Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോകകപ്പിലെ ഉയരക്കാർ ജോക്കൊവിച്ചിന്റെ നാട്ടുകാർ; റഷ്യയിൽ കളിക്കാനെത്തിയവരിലെ തടിയൻ പനാമ താരം; പ്രായം കൂടിയതാര് ഇളമുറക്കാർ ആരൊക്കെ ? ഫുട്‌ബോൾ കളിക്കാൻ എത്തിയ താരങ്ങളുടെ രസകരമായ വിശേഷങ്ങൾ

ലോകകപ്പിലെ ഉയരക്കാർ ജോക്കൊവിച്ചിന്റെ നാട്ടുകാർ; റഷ്യയിൽ കളിക്കാനെത്തിയവരിലെ തടിയൻ പനാമ താരം; പ്രായം കൂടിയതാര് ഇളമുറക്കാർ ആരൊക്കെ ? ഫുട്‌ബോൾ കളിക്കാൻ എത്തിയ താരങ്ങളുടെ രസകരമായ വിശേഷങ്ങൾ

സ്പോർട്സ് ഡെസ്‌ക്

മോസ്‌കോ: ലോകകപ്പ് വിശേഷങ്ങൾ എത്ര പറഞ്ഞാലും തീരാത്ത ഒന്നാണ്. ഒരു മാസം നീണ്ട് നിൽക്കുന്ന ലോകകപ്പിനെക്കുറിച്ച് മാസങ്ങൾ മുൻപ് ചർച്ചകളും അവലോകനങ്ങളും ഒക്കെ നടക്കാറുണ്ട്. ആര് കപ്പടിക്കും എന്ന ചർച്ചകൾ ചിലപ്പോൾ തെരുവോരങ്ങളിൽ ആവേശം വിതറാറുമുണ്ട്. കളിയും കളിയിലെ കണക്കുകളും ചർച്ചയാകുന്നത് പോലെ തന്നെയാണ് രസകരമായ ചില കാര്യങ്ങളും ചർച്ചയാകുന്നത്. കളിക്കാരുടെ ഇഷ്ട ഭക്ഷണം ഇഷ്ട നിറം തുടങ്ങിയവയും ചർച്ചയാകാറുണ്ട്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഒരു കണക്ക് പുരത്ത് വിട്ടിരിക്കുകയാണ് സ്വിറ്റ്‌സർലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഐഇഎസ് ഫുട്‌ബോൾ ഒബ്‌സർവേറ്ററി.

റഷ്യൻ ലോകകപ്പിലെ ചില രസകരമായ കണക്കുകൾ പുറത്തുവിട്ട് കളിക്കാരുടെ പ്രായം, ഉയരം, തൂക്കം തുടങ്ങി കൗതുകം പകരുന്ന വിവരങ്ങളാണ് സംഘടന പുറത്തുവിട്ടത്. ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളുടെ കളിക്കാരുടെയും കൗതുകകരമായ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.ഉയരത്തിന്റെ കണക്കിൽ കളിക്കാരുടെ ഉയരം ഏറ്റവും കൂടുതലുള്ള ടീം സെർബിയയാണ്. ശരാശരി 186.69 സെ.മീ. രണ്ടാം സ്ഥാനത്ത് ഡെന്മാർക്കുണ്ട് (186.60 സെ.മി). ഏറ്റവും പൊക്കം കുറവ് പെറു ടീമിനാണ് 177.60 സെന്റീമീറ്റർ. സൗദി അറേബ്യയാണ് തൊട്ടുമുന്നിൽ (177.7 സെമി ). ഉയരത്തിന്റെ കാര്യത്തിൽ ജർമനി മൂന്നാം സ്ഥാനത്തുണ്ട്. 185.78 സെ.മി ശരാശരി ഉയരം.

അതേസമയം ഏറ്റവും ഭാരം കൂടിയ താരം പാനമക്കാരനാണ്. 99 കിലോ ഭാരമുള്ള റോമൻ ടോറസാണ് ഭാരമേറിയ താരങ്ങളുടെ പട്ടികയിൽ മുന്നിൽ തൊട്ടുപിന്നിൽ ഹാരി കെയ്ൻ. 98 കിലോയാണ് കെയ്നിന്റെ ഭാരം. ജപ്പാനാണ് ഏറ്റവും ഭാരം കുറഞ്ഞ കളിക്കാരുള്ള ടീം. 71.52 കിലോ ഗ്രാം ആണ് ജപ്പാൻ കളിക്കാരുടെ ശരാശരി ഭാരം. ജപ്പാന്റെ ഇനുയി താക്ഷിയാണ് ഏറ്റവും ഭാരം കുറഞ്ഞ താരം 59 കിലോഗ്രാം. 82.60 ശരാശരി ഭാരമുള്ള ഡെന്മാർക്കാണ് ടീമുകളിൽ മുന്നിൽ

ആറടി ഏഴിഞ്ച് പൊക്കമുള്ള ക്രൊയേഷ്യയുടെ ലോവ്‌റെ കാലിനിച്ചാണ് ലോകകപ്പിലെ ഉയരക്കാരൻ. അഞ്ച് അടി നാല് ഇഞ്ച് ഉയരമുള്ള സൗദി അറേബ്യയുടെ യഹിയ അൽ ഷെഹരിയാണ് ലോകകപ്പിലെ കുള്ളൻ. പ്രായത്തിന്റെ കണക്കിൽ 45 കാരനായ ഈജിപ്ഷ്യൻ ഗോൾ കീപ്പർ എസ്സാം എൽ ഹദാരിയാണ് ലോകകപ്പിലെ അങ്കിൾ. 19കാരായ നിരവധി താരങ്ങളുണ്ടെങ്കിലും മാസ കണക്കിൽ ഓസ്‌ട്രേലിയയുടെ ഡാനിയേൽ അർസാനി, ഫ്രാൻസിന്റെ കൈലൻ എംബാപ് എന്നിവരാണ് ലോകകപ്പിലെ ബേബികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP