Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് ലോകകപ്പ് കളിച്ച താരം ഇത് വരെ നേടിയത് വെറും മൂന്ന് ഗോളുകൾ; റഷ്യയിൽ ക്ലബ് ഫുട്ബോളിലെ രാജാവ് പേരു ദോഷം മാറ്റുമോ? പറങ്കി പടയുടെ പ്രതീക്ഷകൾ ചുറ്റിത്തരിയുന്നത് ഇത്തവണയും ഈ ഫോർവേർഡിൽ; പോർച്ചുഗലിന് പറയാനുള്ളത് റൊണാൾഡോ മാത്രം; ഈജിപ്തിന്റെ ആവേശമാകാൻ ലിവർപൂളിന്റെ സ്വന്തം സാലായും; ലോകകപ്പിലെ രണ്ട് വൺ മാൻ ആർമി ടീമുകളുടെ കഥ

മൂന്ന് ലോകകപ്പ് കളിച്ച താരം ഇത് വരെ നേടിയത് വെറും മൂന്ന് ഗോളുകൾ; റഷ്യയിൽ ക്ലബ് ഫുട്ബോളിലെ രാജാവ് പേരു ദോഷം മാറ്റുമോ? പറങ്കി പടയുടെ പ്രതീക്ഷകൾ ചുറ്റിത്തരിയുന്നത് ഇത്തവണയും ഈ ഫോർവേർഡിൽ; പോർച്ചുഗലിന് പറയാനുള്ളത് റൊണാൾഡോ മാത്രം; ഈജിപ്തിന്റെ ആവേശമാകാൻ ലിവർപൂളിന്റെ സ്വന്തം സാലായും; ലോകകപ്പിലെ രണ്ട് വൺ മാൻ ആർമി ടീമുകളുടെ കഥ

മോസ്‌കോ: ഫുട്ബോളിന്റെ തന്നെ പര്യായമായിട്ടാണ് ചില താരങ്ങൾ അറിയപ്പെടുന്നത്. ക്ലബ് ഫുട്ബോളിലെ അത്തരം ചില സൂപ്പർ താരങ്ങളെ മാത്രം ആശ്രയിച്ച് ലോകകപ്പിന് എത്തുന്ന ചില ടീമുകളുണ്ട്. എന്തുകൊണ്ട് സൂപ്പർ താരങ്ങളുടെ ടീമുകൾ മാത്രം ലോകകപ്പ് ജയിക്കുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു ഫുട്ബോൾ ഒരു ടീം ഗെയ്മാണ്. ഒരിക്കലും ഒരാൾ മാത്രം വിചാരിച്ചാൽ അവിടെ ഒന്നും നടക്കില്ല.അമിതമായ പ്രതീക്ഷകൾ പലപ്പോഴും ഈ താരങ്ങളുടെ പ്രകടനത്തേയും ബാധിക്കാറുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. മൂന്ന് ലോകകപ്പ് കളിച്ച താരം ഇത് വരെ നേടിയത് വെറും മൂന്ന് ഗോളുകൾ മാത്രമാണ്. ക്ലബ് ഫുട്ബോളിലെ രാജാവിനാണ് ഇത്തരം ഒരു അവസ്ഥ എന്നതാണ് ടീം ഗെയിമിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്നത്.

ടീം ഗെയിമായ ഫുട്‌ബോളിൽ ചില ടീമുകൾ മാത്രം ഏതെങ്കിലുമൊരു താരത്തെ അമിതമായി ആശ്രയിക്കുന്നത് കാണാം. ഈ താരം ഫോമിലെത്തിയില്ലെങ്കിൽ ടീമിന്റെ അവസ്ഥയും ദയനീയമാവും.നിലവിൽ ലോക ഫുട്‌ബോളിലെ ചുരുക്കം ചില ടീമുകൾ ഇതുപോലെ ഒരാളെ മാത്രം ആശ്രയിച്ച് കളിക്കുന്നവരാണ്.വരാനിരിക്കുന്ന റഷ്യൻ ലോകകപ്പിൽ ഇത്തരത്തിലുള്ള ടീമുകളുണ്ട്. വൺ മാൻ ആർമിയായി മാറി റഷ്യയിലേക്ക് വിമാനം കയറുന്ന ആ ടീമുകൾ ഏതൊക്കെയെന്ന് നോക്കിയാൽ ആദ്യം ഓർമ വരിക റോണോയുടെ തന്നെ പറങ്കി പടയെ ആണ്.

യൂറോപ്യൻ ചാംപ്യന്മാരായ പോർച്ചുഗൽ നിലവൽ അറിയപ്പെടുന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. റൊണാൾഡോയില്ലാത്ത പോർച്ചുഗീസ് ടീമിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലുമവാലില്ല. റയൽ മാഡ്രിഡിന്റെ ഈ സൂപ്പർ താരത്തെ അമിതമായി ആശ്രയിക്കുന്നത് ലോകകപ്പിൽ പറങ്കിപ്പടയ്ക്കു തിരിച്ചടിയാവാൻ സാധ്യതയുണ്ട്. ടീമിന് ലോകകപ്പിൽ വലിയ സാധ്യയൊന്നുമില്ലെന്നും ആദ്യ റൗണ്ട് കടക്കുന്നതിനെ കുറിച്ചാണ് ടീം ഇപ്പോൾ ആലോചിക്കുന്നതുമെന്നുള്ള റൊണാൾഡോയുടെ പ്രതികരണം തന്നെ ഇതിന്റെ സത്യാവസ്ഥയ്ക്ക് വലിയ ഉദാഹരണമാണ്.

ലൂയിസ് ഫിഗോയെപ്പോലെയുള്ള ഇതിഹാസങ്ങൾ പോർച്ചുഗലിനായി കളിച്ചിട്ടുണ്ടെങ്കിലും റൊണാൾഡോയ്ക്കു ലഭിക്കുന്നതു പോലെയൊരു ആരാധന ഇവർക്കൊന്നും ലഭിച്ചിട്ടില്ല.ഇപ്പോൾ മൽസരരംഗത്തുള്ള താരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയത് റൊണാൾഡോയാണ്. 149 മൽസരങ്ങളിൽ നിന്നും 81 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. റൊണാൾഡോയ്ക്ക് പരിക്കേൽക്കുകയോ ഫോമില്ലാതാവുകയോ ചെയ്താൽ ലോകകപ്പിൽ പോർച്ചുഗലിന് ആശ്രയിക്കാവുന്ന മറ്റൊരു താരമില്ലെന്നതാണ് യാഥാർഥ്യം. കുറച്ച് കൂടി തെളിച്ച് പറഞ്ഞാൽ റൊണാൾഡോ കഴിഞ്ഞാൽ ടീമിൽ അറിയപ്പെടുന്ന താരമായി ഉള്ളത് വെറ്ററൻ ഡിഫൻഡർ പെപെ മാത്രമാണ്.

28 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കുന്ന ഈജിപ്താണ് ഒരു സൂപ്പർ താരത്തെ മാത്രം ആശ്രയിച്ച് റഷ്യയിൽ ബെർത്ത് ഉറപ്പിച്ച മറ്റൊരു ടീം. മുഹമ്മദ് സലാ എന്ന പേര് മാത്രമാണ് ഈജിപ്ത് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരിക. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനു വേണ്ടി കഴിഞ്ഞ സീസണിൽ സ്വപ്നതുല്യമായ പ്രകടനം നടത്തിയ സലായിലാണ് ഈജിപ്തിന്റെ മുഴുവൻ പ്രതീക്ഷകളും. എന്നാൽ ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരേ കളിക്കുന്നതിനിടെ സലായുടെ തോളിനു പരിക്കേറ്റിരുന്നു.

ഇതോടെ ലോകകപ്പിൽ ഈജിപ്തിന്റെ ആദ്യത്തെ മൽസരത്തിൽ അദ്ദേഹത്തിന് കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.മൂന്നാഴ്ചത്തെ വിശ്രമം താരത്തിന് വേണ്ടിവരുമെന്നാണ് കഴിഞ്ഞയാഴ്ച അറിയിപ്പ് ഉണ്ടായത്. ഇതോടെ ഉറുഗ്വയ്ക്കെതിരായ കളി നഷ്ടമാകുന്ന താരം ആഥിധേയരായ റഷ്യക്കെതിരെ കളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സലായുടെ മികവിൽ ഈജിപ്ത് കുറഞ്ഞത് നോക്കൗട്ട് റൗണ്ടിലേക്കെങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ആരാധകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP