Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകകപ്പ് കാണാൻ എത്തിയ ഭാര്യയേയും കാമുകിയേയും ഒരേ പോലെ മാനേജ് ചെയ്യേണ്ടി വന്നപ്പോൾ ടീമിൽ ശ്രദ്ധിക്കാൻ പറ്റിയില്ല! ലോക കപ്പിൽ തോറ്റു മടങ്ങിയ മെക്‌സിക്കൻ ടീമിന്റെ പരിശീലകനെ കണ്ടാൽ തട്ടാനൊരുങ്ങി ഫുട്‌ബോൾ ആരാധകർ

ലോകകപ്പ് കാണാൻ എത്തിയ ഭാര്യയേയും കാമുകിയേയും ഒരേ പോലെ മാനേജ് ചെയ്യേണ്ടി വന്നപ്പോൾ ടീമിൽ ശ്രദ്ധിക്കാൻ പറ്റിയില്ല! ലോക കപ്പിൽ തോറ്റു മടങ്ങിയ മെക്‌സിക്കൻ ടീമിന്റെ പരിശീലകനെ കണ്ടാൽ തട്ടാനൊരുങ്ങി ഫുട്‌ബോൾ ആരാധകർ

ങ്ങളുടെ കഴിവു മുഴുവനും പുറത്തെടുക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്താണ് മെക്‌സിക്കൻ ടീം റഷ്യയിൽ വിമാനമിറങങ്ങിയത്. എന്നാൽ 16 അംഗ പോരാട്ടത്തിൽ തന്നെ മെക്‌സിക്കൻ ടീം പുറത്താകുകയും ചെയ്തു. ലോകകപ്പ് കാണാൻ എത്തിയ ഭാര്യയേയും കാമുകിയേയും ഒരേ പോലെ മാനേജ് ചെയ്യേണ്ടി വന്ന കോച്ചിനാവട്ടെ ടീമിൽ ശ്രദ്ധിക്കാനും കഴിഞ്ഞില്ല. ഇതോടെ മെക്‌സിക്കൻ ഫുട്‌ബോൾ കോച്ച് ജുവാൻ കാർലോസ് ഒസോരിയോയെ കണ്ടാൽ തട്ടിക്കളയാനാണ് മെക്‌സിക്കൻ ഫുട്‌ബോൾ പ്രേമികളുടെ തീരുമാനം. 

മുൻ മെക്‌സിക്കൻ താരം കൂടിയായ 56കാരനായ കോച്ച് വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമാണ്. ഇതേസമയം ഇയാൾക്ക് സ്പോർട്സ് ലേഖികയായ മരിയാന സഖറിയാസ് എന്ന 30കാരി കാമുകിയും ഉണ്ട്. രണ്ട് വർഷമായി ഇവർ പ്രണയത്തിലുമാണ്. റഷ്യയിൽ മെക്‌സിക്കൻ ടീം എത്തുമ്പോൾ കാർലോസിനൊപ്പം ഭാര്യയും മക്കളും ഉണ്ടായിരുന്നു. അതേസമയം സ്റ്റേഡിയത്തിന്റെ മറ്റൊരു ഭാഗത്ത് കാമുകി മരിയാനയും ഉണ്ടായിരുന്നു. ഇരുവരും കമാറാ കണ്ണുകളിൽ ഉടക്കുകയും ചെയ്തു. 

സ്റ്റേഡിയത്തിൽ ഇരുന്ന് സോഷ്യൽ മീഡിയയിലൂടെ കാർലോസിന് ഒപ്പം ഉണ്ടെന്ന് പറഞ്ഞ് ഫോട്ടോ പോസ്റ്റ് ചെയ്യാനും സഖറിയാസ് മറന്നില്ല. എന്നാൽ സ്‌റ്റേഡിയത്തിൽ ഭാര്യയ്ക്കും കാമുകിക്കും ഇടയിൽ പെട്ട കാർലോസിനാകട്ടെ ടീമിന്റെ കളിയിൽ ശ്രദ്ധിക്കാനുമായില്ല. ഇതോടെ ടീം പുറത്താകുകയും ചെയ്തു. ഇതോടെയാണ് ഭാര്യയേയും കാമുകിയേയും കൊണ്ട് റഷ്യയിലേക്ക് പോയ കോച്ചിനെതിരെ ഫുട്‌ബോൾ ആരാധകർ തിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP