Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹേന്ദ്ര സിങ് ധോണി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഗോൾകീപ്പർ! ഇന്നലെ ഓൾഡ് ട്രാഫോർഡിന്റെ ഇന്ത്യൻ ആരാധകർ ആവേശം പൂണ്ടതിങ്ങനെ

മഹേന്ദ്ര സിങ് ധോണി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഗോൾകീപ്പർ! ഇന്നലെ ഓൾഡ് ട്രാഫോർഡിന്റെ ഇന്ത്യൻ ആരാധകർ ആവേശം പൂണ്ടതിങ്ങനെ

ണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പുതിയ വേഷം കണ്ട് എല്ലാവരും ആവേശത്തിലായിരുന്നു. ക്രിക്കറ്റ് സ്റ്റംബുകൾക്ക് പിറകിൽ പറന്നു വരുന്ന ബോളിനെ കൈപ്പിടിയിലാക്കാൻ കണ്ണും നട്ട് ജാഗ്രതയോടെയിരിക്കുന്നതിന് പകരം ഗോൾ പോസ്റ്റുകൾക്കിടിയിൽ വലിയ പന്ത് കൈപ്പിടിയിലൊതുക്കാനായിരുന്നു ധോണി അപ്പോൾ ശ്രമിച്ചു കൊണ്ടിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പറുടെ വേഷമണിഞ്ഞ ധോണിയുടെ പ്രകടനത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. യുണൈറ്റഡിന്റെ ആസ്ഥാനമായ ഓൾഡ് ട്രാഫോർഡിൽ ടീം ഇന്ത്യ പര്യടനം നടത്തിയപ്പോഴാണ് ധോണി ഇത്തരത്തിൽ വേഷപ്പകർച്ച നടത്തി ഏവരെയും അത്ഭുതപ്പെടുത്തിയത്.


ക്രിക്കറ്റിന് മുമ്പെ താൻ ഫുട്‌ബോളിനെ പ്രണയിച്ച് തുടങ്ങിയിരുന്നുവെന്ന് ധോണി വെളിപ്പെടുത്തി. 12 ഉം 13ഉം വയസ്സുളളപ്പോൾ താൻ ഫുട്‌ബോൾ ക്യാപുകളിൽ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. രണ്ട് വർഷം ഫുട്‌ബോൾ പ്രാക്ടീസ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിലേക്ക് എത്തിപ്പെട്ടത് യാദൃശ്ചികമായാണ്. അതായത് സ്‌കൂളിലെ ക്രിക്കറ്റ് ടീമിന് ഒരു വിക്കറ്റ് കീപ്പറെ ആവശ്യമായി വന്നപ്പോൾ ആ സ്ഥാനം ഏറ്റെടുക്കാൻ ടീച്ചർ തന്നോടാവശ്യപ്പെടുകയായിരുന്നുവെന്ന് ധോണി പറഞ്ഞു. ഫുട്‌ബോളിൽ ഗോളിയായ തനിക്ക് വിക്കറ്റ് കീപ്പറാകാൻ വിഷമമില്ലെന്നും രണ്ടിന്റെയും അടിസ്ഥാന തത്ത്വങ്ങൾ ഒന്നു തന്നെയാണെന്നുമുള്ള ടീച്ചറുടെ അഭിപ്രായപ്രകടനമാണ് തനിക്കിതിന് പ്രേരണയായതെന്നും ധോണി വെളിപ്പെടുത്തി. അതിനാൽ തുടക്കത്തിൽ താനൊരു ഫുട്‌ബോളറായതിനാൽ ഇപ്പോഴും ആ കളിയെ പ്രണയിക്കുന്നുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പറയുന്നു.

ഇംഗ്ലണ്ടിലെത്തയ താൻ ഇപ്പോൾ സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്ന് വ്യക്തമാക്കാനും ധോണി മറന്നില്ല. കാരണം തന്നെ ഇവിടെയാരും തിരിച്ചറിയുന്നില്ല. ഒരു സാധാരണക്കാരനെപ്പോലെ ഇവിടെ ബൈക്കിൽ പോകാനും റസ്റ്റോറന്റിൽ പോകാനും സാധിക്കുന്നതിൽ ധോണി സന്തോഷം രേഖപ്പെടുത്തി.

ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ആസ്ഥാനത്തെത്തിയ ടീം ഡ്രസിങ് റൂം സന്ദർശിക്കാനാണ് ആദ്യം പോയത്. അ വിടുത്തെ ഓർമഫലകങ്ങളും മറ്റും കണ്ടതിന് ശേഷം ടീം തിയറ്റർ ഓഫ് ഡ്രീം എന്നറിയപ്പെടുന്ന ഗ്രൗണ്ടിലെത്തുകയായിരുന്നു. സ്‌പെഷ്യൽ പെർമിഷനോടെ ഗ്രൗണ്ടിൽ കുറച്ച് നേരം ബോൾ തട്ടിയ ഇന്ത്യൻ ടീം തുടർന്ന് ക്ലബിന്റെ ഒഫീഷ്യൽ ഷോറൂമിൽ ഷോപ്പിംഗിനും സമയം കണ്ടെത്തിയിരുന്നു. മ്യൂണിക്ക് ടണൽ സന്ദർശിക്കാനും ടീം പ്രത്യേകതാൽപര്യമെടുത്തു. 1958ൽ വിമാനാപകടത്തിൽ മരണമടഞ്ഞ കളിക്കാരുടെ സ്മരണാർത്ഥമാണിത് നിർമിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP