Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എന്റെ മകൻ പിറന്നിട്ട് 16 ദിവസം തിയകുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുള്ള ചെറുപ്പക്കാരിയായത്'; ഭാര്യയുടെ ജന്മദിനത്തിലെ സുന്ദര നിമിഷങ്ങൾ പങ്കുവച്ച് ഷോയിബ് മാലിക്ക്

'എന്റെ മകൻ പിറന്നിട്ട് 16 ദിവസം തിയകുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുള്ള ചെറുപ്പക്കാരിയായത്'; ഭാര്യയുടെ ജന്മദിനത്തിലെ സുന്ദര നിമിഷങ്ങൾ പങ്കുവച്ച് ഷോയിബ് മാലിക്ക്

സാനിയ മിർസയുടെ ജന്മദിനത്തിൽ ആരാധകർക്കായി സുന്ദര ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷോയിബ് മാലിക്ക്. സാനിയയുടെയും മകൻ ഇസാന്റെയും മനോഹരവും സ്‌നേഹം തുളുമ്പുന്നതുമായ ചിത്രമാണ് ഷൊയ്ബ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സാനിയയുടെ 32-ാമത് ജന്മദിന ആഘോഷവേളയിൽനിന്നും പകർത്തിയ ചിത്രങ്ങൾ രസകരമായ കുറിപ്പോടെയാണ് ഷൊയ്ബ് പങ്കുവച്ചത്.

''എന്റെ മകൻ പിറന്നിട്ട് 16 ദിവസം തിയകുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുള്ള ചെറുപ്പക്കാരിയായത്, ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി,'' ഇതായിരുന്നു ഷൊയ്ബിന്റെ ട്വീറ്റ്. പിറന്നാൾദിനത്തിൽ ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാൻ മിർസ മാലിക് എന്ന പേരിന് അർത്ഥം. ഒരു പെൺകുഞ്ഞ് വേണമെന്നായിരുന്നു തങ്ങൾക്ക് ആഗ്രഹം എന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു. കുഞ്ഞിന് മിർസ മാലിക് എന്ന് പേരിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആൺകുഞ്ഞാണ് പിറന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP