Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിറ്റ്മാന്റെ റെക്കോർഡ് ഇനി പഴങ്കഥ; ടി20യിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഇതിഹാസ വനിതാ ക്രിക്കറ്റർ മിതാലി രാജിന്; മൂന്നാം സ്ഥാനം ക്യാപ്റ്റൻ കോലിക്ക്

ഹിറ്റ്മാന്റെ റെക്കോർഡ് ഇനി പഴങ്കഥ; ടി20യിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഇതിഹാസ വനിതാ ക്രിക്കറ്റർ മിതാലി രാജിന്; മൂന്നാം സ്ഥാനം ക്യാപ്റ്റൻ കോലിക്ക്

മറുനാടൻ ഡെസ്‌ക്‌

ഗയാന: ഹിറ്റ്മാന്റെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യൻ വനിതാ ടീമിന്റെ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ മിതാലി രാജ്. ടി20യിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടത്തിലാണ് മിതാലി ഇന്ത്യൻ ഉപനായകനെ പിന്തള്ളിയത്. നിലവിൽ ഇരുവർക്കും പിന്നിലായി മുന്നാം സ്ഥാനത്താണ് ക്യാപ്റ്റൻ കോലിയുടെ സ്ഥാനം.

വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ തകർപ്പൻ അർദ്ധ സെഞ്ചുറിയോടെയാണ് മിതാലിയുടെ ചരിത്രനേട്ടം. 47 പന്തിൽ 56 റൺസ് അടിച്ചെടുത്ത മിതാലി തന്റെ റൺസമ്പാദ്യം 2,232ലെത്തിച്ചു.84 മത്സരങ്ങളിൽ നിന്നാണ് മിതാലി ഇത്രയും റൺസ് സ്വന്തമാക്കിയത്.

നേരത്തെ റെക്കോർഡ് കൈവശം വെച്ചിരുന്ന രോഹിത് ശർമ്മയുടെ അക്കൗണ്ടിൽ 87 മത്സരങ്ങളിൽ 2,207 റൺസാണുള്ളത്. 62 മത്സരങ്ങളിൽ നിന്ന് 2,102 റൺസെടുത്ത ഇന്ത്യൻ നായകൻ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. വിൻഡീസിനെതിരായ പരമ്പരയിലാണ് കോലിയെ പിന്തള്ളി രോഹിത് ഒന്നാം സ്ഥാനത്തെത്തിയിരുന്നത്.

മിതാലിയുടെ വെടിക്കെട്ടിൽ പാക്കിസ്ഥാനെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. അർദ്ധ സെഞ്ചുറിയോടെ മത്സരത്തിലെ താരമാകാനും മുൻ ഇന്ത്യൻ ക്യാപ്റ്റനായി. ഏകദിനത്തിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് മിതാലി രാജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP