Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊരുതി വിണ് ഈജിപ്ത് ; അവസാന നിമിഷം ശ്വാസം തിരിച്ചു പിടിച്ച് യുറുഗ്വായ്; ഡക്ക്ഔട്ടിൽ മൂകനായി സലാഹ്; 89ാം മിനിട്ട് യുറുഗ്വായ്ക്ക് രക്ഷകനായത് ഹോസെ ജിമെനെസ്; രണ്ടാം പകുതിയിൽ കളം നിറഞ്ഞത് എഡിസൺ കവാനി; ജയം എതിരില്ലാത്ത ഒരു ഗോളിന്

പൊരുതി വിണ് ഈജിപ്ത് ; അവസാന നിമിഷം ശ്വാസം തിരിച്ചു പിടിച്ച് യുറുഗ്വായ്; ഡക്ക്ഔട്ടിൽ മൂകനായി സലാഹ്; 89ാം മിനിട്ട് യുറുഗ്വായ്ക്ക് രക്ഷകനായത്  ഹോസെ ജിമെനെസ്; രണ്ടാം പകുതിയിൽ കളം നിറഞ്ഞത് എഡിസൺ കവാനി; ജയം എതിരില്ലാത്ത ഒരു ഗോളിന്

എകതരിൻബർഗ്: ഒരേയൊരു നിമിഷത്തെ പാളിച്ചയിൽ ഈജിപ്തിന് നഷ്ടമായത് അർഹിച്ച സമനില. ലൂയി സുവാരസും എഡിസൻ കവാനിയും ഉൾപ്പെട്ട സൂപ്പർതാര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയ ഈജിപ്തിന് അവസാന നിമിഷം വഴങ്ങിയ ഒരു ഗോളിൽ നിരാശപ്പെടുത്തുന്ന തോൽവി.

അതിലും നിരാശയായത് സങ്കടത്തോടെ ഡക്ക്ഔട്ടിൽ ഇരുന്ന സലാഹിന്റെ മുഖമായിരുന്നു. ഇടനെഞ്ച് പൊട്ടിയ സലാഹിന്റെ മുഖം ആരാധകരുടെ ചങ്ക് നിറ്റുന്നതായിരുന്നു. പരിക്കുകാരണം കളിക്കാൻ സൂപ്പർ താരത്തിന് കഴിഞ്ഞില്ല. ഈ മത്സരത്തിൽ സലാഹ് കളിക്കുമെന്ന് കോച്ച് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇറങ്ങിയില്ല.

ഫ്രീകിക്കിൽ നിന്ന് ജിമിനസ് നേടിയ ഹെഡർ ഗോളിലാണ് യുറുഗ്വായി വിജയം പിടിച്ചെടുത്തത്. കൂടുതൽ ഗോളവരസരങ്ങളും മൂർച്ചേറിയ അക്രമണങ്ങളും നടത്തിയത് ഈജിപ്തായിരുന്നു. എന്നിട്ടും ഗോൾ കണ്ടെത്താനായില്ല. അതേ സമയം യുറുഗ്വായും വിങ്ങുകളിലൂടെയുള്ള നീക്കങ്ങൾ ശക്തമാക്കി മുന്നേറി. ഫോം കണ്ടെത്താൻ ഇരു ടീമുകളും വിഷമിച്ച മത്സരത്തിന്റെ എൺപത്തിയൊൻപതാം മിനിറ്റിലായിരുന്നു ജിമെനസിന്റെ വിജയഗോൾ.

ഈജിപ്ത് ബോക്‌സിന് വലതുവശത്ത് യുറഗ്വായ്ക്ക് ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. കാർലോസ് സാഞ്ചസ് ഉയർത്തിവിട്ട പന്തിൽ ഹോസെ ജിമെനെസ് തൊടുത്ത ബുള്ളറ്റ് ഹെഡർ ഈജിപ്ത് ഗോൾകീപ്പറിന്റെ പ്രതിരോധം തകർത്ത് വലയനക്കി. സ്‌കോർ 10. 88ാം മിനിറ്റിൽ ഹോസെ ജിമെനെസ് നേടിയ ഈ ഗോളിൽ യുറഗ്വായ്ക്ക് വിജയവും നിർണായകമായ മൂന്നു പോയിന്റും.

സലയില്ലാതെ കളിച്ചിട്ടും പല കുറി യുറുഗ്വായെ ഭീഷണിയിലാക്കാൻ ഈജിപ്തിന് കഴിഞ്ഞു. യുറുഗ്വായ്ക്കായിരുന്നു കടലാസിൽ മുൻതൂക്കം. എന്നാൽ, സൂപ്പർ സ്‌ട്രൈക്കർമാരായ ലൂയിസ് സുവാരസിനും എഡിൻസൺ കവാനിക്കും ഡ്രിബിളിങ്ങിന്റെ ആശാനായ ഡി അരാസിയാറ്റയ്ക്കും വേണ്ടത്ര തിളങ്ങാൻ ആദ്യ പകുതിയിൽ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇരു ടീമുകൾക്കും ആദ്യ 45 മിനിറ്റിൽ വല കുലുക്കാൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയിലും യുറുഗ്വായുടെ അറ്റാക്കുകളും ഈജിപ്തിന്റെ കൗണ്ടർ അറ്റാക്കുകളുമുണ്ടായി. 87-ാം മിനിറ്റിൽ കവാനിയുടെ ഫ്രീകിക്ക് നിർഭാഗ്യംകൊണ്ടാണ് ലക്ഷ്യംകാണാതെ പോയത്. 73ാം മിനിറ്റിൽ കവാനി ബോക്‌സിനുള്ളിൽ നൽകിയ ബോളുമായി കുതിച്ച സുവാരസ് ഒരു ഗോൾഡൻ ചാൻസ് തുലച്ചു കളഞ്ഞു.

ഒടുവിൽ 89ാം മിനിറ്റിൽ ഉറുഗ്വെ ലക്ഷ്യംകണ്ടു. സാഞ്ചെസ് തൊടുത്ത ഫ്രീകിക്കിനു തലവച്ച ജിമെനസ് യുറുഗ്വായ്ക്കു ലീഡും വിജയവും നൽകി..പാസിംഗിലും പന്ത് കൈവശം വയ്ക്കുന്നതിലും യുറുഗ്വായി മേധാവിത്വം നിലനിർത്തി.ഇരുപത്തിയെട്ട് വർഷത്തിനുശേഷമാണ് ഈജിപ്ത് ലോകകപ്പിൽ കളിക്കുന്നത്. ഈജിപ്തും യുറുഗ്വായും ഒരിക്കൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്. 2006ൽ. അന്ന് യുറുഗ്വായ്ക്കായിരുന്നു ജയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP