Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഷ്താഖ് അലി ടി 20 ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; മണിപ്പൂരിനെ തകർത്തത് 83 റൺസിന്; തകർപ്പൻ അർധ സെഞ്ച്വറിയുമായി സച്ചിൻ ബേബി

മുഷ്താഖ് അലി ടി 20 ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; മണിപ്പൂരിനെ തകർത്തത് 83 റൺസിന്; തകർപ്പൻ അർധ സെഞ്ച്വറിയുമായി സച്ചിൻ ബേബി

സ്പോർട്സ് ഡെസ്‌ക്

മുളപടു(ആന്ധ്ര പ്രദേശ്): സയിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. മണിപ്പൂരിനെ 83 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ടോസ് നേടിയ കേരളം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് കേരളം നേടിയത്. തകർപ്പൻ അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി 75(46) ആണ് കേരളത്തിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. മുഹമ്മദ് അസറുദ്ദീൻ 47(26) ഡാരിൽ ഫെരാരിയോ 22(19) വിഷ്ണു വിനോദ് 34(20) എന്നിവരും തിളങ്ങി.

മറുപടി ബാറ്റിങ് ആരംഭിച്ച മണിപ്പൂർ ഒരിക്കൽ പോലും കേരളത്തിന് വെല്ലുവിളി ഉയർത്തിയില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രം നേചാനെ വടക്ക് കിഴക്കൻ ടീമിന് കഴിഞ്ഞുള്ളു. യശ്പാൽ സിങ് 40*(28) മായങ്ക് രാഘവ് 32(30) എന്നിവർ മാത്രമാണ് മണിപ്പൂർ നിരയിൽ തിളങ്ങിയത്. കോരളത്തിന് വേണ്ട് സന്ദീപ് വാര്യർ, ബേസിൽ തമ്പി, എംഡി നിധീഷ്, രോഹൻ പ്രേം, മിധുൻ, വിനൂപ് മനോഹരൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP