Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിക്കറ്റ് കീപ്പർ ബാറ്റസ്മാനായി ശോഭിക്കാതെ വന്നപ്പോൾ കളി നിർത്തി ബിടെക്കിന് പോയി; പഠനത്തിനിടയിലും ടെന്നീസ് ബോളിൽ കളി തുടർന്നു; അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിട്ടിയ ആർക്കിടെക്റ്റ് ജോലി ഉപേക്ഷിച്ച് വീണ്ടുമെത്തിയത് ക്രിക്കറ്റ് പിച്ചിലേക്ക്; പരിക്ക് കാരണം ഫാസ്റ്റ് ബൗളിങ് ഉപേക്ഷിച്ച് വണ്ടർ സ്പിന്നറായി ടിഎൻപിഎൽ അരങ്ങേറ്റവും; അടിസ്ഥാന വില വെറും 20 ലക്ഷം; ലേലത്തിൽ 8.40 കോടി കീശയിലാക്കിയ വരുൺ ചക്രവർത്തിയുടെ കഥ

വിക്കറ്റ് കീപ്പർ ബാറ്റസ്മാനായി ശോഭിക്കാതെ വന്നപ്പോൾ കളി നിർത്തി ബിടെക്കിന് പോയി; പഠനത്തിനിടയിലും ടെന്നീസ് ബോളിൽ കളി തുടർന്നു; അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിട്ടിയ ആർക്കിടെക്റ്റ് ജോലി ഉപേക്ഷിച്ച് വീണ്ടുമെത്തിയത് ക്രിക്കറ്റ് പിച്ചിലേക്ക്; പരിക്ക് കാരണം ഫാസ്റ്റ് ബൗളിങ് ഉപേക്ഷിച്ച് വണ്ടർ സ്പിന്നറായി ടിഎൻപിഎൽ അരങ്ങേറ്റവും;  അടിസ്ഥാന വില വെറും 20 ലക്ഷം; ലേലത്തിൽ 8.40 കോടി കീശയിലാക്കിയ വരുൺ ചക്രവർത്തിയുടെ കഥ

സ്പോർട്സ് ഡെസ്‌ക്

ചെന്നൈ: ഇന്ത്യയിൽ ക്രിക്കറ്റ് ഒരു വികാരമാണ്. കളിയെ കാര്യമായി കാണുന്നവരുടെ എണ്ണം മറ്റ് പല രാജ്യങ്ങളുടേയും പതിന്മടങ്ങ് വരും ഇന്ത്യയിൽ. പ്രതിഭാ ധാരാളിത്വം കൊണ്ട് പല താരങ്ങളും ദേശീയ ടീമിന്റെ പടിക്കൽ പോലും എത്തിയിട്ടില്ല. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന സ്വപ്‌നലോകം പലരുടേയും ജീവിതം ഒറ്റ സീസൺ കൊണ്ട് മാറ്റിമറിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ആളാണ് ഈ വർഷം കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ച തമിഴ്‌നാട് സ്പിന്നർ വരുൺ ചക്രവർത്തി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ പഞ്ചാബ് സ്വന്തമാക്കിയതാകട്ടെ 8.40 കോടി രൂപയ്ക്കും.

ഒരു നാടോടിക്കഥ പോലെ മനോഹരമാണ് വരുൺ ചക്രവർത്തിയുടെ കഥ. ചെറുപ്പം മുതൽ ക്രിക്കറ്റിനോട് അടങ്ങാത്ത സ്‌നേഹമായിരുന്നു വരുണിന്. 13ാം വയസ്സ് മുതലാണ് പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ച് തുടങ്ങിയതും. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി കളി ആരംഭിച്ച താരത്തിന് പക്ഷേ മികച്ച പ്രകടനം നടത്തിയിട്ടും വിവിധ പ്രായപരിധിയലെ ടീമിലേക്ക് എത്തി ചേരാൻ കഴിഞ്ഞില്ല. ഇതോടെ താരം എസ്ആർഎം കോളേജിൽ എഞ്ചിനീയറിങ് വിരുദ വിദ്യാഭ്യാസത്തിന് ചേരുകയും ചെയ്തു. അഞ്ച് വർഷത്തെ വിദ്ാഭ്ാസത്തിന് ശേഷം ആർക്കിടെക്റ്റായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ഇതിനിടയ്ക്ക് പ്രൊഫഷണൽ ക്രിക്കറ്റിനോട് വിട പറഞ്ഞിരുന്നുവെങ്കിലും ടെന്നീസ് ബോൾ ക്രിക്കറ്റിൽ കളി തുടർന്നു. കളിയോടുള്ള അടങ്ങാത്ത സ്‌നേഹം വീണ്ടും മൈതാനത്തേക്ക് എത്തിച്ചു. ഒരു മീഡിയം പെയ്‌സറായിട്ടായിരുന്നു മടങ്ങി വരവ്. കാലിനേറ്റ ഒരു പരിക്കാണ് വരുണിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പരിക്ക് കാരണം താരം ഒരു സ്പിന്നറായി മാറുകയായിരുന്നു. ഓഫ്‌ബ്രേക്ക്, ലെഗ്‌ബ്രേക്ക്, ഗൂഗ്ലി, കാരം ബോൾ, ഫ്‌ളിപ്പർ, ടോപ്‌സ്പിൻ, സ്ലൈഡർ എന്നീ ഏഴ് വേരിയേഷനുകളും താരം എറിയും.

2018ൽ തമിഴ്‌നാട് പ്രീമിയർ ലീഗിൽ മധുരൈ പാന്തേഴ്‌സിനെ കിടീടത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കാണ് താരം വഹിച്ചത്. ഇതിന് ശഷം കഴിഞ്ഞ വർഷം നടന്ന ഐപിഎല്ലൽ ചെന്നൈ സൂപ്പർ കിങ്‌സിനായി നെറ്റ്‌സിൽ പന്തെറിഞ്ഞു. എന്നാൽ ടീമിന്റെ ഹോം ഗ്രൗണ്ട് പൂണെയിലേക്ക് മാറ്റിയതോടെ ആ സാധ്യത അവസാനിച്ചു. പിന്നീട് കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക് വരുണിനെ കെകെആർ ക്യാമ്പിലേക്ക് പന്തെറിയാൻ ക്ഷണിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP