Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്ലാസ്‌റ്റേഴ്‌സിനെ കളി പടിപ്പിക്കാൻ നെലോ വിൻഗാദ; വിനീതും നർസാരിയും ടീം വിട്ടത് വലിയ നഷ്ടമെന്ന് പുത്തൻ കോച്ച്; സ്റ്റേഡിയത്തിലേക്കെത്തുന്ന ആരാധകരില്ലാതെ ടീമിന് നിലനിൽപ്പില്ല; സൂപ്പർകപ്പ് യോഗ്യത കഠിനം, പക്ഷേ അസാധ്യമല്ലെന്നും മുൻ നോർത്ത് ഈസ്റ്റ് പരിശീലകൻ

ബ്ലാസ്‌റ്റേഴ്‌സിനെ കളി പടിപ്പിക്കാൻ നെലോ വിൻഗാദ; വിനീതും നർസാരിയും ടീം വിട്ടത് വലിയ നഷ്ടമെന്ന് പുത്തൻ കോച്ച്; സ്റ്റേഡിയത്തിലേക്കെത്തുന്ന ആരാധകരില്ലാതെ ടീമിന് നിലനിൽപ്പില്ല; സൂപ്പർകപ്പ് യോഗ്യത കഠിനം, പക്ഷേ അസാധ്യമല്ലെന്നും മുൻ നോർത്ത് ഈസ്റ്റ് പരിശീലകൻ

മറുനാടൻ ഡെസ്‌ക്‌

കേരളാബ്ലാസ്റ്റേഴ്‌സിൽ ആരാധകർ വിശ്വാസമർപ്പിക്കണമെന്ന് ടീമിന്റെ പുതിയ പരിശീലകൻ നെലോ വിൻഗാദ.ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ഡേവിഡ് ജെയിംസിന് പകരമാണ് നെലോ വിൻഗാദ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്. ടീമിന് പിന്തുണയുമായി സ്റ്റേഡിയത്തിലേക്കെത്തുന്ന ആരാധകരില്ലാതെ ടീമിന് നിലനിൽപില്ല.

സി.കെ.വിനീതും ഹോളിചരണൺ നർസാരിയും ടീം വിട്ടത് വൻ നഷ്ടമാണെന്നും വിൻഗാദ് പറഞ്ഞു. ഫുട്‌ബോൾ ലോകത്ത് പ്രഫസർ എന്നറിയപ്പെടുന്ന വിൻഗാദയുടെ പാഠങ്ങളിലാണ് ഇനി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. കൂടുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ടീമിന് കഴിയുമെന്ന് വിൻഗാദ ഉറപ്പിച്ച് പറയുന്നു.

വിനീതും നർസാരിയും ടീം വിട്ടത് വലിയ നഷ്ടമാണ്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ ആലോചനയില്ല. മുന്നിലുള്ള ടീമുകളേക്കാൾ പോയിന്റ് നിലയിൽ ഏറെ പിന്നിലായതിനാൽ സൂപ്പർകപ്പ് യോഗ്യത കഠിനമാണ്. പക്ഷേ അസാധ്യമല്ല. ടീമിന്റെ പരിശീലകസ്ഥാനത്ത് അടുത്ത സീസണിൽ തുടരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. സ്റ്റേഡിയം നിറഞ്ഞെത്തുന്ന ആരാധകരാണ് കൊച്ചിയുടെ കരുത്ത്. ആരാധക പിന്തുണയില്ലാതെ ടീമിന് നിലനിൽപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP