Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തിനായുള്ള നൂറാം മൽസരം പൊടിപൊടിച്ച് സുവാരസ്; സൂപ്പർ സ്‌ട്രൈക്കറുടെ ഏകഗോളിന്റെ വ്യത്യാസത്തിൽ സൗദിയെ കീഴടക്കി യുറഗ്വായ്; പന്തിൽ പിടിമുറുക്കിയെങ്കിലും ഗോൾവല കുലുക്കാനാവാതെ സൗദിയുടെ നിർഭാഗ്യം; യുറുഗ്വായും റഷ്യയും പ്രീക്വാർട്ടറിൽ; സൗദിയും ഈജിപ്റ്റും പുറത്ത്

രാജ്യത്തിനായുള്ള നൂറാം മൽസരം പൊടിപൊടിച്ച് സുവാരസ്; സൂപ്പർ സ്‌ട്രൈക്കറുടെ ഏകഗോളിന്റെ വ്യത്യാസത്തിൽ സൗദിയെ കീഴടക്കി യുറഗ്വായ്; പന്തിൽ പിടിമുറുക്കിയെങ്കിലും ഗോൾവല കുലുക്കാനാവാതെ സൗദിയുടെ നിർഭാഗ്യം; യുറുഗ്വായും റഷ്യയും പ്രീക്വാർട്ടറിൽ; സൗദിയും ഈജിപ്റ്റും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

റോസ്തോവ് അറീന: രാജ്യത്തിനായി നൂറാം മൽസരം. അത് ആഘോഷിക്കാതെ സുവാരസിനെ പോലൊരു താരം എന്തുചെയ്യാൻ.സൗദി അറേബ്യയുമായുള്ള ഗ്രൂപ്പ് എ മൽസരത്തിൽ വ്യത്യാസമായത് സുവാരസിന്റെ ഏകഗോൾ.കളിയുടെ 23 ാം മിനിറ്റിലാണ് സുവാരസ് സൗദി വലയിൽ പന്തടിച്ചുകയറ്റിയത്.

കോർണർകിക്കിൽ വന്ന പഴുതിലായിരുന്നു സുവാരസിന്റെ ഗോൾ.സുവാരസിന്റെ 52 ാം ഗോൾ.കാർലോസ് സാഞ്ചസിന്റെ കോർണറിൽ പന്തിൽ ചെറുതായ ഒരുസ്പർശം. അത്രയേ വേണ്ടി വന്നുള്ളു സൂപ്പർതാരത്തിന് സൗദിയെ കീഴടക്കാൻ.ഇതോടെ മൂന്ന് ലോകകപ്പുകളിലും ഗോൾ നേടുന്ന ഏക യുറഗ്വായ്ൻ താരമായിരിക്കുകയാണ സുവാരസ്.മൽസരത്തിലുടനീളം യുറുഗ്വോയ്ക്കതിരെ മേൽക്കൈ ഉണ്ടായിരുന്നെങ്കിലും ഗോൾ വീഴ്‌ത്താൻ മാത്രം സൗദിക്ക് കഴിഞ്ഞില്ല.

ആദ്യ മത്സരത്തിൽ ഈജിപ്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയ യുറഗ്വായ്ക്ക് സൗദി അറേബ്യയെ തോൽപ്പിച്ചതോടെ പ്രീ ക്വാർട്ടറിൽ കടന്നു.ലോകകപ്പിൽ സൗദി അറേബ്യയും യുറഗ്വായും ആദ്യമായാണ് നേർക്കുനേർ വന്നത്. സൗദി ഒരു ലാറ്റിനമേരിക്കൻ ടീമിനെതിരെ ആദ്യമായാണ് കളിച്ചത് എന്ന സവിശേഷതയുമുണ്ട്.യുറഗ്വായുടെ ജയത്തോടെ ഗ്രൂപ്പ് എയിൽ നിന്ന് സൗദിയും,ഈജിപ്റ്റും പുറത്തായി.റഷ്യയും യുറഗ്വായും പ്രീക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമുകളുമായി. ഗ്രൂപ്പിലെ അവസാന മൽസരത്തിൽ യുറഗ്വായും റഷ്യയും ഏറ്റുമുട്ടുമ്പോൾ ജയിക്കുന്നവർ ഗ്രൂപ്പ് ചാംപ്യന്മാരാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP