Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഹമ്മദ് സലാഹ് ഈജ്പിതിനോട് ഗുഡ്ബൈ പറയുന്നു; വിവാദ ചെചൻ നേതാവായ റംസാ കഡിറോവിനോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിലെ എതിർപ്പ് തിരിച്ചറിഞ്ഞ് തീരുമാനം; ഫുട്ബോൾ പ്രതിഭയ്ക്ക് ചെചൻ പൗരത്വം വാഗ്ദാനം ചെയ്ത് സ്വേച്ഛാധിപതി

മുഹമ്മദ് സലാഹ് ഈജ്പിതിനോട് ഗുഡ്ബൈ പറയുന്നു; വിവാദ ചെചൻ നേതാവായ റംസാ കഡിറോവിനോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിലെ എതിർപ്പ് തിരിച്ചറിഞ്ഞ് തീരുമാനം; ഫുട്ബോൾ പ്രതിഭയ്ക്ക് ചെചൻ പൗരത്വം വാഗ്ദാനം ചെയ്ത് സ്വേച്ഛാധിപതി

ജിപ്ഷ്യൻ പ്രഫഷണൽ ഫുട്ബോളറായ മുഹമ്മദ് സലാഹ് ഈജ്പിതിന് വേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. വിവാദ ചെചെൻ നേതാവാ റംസാ കഡിറോവുമായി താൻ നിൽക്കുന്ന ഫോട്ടോ ഇക്കഴിഞ്ഞ ദിവസം വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയതിനെ തുടർന്നാണ് അദ്ദേഹം ഈജിപ്ഷ്യൻ ഫുട്ബോളിനോട് വിടപറയാൻ ഒരുങ്ങുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പായിരന്നു ഇരുവരും ഒപ്പം നിൽക്കുന്ന ഫോട്ടോകൾ വൈറലായി വിവാദത്തിന് തിരികൊളുത്തിയിരുന്നത്.

ഇതിൽ ഒരു ഫോട്ടോയിൽ കഡിറോവ് , സലാഹിന്റെ കൈകൾ മുറുകെ ചേർത്ത് പിടിച്ചതായും കാണാം. ഇരുവരും തമ്മിലുള്ള ഐക്യം സൂചിപ്പിക്കുന്ന ചിത്രമായിരുന്നു ഇതെന്നാണ് വിമർശകർ ആരോപിക്കുന്നത്. ചെചനിയയിൽ കടുത്ത രീതിയിൽ മനുഷ്യാവകാശ ധ്വംസനം നടത്തി ഭരിക്കുന്നതിന്റെ പേരിൽ വൻ വിമർശനം നേരിടുന്ന നേതാവാണ് കഡിറോവ്. സലാഹിന് കഡിറോവ് ബഹുമാനാർത്ഥം അവിടുത്തെ പൗരത്വം നൽകിയെന്ന വാർത്തയും ശനിയാഴ്ച പുറത്ത് വന്നിരുന്നു.

താൻ ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും അതിനാലാണ് ഈജിപ്ത് വിടാൻ ആലോചിക്കുന്നതെന്നും സലാഹ് പ്രതികരിച്ചുവെന്നാണ് സ്പോർട്സ് മെയിൽ മനസിലാക്കിയിരിക്കുന്നത്.കഡിറോവിന് റഷ്യയുടെ പിന്തുണയുണ്ട്. എന്നാൽ എന്നാൽ യുഎസ് ചെചനിയക്ക് മേൽ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. കഡിറോവ് കടുത്ത രീതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നാരോപിച്ചാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈജ്പ്ത് ടീമിന്റെ ബഹുമാനാർത്ഥമായിരുന്നു ഒരു ഡിന്നറിനിടെ സലാഹിന് ചെചൻ പൗരത്വം വാഗ്ദാനം ചെയ്ത് കഡിറോവ് സലാഹിന് കൈ കൊടുത്തിരുന്നത്. വോൽഗോഗ്രാഡിൽ നിന്നും ഈജിപ്ഷ്യൻ ടീം വിട്ട് പോകുന്നതിന് മുമ്പായിരുന്നു കഡിറോവ് ഈ വാഗ്ദാനം നൽകിയിരുന്നത്.

തിങ്കളാഴ്ച സൗദിയുമായിട്ടായിരുന്നു ഈജിപ്ത് തങ്ങളുടെ ഫൈനൽ ഗ്രൂപ്പ് കളി കളിച്ചിരുന്നത്. സലാഹ് ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച് ഈജിപ്ഷ്യൻ ടീമിന് വൻ മുതൽക്കൂട്ടാണേകിയിരിക്കുന്നതെന്നാണ് റഷ്യൻ സോഷ്യൽ നെറ്റ് വർക്ക് സൈറ്റായ വികെയയിൽ കഡിറോവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി കഡിറോവിന്റെ ഗ്രോൻസിയിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന വിരുന്നിൽ പങ്കെടുക്കവെ ചെചൻ നേതാവ് സലാഹുമൊത്ത് നിൽക്കുന്ന ചിത്രമെടുത്തിരുന്നു. ഈ സമയത്ത് തന്റെ വസ്ത്രത്തിൽ അദ്ദേഹം മെഡൽ പിൻ ചെയ്ത് വച്ചതായി കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP