Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈദരാബാദിലും വിൻഡീസ് മൂന്നാം ദിനം എരിഞ്ഞ് തീർന്നു; 72 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വിജയം പത്ത് വിക്കറ്റിന്; രണ്ടാം ഇന്നിങ്‌സിൽ 4 വിക്കറ്റ് വീഴ്‌ത്തി മത്സരത്തിൽ പത്ത് വിക്കറ്റ് നേട്ടവുമായി ഉമേഷ് യാദവ്; പരമ്പര ഇന്ത്യ തൂത്തുവാരി; പ്രഥ്വി ഷാ പരമ്പരയിലെ താരം

ഹൈദരാബാദിലും വിൻഡീസ് മൂന്നാം ദിനം എരിഞ്ഞ് തീർന്നു; 72 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വിജയം പത്ത് വിക്കറ്റിന്; രണ്ടാം ഇന്നിങ്‌സിൽ 4 വിക്കറ്റ് വീഴ്‌ത്തി മത്സരത്തിൽ പത്ത് വിക്കറ്റ് നേട്ടവുമായി ഉമേഷ് യാദവ്; പരമ്പര ഇന്ത്യ തൂത്തുവാരി; പ്രഥ്വി ഷാ പരമ്പരയിലെ താരം

സ്പോർട്സ് ഡെസ്‌ക്‌

ഹൈദരാബാദ്: വിൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയം. വിൻഡീസ് ഉയർത്തിയ 72 റൺസ് വിജയലക്ഷ്യം ഓപ്പണർമാരായ പ്രിഥ്വി ഷാ (33) കെഎൽ രാഹുൽ (33) എന്നിവർ പുറത്താകാതെ നിന്നു. ഇതോടെ രണ്ട് മത്സര പരമ്പര ഇന്ത്യ തൂത്തുവാരി. രാജ്‌കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 272 റൺസിനുമായിരുന്നു ഇന്ത്യൻ വിജയം.

56 റൺസ് കടവുമായി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 127 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഉമേഷ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്‌ത്തി. ഒന്നാമിന്നിങ്സിൽ ആറു വിക്കറ്റ് നേടിയ ഉമേഷിന് കരിയറിലെ ആദ്യ പത്ത് വിക്കറ്റ് മത്സരവും സ്വന്തമായി.

രണ്ടാമിന്നിങ്സിൽ വിൻഡീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം പന്തിൽ അക്കൗണ്ട് തുറക്കും മുമ്പു തന്നെ ഉമേഷ് യാദവ്, ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ പുറത്താക്കി. അശ്വിന്റെ പന്തിൽ പവലും പുറത്ത്. മൂന്നാം വിക്കറ്റിൽ ഹോപ്പ്- ഹെറ്റ്മയർ സഖ്യം പിടിച്ചുനിൽക്കുന്നതിന്റെ സൂചന നൽകിയെങ്കിലും സ്‌കോർ 45-ൽ നിൽക്കെ ഇരുവരും പുറത്തായി. 29 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 17 റൺസെടുത്ത ഹെറ്റ്മയറിനെ കുൽദീപ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചപ്പോൾ, 42 പന്തിൽ നാലു ബൗണ്ടറി സഹിതം 28 റൺസെടുത്ത ഹോപ്പിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു.

സ്‌കോർ 68-ൽ എത്തിയപ്പോൾ രണ്ടു റൺസിനിടെ രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവ് വിൻഡീസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ റോസ്റ്റൺ ചേസ് (6), ഷെയ്ൻ ഡൗറിച്ച് (0) എന്നിവരെ യാദവ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഇതോടെ ആറു വിക്കറ്റിന് 70 എന്ന നിലയിലായി വിൻഡീസ്.

ഏഴാം വിക്കറ്റിൽ ഹോൾഡറും സുനിൽ ആബ്രിംസും ചേർന്ന് വിൻഡീസിനെ കര കയറ്റാൻ നോക്കി. എന്നാൽ 19 റൺസെടുത്ത ക്യാപ്റ്റൻ ഹോൾഡറെ പന്തിന്റെ കൈകളിലെത്തിച്ച ജഡേജ ആ കൂട്ടുകെട്ട് പൊളിച്ചു. ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 38 റൺസടിച്ച ആംബ്രിസും പുറത്തായി. ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഏഴു റൺസെടുത്ത ജോമെൽ വരികെനെ അശ്വിനും ഗബ്രിയേലിനെ ഉമേഷും ക്ലീൻ ബൗൾഡാക്കിയതോടെ വിൻഡീസിന്റെ ഇന്നിങ്സ് അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP