Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പിൽ സെനഗളിന് അട്ടിമറിജയം; യൂറോപ്യൻ വമ്പന്മാരായ പോളണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്; ലോകകപ്പിൽ വമ്പന്മാരുടെ കാലിടറൽ തുടരുന്നു

ലോകകപ്പിൽ സെനഗളിന് അട്ടിമറിജയം; യൂറോപ്യൻ വമ്പന്മാരായ പോളണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്; ലോകകപ്പിൽ വമ്പന്മാരുടെ കാലിടറൽ തുടരുന്നു

സ്പോർട്സ് ഡെസ്‌ക്

മോസ്‌കോ: 2018 ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നത് തുടരുന്നു. ഗ്രൂപ്പ് എച്ച് മത്സരത്തിൽ യൂറോപ്യൻ വമ്പന്മാരും ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനക്കാരുമായ പോളണ്ടിനെ ആഫ്രിക്കൻ ടീമായ സെനഗൾ അട്ടിമറിച്ചു. പോളണ്ട് താരം തിയാഗോ സിയനെക്ക് സെൽഫ് ഗോൾ വഴങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ആഫ്രിക്കൻ രാജ്യത്തിന്റെ വിജയം. ഇതാദ്യമായിട്ടാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. പരുക്കൻ അടവുകൾ കണ്ട മത്സരത്തിൽ ഇരു ടീമും പല തവണ പരസ്പരം കയ്യാങ്കളി വരെ എത്തി. 12 വർഷങ്ങൾക്ക് ശേഷം ആദ്യ ലോകകപ്പിന് എത്തിയ പോളണ്ടിന് ഞെട്ടിക്കുന്ന തോൽവിയാണ് നേരിടേണ്ടി വന്നത്.

മത്സരത്തിന്റെ 36ാം മിനിറ്റിലാണ് തിയാഗോ സിയനെക് സെനഗളിന് സെൽഫ് ഗോൾ വഴങ്ങി. എംബായെ നിയാങ് 59ാം മിനിറ്റിൽ സെനഗളിന്റെ ലീഡ് ഇരട്ടിപ്പിക്കുകയായിരുന്നു. സെഗ്രോസ് ക്രിക്കോവിക്ക് 85ാം മിനിറ്റിൽ പോളണ്ടിന്റെ ആശ്വാസ ഗോൾ നേടി. ലോകകപ്പിൽ സെനഗൾ അട്ടിമറിയോടെ തുടങ്ങുന്നത് ഇതാദ്യമായിട്ടല്ല. 2002ൽ അന്നത്തെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചായിരുന്നു അവരുടെ തുടക്കം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP