Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ദാവൂദും ഡി കമ്പനിയും തന്നെ; അൽജസീറ ചാനലിന്റെ റിപ്പോർട്ട് ചർച്ചയാക്കുന്നത് ഒത്തുകളിയിലെ അധോലോക ബന്ധം; സ്‌പോട് ഫിക്‌സിങിൽ ഇത്തവണ കുടുങ്ങുന്നത് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പാക്കിസ്ഥാനും; 2011 ജൂലൈയിലെ ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സര ഫലത്തിലും ബുക്കികളുടെ ഇടപെടൽ; മുബൈക്കാരൻ അനീൽ മുവറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം; ഒന്നും മിണ്ടാതെ ഐസിസിയും

ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ദാവൂദും ഡി കമ്പനിയും തന്നെ; അൽജസീറ ചാനലിന്റെ റിപ്പോർട്ട് ചർച്ചയാക്കുന്നത് ഒത്തുകളിയിലെ അധോലോക ബന്ധം; സ്‌പോട് ഫിക്‌സിങിൽ ഇത്തവണ കുടുങ്ങുന്നത് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പാക്കിസ്ഥാനും; 2011 ജൂലൈയിലെ ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സര ഫലത്തിലും ബുക്കികളുടെ ഇടപെടൽ; മുബൈക്കാരൻ അനീൽ മുവറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം; ഒന്നും മിണ്ടാതെ ഐസിസിയും

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: ക്രിക്കറ്റിൽ വാതുവയ്‌പ്പും ബെറ്റിങ്ങും ഒത്തുകളിയും സജീവാണെന്ന് വീണ്ടും ചർച്ചയെത്തുമ്പോൾ ക്രിക്കറ്റ് വീണ്ടും വിവാദ നിഴിലാകുന്നു. മുൻനിര ടീമുകൾ പോലും ഒത്തുകളിയുടെ ആശാന്മാരാണ്. പലപ്പോഴും ഇന്ത്യയിൽ വിവാദങ്ങൾ ആളിക്കത്തിച്ച ഒത്തുകളി ഇത്തവണ ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും പാക്കിസ്ഥാന്റേയും ഉറക്കം കെടുത്തുകയാണ്. അൽജസീറ ചാനലിന്റെ വെളിപ്പെടുത്തലാണ് ഇതിന് കാരണം.

2011-12 വർഷങ്ങൾക്കിടെ നടന്ന 15 കളികളിൽ (6 ടെസ്റ്റ്, 6 ഏകദിനം, 3 ട്വന്റി20) സ്‌പോട് ഫിക്‌സിങ് നടന്നതിനുള്ള തെളിവുകൾ അൽജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാക്കിസ്ഥാൻ എന്നീ ടീമുകളിലെ താരങ്ങൾ സ്‌പോട് ഫിക്‌സിങ്ങിൽ ഏർപ്പെട്ടതായാണു വെളിപ്പെടുത്തൽ. ഇതിൽ ഒന്ന് 2011ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് ഇന്ത്യ ടെസ്റ്റ് മൽസരമാണ്. സംഭവത്തെപ്പറ്റി ഐസിസി പ്രതികരിച്ചിട്ടില്ല.

ക്രിക്കറ്റ് താരങ്ങളെ സ്വാധീനിച്ചു മൽരത്തിന്റെ ജയപരാജയങ്ങളെ മാറ്റിമറിക്കുന്ന പ്രക്രിയയാണു സ്‌പോട് ഫിക്‌സിങ്. ഉദാഹരണത്തിന് പവർപ്ലേ ഓവറുകളിൽ ഒരു ടീം നിർദിഷ്ട റൺസിനു മുകളിൽ നേടുമോ ഇല്ലയോ, അവസാന ഓവറിൽ ബാറ്റ്‌സാമാൻ നിർദിഷ്ട റൺസിനു മേൽ സ്‌കോർ ചെയ്യുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളാണു സ്‌പോട് ഫിക്‌സർമാർ നിശ്ചയിക്കുക. ഇതു സംബന്ധിച്ച് താരങ്ങളുമായി ധാരണയുണ്ടാക്കിയതിനുശേഷം വാതുവയ്‌പ്പിൽ ഏർപ്പെടും.

കുപ്രസിദ്ധ വാതുവയ്‌പ്പു സംഘത്തലവൻ മുംബൈ സ്വദേശി അനീൽമുനവറുമായി ചാനൽ റിപ്പോർട്ടർ വാതുവയ്‌പ്പുകാരനെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണു പുറത്തു വന്നിരിക്കുന്നത്. സ്‌പോട് ഫിക്‌സിങ്ങിന്റെ ഭാഗമായി ബാറ്റ്‌സ്മാന്മാർ സ്വാഭാവിക ശൈലിക്കുചേരാത്ത പ്രകടനം നടത്തിയതായാണു ചാനലിന്റെ കണ്ടെത്തൽ. പല പ്രമുഖ താരങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഒരു കളിക്കിടെ ഒന്നിലധികം തവണ സ്‌പോട് ഫിക്‌സിങ് നടത്തിയതായും പറയുന്നു.

അധോലോകനായകൻ ദാവുദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും അനീർ മുനവറിനു ബന്ധമുണ്ട്. ഫോൺ സംഭാഷണങ്ങളിൽ മുനവർ നടത്തുന്ന 26 പ്രവചനങ്ങളിൽ 25 എണ്ണവും ശരിയായി. ഇയാളുടെ ഫോൺ സംഭാഷണങ്ങളുടെ കൂടുതൽ വിവരം വരും ദിവസങ്ങളിലും പുറത്തുവിടുമെന്നു ചാനൽ അറിയിച്ചു. ക്രിക്കറ്റിനെ നിയന്ത്രിക്കുന്നവരിൽ പ്രധാനി ദാവൂദാണെന്ന വാദങ്ങൾക്ക് ശക്തിപകരുന്നതാണ് അൽജസീറയുടെ വെളിപ്പെടുത്തൽ. ദാവൂദിന്റെ ഡി കമ്പനിക്ക് ക്രിക്കറ്റിനോടുള്ള താൽപ്പര്യവും ഇതോടെ വ്യക്തമാവുകയാണ്.

ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടനും നിർമ്മാതാവുമായ അർബാസ് ഖാൻ കുറ്റം സമ്മതിച്ചിരുന്നു. അഞ്ചു വർഷമായി വാതുവെപ്പിൽ സജീവമാണെന്നും മൂന്നു കോടി രൂപ നഷ്ടമായതായും അർബാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഗൾഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലൻ എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്ന് അർബാസിന്റെ പേര് പുറത്തു വന്നത്. ഒരു നിർമ്മാതാവും വാതുവെയ്‌പ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയും അർബാസിന്റെ മൊഴിയിലുണ്ട്. വാതുവെയ്പ് തനിക്ക് വിനോദമാണെന്നും അഞ്ചംഗ അന്വേഷണ സംഘത്തിന് മുന്നിൽ അർബാസ് മൊഴി നൽകിയിരുന്നു.

മറ്റൊരു നടനായ വിന്ധു ധാരാ സിങ്ങും സോനു ജലനുമായി ബന്ധപ്പെട്ടതായി പൊലീസ് വ്യക്തമാക്കുന്നു. ഒപ്പം അന്ധേരിയിൽ നിന്നുള്ള വാതുവെപ്പുകാരൻ പ്രേം തനേജയുമായും ഇവർ രണ്ടു പേർക്കും ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 2008ലും ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് സോനു ജലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആഗോള ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP