Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ; അതിൽ രണ്ടെണ്ണം തീപാറുമെന്ന് ഉറപ്പ്; ഈജിപ്തിന് ഉറുഗ്വേയ് എതിരാളികളാകുമ്പോൾ പോർച്ചുഗല്ലിനു വലവിരിച്ച് സ്‌പെയിനും; റാമോസും ക്രിസ്റ്റിയാനോയും നേർക്കുനേർ

ഇന്ന് ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ; അതിൽ രണ്ടെണ്ണം തീപാറുമെന്ന് ഉറപ്പ്; ഈജിപ്തിന് ഉറുഗ്വേയ് എതിരാളികളാകുമ്പോൾ പോർച്ചുഗല്ലിനു വലവിരിച്ച് സ്‌പെയിനും; റാമോസും ക്രിസ്റ്റിയാനോയും നേർക്കുനേർ

ലോകഫുട്‌ബോൾ പ്രേമികൾ കാത്തിരുന്ന വാശിയും മൂർച്ചയും ഏറിയ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് എയിൽ സൂപ്പർ താരങ്ങളുടെ പോരാട്ടം ഇന്ന് തീപാറും. ഉറുഗ്വേയ്ക്കായി സുവാരസ് പടനയിക്കുമ്പോൾ ഈജിപ്തിനായി സുപ്പർ താരം മുഹമ്മദ് സലാഹ് കളത്തിലിറങ്ങും. വൈകിട്ട് 5.30നാണ് മത്സരം.

ഈജിപ്തിന്റെ ആരാധകർക്ക് സലാഹ് ഇല്ലാതെ ഒരു ലോകകപ്പ് ഓർക്കാൻപോലും കഴിയുമായിരുന്നില്ല. ആരാധകരുടെ ആശങ്കകൾക്കെല്ലാം മറുപടി നൽകിക്കൊണ്ട് സലാഹ് കളിക്കുമെന്ന വാർത്ത പുറത്തു വിട്ടത് ഈജിപ്ത് കോച്ച് തന്നെയാണ്.പരിക്കിൽ നിന്ന് സലാഹ് പൂർണ മോചിതനായെന്നും ഉറുഗ്വേയ്ക്കെതിരെ താരം ഇന്നിറങ്ങുമെന്നും ഈജിപ്ത് കോച്ച് ഹെക്ടർ കൂപ്പർ അറിയിച്ചു.

ഇന്നു സലാഹ് കളിക്കുമെന്ന കാര്യം നൂറുശതമാനം ഉറപ്പാണെന്നാണ് കൂപ്പറിന്റെ വാക്കുകൾ'. കോച്ചിന്റെ ഈ വാക്കുകൾ ആരാധകർ വിശ്വാസപൂർവ്വം എടുത്തിരിക്കുകയാണ്.ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിൽ രാത്രി 8.30ന് ഇറാൻ മോറോക്കെയെ നേരിടും.

ഗ്രൂപ്പ് ബിയിൽ രാത്രി 11.30നാണ് ഇന്നത്തെ അവസാനമത്സരം നടക്കുന്നത്. വൻശക്തികളായ സ്‌പെയിനും പോർച്ചുഗല്ലും ഇന്ന് കൊമ്പുകോർക്കും. ഇത് സൂപ്പർ താരങ്ങളുടെ കരുത്തു പരീക്ഷിക്കുന്ന മത്സരമാകുമെന്ന് ഉറപ്പ് . റയൽമാഡ്രിഡ് തട്ടകത്തിൽ ഒരുമിച്ചു പന്ത് തട്ടുന്ന സെർജിയോ റാമോസും ക്രിസ്റ്റിയാനോ റോണാൾഡോയും ഇന്ന് നേർക്ക്‌നേർ.

ക്രിസ്റ്റ്യാനോയുടെ മുന്നേറ്റത്തിന്റെ മുനയൊടിക്കുന്നതാകും റാമോസിന്റെ ദൗത്യം. ഇരു ടീമിലും ഗോളടിക്കാനും ഗോളടിപ്പിക്കാനും മത്സരിക്കുന്ന കളിക്കാരാണ് പോരിനിറങ്ങുന്നത്. ഇതോടെ മത്സരം ആരാധകർക്ക് വിരുന്നാകുമെന്ന് ഉറപ്പ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP