Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോളടിച്ചപ്പോൾ ഗാലറിയിൽ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ തുള്ളിച്ചാടി; കണ്ണുതുടച്ച് ബെൽജിയം രാജാവും രാജ്ഞിയും; വിജയാഹ്ലാദത്തിൽ ഇന്നലെ പാരീസ് ഉറങ്ങിയില്ല; ഫ്രാൻസിന്റെ ഒറ്റഗോൾ വിജയം അവസാനത്തെ ആറു ലോകകപ്പിൽ മൂന്നിലും ഫൈനലിലെത്തിയ റെക്കോഡോടെ

ഗോളടിച്ചപ്പോൾ ഗാലറിയിൽ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ തുള്ളിച്ചാടി; കണ്ണുതുടച്ച് ബെൽജിയം രാജാവും രാജ്ഞിയും; വിജയാഹ്ലാദത്തിൽ ഇന്നലെ പാരീസ് ഉറങ്ങിയില്ല; ഫ്രാൻസിന്റെ ഒറ്റഗോൾ വിജയം അവസാനത്തെ ആറു ലോകകപ്പിൽ മൂന്നിലും ഫൈനലിലെത്തിയ റെക്കോഡോടെ

മറുനാടൻ ഡെസ്‌ക്‌

പാരിസ്: സാമുവേൽ ഉംറ്റിറ്റിയുടെ ഒറ്റ ഗോൾ വിപ്ലവം ഫ്രാൻസിനെ എടുത്തെറിഞ്ഞത് ആവേശക്കടലിലേക്കാണ്. ഗാലറിയിലിരുന്ന പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ സീറ്റിൽനിന്നെഴുന്നേറ്റ് തുള്ളിച്ചാടിയതുപോലെ പാരീസും വിജയാഹ്ലാദത്തിൽ രാവുറങ്ങാതെ മതിമറന്ന് ആഘോഷിച്ചു. ഇംഗ്ലണ്ടും ക്രൊയേഷ്യയുമായുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയെ നേരിടാൻ ഫ്രാൻസ് ഒരുങ്ങിക്കഴിഞ്ഞു. 1998-നുശേഷം നടന്ന ആറുഫൈനലുകളിൽ മൂന്നിലും ഫൈനലിൽ ഇടംപിടിച്ചുവെന്ന മികവോടെയാണ് ഫ്രഞ്ച് ഫുട്‌ബോളിന്റെ പടയോട്ടം.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കോർണർ കിക്കിൽനിന്ന് ഹെഡ്ഡറിലൂടെയാണ് സാമുവൻ ഉംറ്റിറ്റി ഫ്രാൻസിനെ മു്ന്നിൽക്കടത്തിയത്. കളിക്കളത്തിൽ താരങ്ങൾ നടത്തിയ ആഹ്ലാദപ്രകടനത്തിന് സമമായിരുന്നു ഗാലറിയിൽ എമ്മാനുവൽ മാക്രോണിന്റെ പ്രകടനവും. തനിക്കൊപ്പം വി.ഐ.പി. ബോക്്‌സിലുണ്ടായിരുന്ന മറ്റു പ്രമുഖർക്ക് കൈകൊടുത്തും അവരെ ആശ്ലേഷിച്ചും അദ്ദേഹം ആഘോഷിച്ചു. തൊട്ടപ്പുറത്ത് നിരാശയോടെ കണ്ണുതുടച്ച് ബെൽജിയം രാജാവ് ഫിലിപ്പും രാജ്ഞി മത്തിൽഡയും ഇരിപ്പുണ്ടായിരുന്നു.

പതിനായിരങ്ങളാണ് സെൻട്രൽ പാരീസിലും മറ്റ് നഗരകേന്ദ്രങ്ങളിലും വിജയാഘോഷത്തിനായി തടിച്ചുകൂടിയത്. നീസിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടുഡസനിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആൾക്കൂട്ടത്തിനിടയിലേക്ക് ചിലർ പടക്കമെറിഞ്ഞതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ആഘോഷപ്രകടനങ്ങൾ അതിരുകടക്കാതിരിക്കാൻ റയട്ട് പൊലീസിന്റെയുൾപ്പെടെ സഹായം തേടേണ്ടിവന്നു. പാരീസിൽ പുലരുവോളം നീണ്ടുനിന്ന ആഘോഷവും പലടേത്തും നിയന്ത്രിക്കാൻ പൊലീസിന് നന്നേ പാടുപെടേണ്ടിവന്നു.



1998-ൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ മാഴ്‌സലോ ദസേയിയാണ് ഇക്കുറി ഫ്രഞ്ച് പരിശീലകൻ. ക്യ്ാപ്റ്റനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് ഉയർത്തിയിട്ടുള്ള അപൂർവം പേരുടെ നിരയിലേക്ക് ഉയരാനുള്ള അവസരമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ബ്രസീലുകാരനായ മരിയോ സഗാലോയും പശ്ചിമജർമനിയുടെ ഫ്രൻസ് ബെ്ക്കൻബോവറും മാത്രമാണ് ഇതിനുമുമ്പ് ക്യാപ്റ്റനെന്ന നിലയ്ക്കും പിന്നീട് പരിശീലകനെന്ന നിലയ്ക്കും ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്.

1998-നുശേഷം മൂന്നാം തവണയാണ് ഫ്രാൻസ് ഫൈനലിൽ കടക്കുന്നത്. 1998-ൽ ബ്രസീലിനെ തോൽപിച്ച് കിരീടമുയർത്തിയ ഫ്രാൻസ് 2006-ലും കലാശക്കളിക്ക് യോഗ്യരായി. ഇറ്റലിയായിരുന്നു എതിരാളികൾ. മാർക്കോ മറ്റെരാസിയെ സിനദിൻ സിദാൻ തലകൊണ്ടിടിച്ചുവീഴ്‌ത്തിയ ഫൈനലിൽ ഷൂട്ടൗട്ടിൽ ഫ്രാൻസ് പരാജയപ്പെട്ടു. 12 വർഷത്തിനുശേഷം വീണ്ടും ഫ്രാൻസ് ഫൈനലിലെത്തിയിരിക്കുകയാണ്. അതും ലോകകപ്പിലെ ഏറ്റവും മികച്ച യുവനിരയുമായി. ജൂലൈ 15-നു നടക്കുന്ന ഫൈനലിൽ എതിരാളികൾ ഇംഗ്ലണ്ടായാലും ക്രൊയേഷ്യയാലും വിജയം സുനിശ്ചിതമാണെന്ന് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസും കോച്ച് ദെസേയിയും പറയുന്നു.

ഗോൾകീപ്പറും ക്യാപ്റ്റനുമായ ഹ്യൂഗോ ലോറിസിന്റെ അസാമാന്യ മികവിലാണ് ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറിയത്. ബെൽജിയം ക്യാപ്റ്റൻ ഇഡൻ ഹസാർഡിന്റേതടക്കം എണ്ണംപറഞ്ഞ ഷോട്ടുകൾ കുത്തിയകറ്റി ലോറിസ് കോട്ട കാത്തു. ബെൽജിയത്തിന്റെ മുന്നേറ്റനിരയ്ക്ക് കാര്യമായ അവസരം നൽകാതെ കാത്ത പ്രതിരോധനിരയും വിജയത്തിൽ നിർണായകമായി. റയൽ മാഡ്രിഡ് താരവും സെൻട്രൽ ഡിഫൻഡറുമായ റാഫേൽ വരാന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. നിർണായകമായ ഹെഡ്ഡറിലൂടെ ടീമിനെ മുന്നിൽക്കടത്തിയെ ഉംറ്റിറ്റിയും പ്രതിരോധനിരയിൽനിന്നാണ് ടീമിന്റെ ഹീറോയായി മാറിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP