Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശദാബ്ദി കോപ്പ ഫൈനലിന് ശേഷം കേട്ട ഞെട്ടിക്കുന്ന വാർത്ത തൽക്കാലം കേൾക്കേണ്ടി വരില്ല; സ്വപ്‌നം പൂർത്തിയാകുന്നത് വരെ മെസി വിരമിക്കില്ല; ലോകകപ്പ് ഉയർത്തുകയെന്നത് ജീവിത ലക്ഷ്യമെന്നും മെസി

ശദാബ്ദി കോപ്പ ഫൈനലിന് ശേഷം കേട്ട ഞെട്ടിക്കുന്ന വാർത്ത തൽക്കാലം കേൾക്കേണ്ടി വരില്ല; സ്വപ്‌നം പൂർത്തിയാകുന്നത് വരെ മെസി വിരമിക്കില്ല; ലോകകപ്പ് ഉയർത്തുകയെന്നത് ജീവിത ലക്ഷ്യമെന്നും മെസി

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പിൽ അർജന്റീന പുറത്തായാൽ കേൾക്കാൻ സാധ്യതയുള്ള ഒരു വാർത്തയാണ് ആരാധകരുടെ ബിപി കൂട്ടുന്നത്. ശദാബ്ദി കോപ്പ ഫൈനലിൽ തോറ്റ ശേഷം വന്നത് പോലെയൊരു പ്രഖ്യാപനം ലയണൽ മെസിയുടെ ഭാഗത്ത് നിന്നും ഉണ്ടായാലോ? അർജന്റീനക്കാർക്ക് മാത്രമല്ല ലോകത്തിനു മുഴുവൻ താങ്ങാവുന്നതിലും അപ്പുറമായിരിക്കും അത്. എന്നാൽ അർജന്റീനയ്ക്ക് ഈ ലോകകപ്പ് നേടാനായില്ലെങ്കിലും താൻ വിരമിക്കില്ലെന്നും രാജ്യത്തിനായി കപ്പ് നേടിയ ശേഷം മാത്രമെ താൻ ബൂട്ടഴിക്കുകയുള്ളുവെന്ന ന്ദേശവുമാണ് മെസി നൽകുന്നത്.

അർജന്റീന, മെസി ആരാധകർക്ക് ആശ്വസിക്കാം. താൻ വിരമിക്കുകയാണെന്ന വാർത്ത തള്ളി സാക്ഷാൽ ലയണൽ മെസി തന്നെ രംഗത്തെത്തി. ലോകകപ്പ് വിജയമെന്ന സ്വപ്നം സഫലമാകാതെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കില്ലെന്ന് ലയണൽ മെസ്സി പറഞ്ഞു. ഈ ലോകകപ്പിൽ ഇതുവരെയുള്ള പ്രകടനത്തിൽ ടീമിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഒരു മൽസരം പോലും കളിക്കാനാവാത്തതും ടീമിനെആകെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെസി വിരമിക്കുന്ന തരത്തിലുള്ള വാർത്തകൾ പരന്നത്. ഇതിന് പിന്നാലെയാണ് മെസ്സി തീരുമാനം വ്യക്തമാക്കിയത്

ലോകകപ്പിൽ അർജന്റീനൻ ടീമിന്റ പ്രകടനത്തെ ആശ്രയിച്ചായിരിക്കും രാജ്യാന്തര ഫുട്‌ബോളിൽ തുടരുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് പറഞ്ഞാണ് ലിയോണൽ മെസ്സി റഷ്യയിലെത്തിയത്. ലോകകപ്പ് വിജയമാണ് ഓരോ അർജന്റീനക്കാരുടെയും സ്വപ്നം. എന്റെ ഏറ്റവും വലിയ സ്വപ്നവും ഇത് തന്നെയാണ്. ഇത് കൈവിടാൻ ഞാനൊരുക്കമല്ല. ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന കാര്യം ആലോചിക്കുന്നുള്ളൂ എന്നും മുപ്പത്തിയൊന്നാം പിറന്നാൾ ദിനത്തിൽ മെസ്സി പറഞ്ഞു. ഇതേസമയം, ടീമിൽ ഭിന്നതയില്ലെന്ന വിശദീകരണവുമായി മുൻ നായകൻ ഹവിയർ മഷറാനോയും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP