Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ ഇംഗ്ലണ്ട് എ ടീമുകൾ തലസ്ഥാനത്ത് ഏറ്റുമുട്ടുന്നത് അഞ്ച് ഏകദിനങ്ങളിൽ; എ ടീമിൽ ഋഷഭ് പന്തും റഹാനെയും കളിച്ചേക്കുമെന്ന് സൂചന; ബോർഡ് പ്രസിഡന്റ് ഇലവനെതിരെ രണ്ടാം സന്നാഹ മത്സരം നാളെ; മത്സരങ്ങൾക്ക് ഗ്രീൻഫീൽഡിൽ പ്രവേശനം സൗജന്യം

ഇന്ത്യ ഇംഗ്ലണ്ട് എ ടീമുകൾ തലസ്ഥാനത്ത് ഏറ്റുമുട്ടുന്നത് അഞ്ച് ഏകദിനങ്ങളിൽ; എ ടീമിൽ ഋഷഭ് പന്തും റഹാനെയും കളിച്ചേക്കുമെന്ന് സൂചന; ബോർഡ് പ്രസിഡന്റ് ഇലവനെതിരെ രണ്ടാം സന്നാഹ മത്സരം നാളെ; മത്സരങ്ങൾക്ക് ഗ്രീൻഫീൽഡിൽ പ്രവേശനം സൗജന്യം

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം : ഇംഗ്ലണ്ട് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം നാളെ തലസ്ഥാനത്ത് എത്തും. 23 ന് തുടങ്ങുന്ന ഏകദിന മത്സരങ്ങൾക്കായിട്ടാണ് ഇന്ത്യ എ ടീം തിരുവനന്തപുരത്ത് എത്തുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇംഗ്ലണ്ട് ലയൺസും ബോർഡ് പ്രസിഡൻസ് ഇലവനും തമ്മിലുള്ള രണ്ടാം സന്നാഹ മത്സരം ഞായറാഴ്ച തിരുവനന്തപുരം കെസിഎ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച നടന്ന ഒന്നാം സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ബോർഡ് പ്രസിഡൻസ് ഇലവൻ നാലു വിക്കറ്റ് വിജയം നേടി.

ഇന്ത്യ എ ടീം 21 ന് സെന്റ് സേവ്യേഴ്സിലും 22 ന് സ്പോർട്സ് ഹബ്ബിലും പരിശീലനം നടത്തും. 22 ന് ഇംഗ്ലണ്ട് ലയൺസും സ്പോർട്സ് ഹബ്ബിൽ പരിശീലനം നടത്തും. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ 23, 25, 27, 29, 31 തീയതികളിലാണ് അഞ്ച് ഏകദിന മത്സരങ്ങളും നടക്കുക. ചതുർദിന മത്സരം ഫെബ്രുവരി ഏഴു മുതൽ 10 വരെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും.

ഏകദിന മത്സരങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി കാണാനാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. മത്സരം കാണാനെത്തുന്നവർക്ക് ഒന്നാം നമ്പർ ഗേറ്റിലൂടെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. എ, ജെ എന്നീ സെക്ടറുകൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാം. മത്സരങ്ങൾ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP