് കോലി; രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കംഗാരുപ്പടയ്ക്ക് ഒന്നാമിന്നിങ്‌സ് ലീഡ്; നേഥൻ ലയണിന് അഞ്ച് വിക്കറ്റ്; ഇന്ത്യയുടെ മികച്ച ബൗളിങ്ങിന് മുന്നിലും പിടി മുറുക്കി ഓസ്‌ട്രേലിയ; പെർത്ത് ടെസ്റ്റ് ആവശകരമായ അന്ത്യത്തിലേക്ക്

കമ്മിൻസിന്റെ വെല്ലുവിളിക്ക് സെഞ്ച്വറി അടിച്ച് മറുപടി നൽകി കിങ് കോലി; രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കംഗാരുപ്പടയ്ക്ക് ഒന്നാമിന്നിങ്‌സ് ലീഡ്; നേഥൻ ലയണിന് അഞ്ച് വിക്കറ്റ്; ഇന്ത്യയുടെ മികച്ച ബൗളിങ്ങിന് മുന്നിലും പിടി മുറുക്കി ഓസ്‌ട്രേലിയ; പെർത്ത് ടെസ്റ്റ് ആവശകരമായ അന്ത്യത്തിലേക്ക്

സ്പോർട്സ് ഡെസ്‌ക്‌

പെർത്ത്: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാമിന്നിങ്‌സിൽ 43 റൺസിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലാണ്. ഇതോടെ മൊത്തം ഇന്നിങ്‌സ് ലീഡ് 175 റൺസായി. മൂന്നാം ദിനം കളി ആരംഭിക്കുമ്പോൾ 3 വിക്കറ്റിന് 172 എന്ന നിലയിലാിരുന്ന ഇന്ത്യക്ക് അജിങ്ക്യ റഹാനയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. 51 റൺസ് നേടിയ റഹാനയെ നേഥൻ ലയൺ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. പിന്നീട് എത്തിയ ഹനുമ വിഹാരിയെ കൂട്ട് പിടിച്ച് അൻപത് റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കോലി തന്റെ 25ാം ടെസ്റ്റ് സെഞ്ച്വറിയും കുറിച്ചു.

ഹനുമ വിഹാരിയെ 20 റൺസ് നേടി നിൽക്കെ ഹേസിൽവുഡ് പുറത്താക്കി. 13 ഫോറും ഒരു സിക്‌സും സഹിതം 123 റൺസ് നേടിയ കോലിയെ പാറ്റ് കമ്മിൻസ് പുറത്താക്കി. എന്നാൽ പുറത്താകലിൽ ഹാൻഡ്‌സ്‌കോംബ് എടുത്ത ക്യാച്ച് കൃത്യമായിരുന്നില്ല. പിന്നീട് ബാറ്റിങ് നിരയിൽ ഋഷഭ് പന്ത് മാത്രമാണ് പിടിച്ച് നിന്നത് 36 റൺസ് നേടിയ പന്തിന്റെ ഒഴികെ വാലറ്റത്തിന്റെ പ്രകടനം വെറും ചടങ്ങ് തീർക്കൽ മാത്രമായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി നേഥൻ ലയൺ അഞ്ച് വിക്കറ്റ് വീഴ്‌ത്തി.

രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയയെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ വിറപ്പിച്ചെങ്കിലും 59 റൺസിന്റെ ഒന്നാമിന്നിങ്‌സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഫിഞ്ച് ഹാരിസ് സഖ്യം പിരിഞ്ഞത്.20 റൺസ് നേടിയ ഹാരിസിനെ ബുംറ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. റിട്ടയേഡ് ഹർട്ടായ ഫിഞ്ച് 25 റൺസ് നേടി. ഷോൺ മാർഷ് (5) ഹാൻഡ്‌സ്‌കോംപ് (13) ട്രാവിസ് ഹെഡ് (19) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാർ. മൂന്നാം ദിനം കളി നിർത്തുമ്പോൾ 8 റൺസുമായി ടിം പെയ്‌നും 41 റൺസുമായി ഉസ്മാൻ ഖവാജയുമാണ് ക്രീസിൽ. ഷമി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബുംറയും ഇഷാന്തും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP