Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യക്കു തകർപ്പൻ ജയം സമ്മാനിച്ച കോഹ്‌ലിയെ പ്രശംസ കൊണ്ടു മൂടി യൂറോപ്യൻ ഫുട്‌ബോൾ താരങ്ങളും; ഇന്ത്യൻ ഉപനായകനെ പുകഴ്‌ത്തി ഇംഗ്ലണ്ട്-ജർമൻ കളിക്കാരുടെ ട്വീറ്റ്

ഇന്ത്യക്കു തകർപ്പൻ ജയം സമ്മാനിച്ച കോഹ്‌ലിയെ പ്രശംസ കൊണ്ടു മൂടി യൂറോപ്യൻ ഫുട്‌ബോൾ താരങ്ങളും; ഇന്ത്യൻ ഉപനായകനെ പുകഴ്‌ത്തി ഇംഗ്ലണ്ട്-ജർമൻ കളിക്കാരുടെ ട്വീറ്റ്

ലോക ട്വന്റി ട്വന്റിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയൻ ബൗളർമാരെ അടിച്ച് നിലംപരിശ്ശാക്കിയത് രാജ്യം മുഴുവൻ ആഘോഷിച്ചു തിമിർത്തു. കോഹ്‌ലിയുടെ ഇന്നിങ്‌സിന്റെ മികവിലാണ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.

എന്നാൽ ഇന്നലത്തെ മികവ് കോഹ്‌ലിക്ക് പ്രമുഖ യൂറോപ്പ്യൻ ഫുട്‌ബോൾ താരങ്ങളുടെ പോലും പ്രശംസ നേടിക്കൊടുത്തു. ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ഹാരി കെയിനും ജർമൻ താരം ദിയറ്റ്മർ ഹമ്മാനുമാണ് ഇന്ത്യൻ താരത്തെ പ്രശംസകൊണ്ട് മൂടിയത്.

ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം അംഗവും ടോട്ടൺഹാം സ്‌ട്രേക്കറുമായ ഹാരി കെയ്ൻ കോഹ്‌ലിയെ വാഴ്‌ത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഒരോ സമയവും സമ്മർദ്ദങ്ങളെ അതിജീവിച്ച് കളിക്കുന്നതെങ്ങനെയെന്ന് കോഹ്ലി തെളിക്കുകയാണെന്നാണ് ഇന്ത്യ-ഓസീസ് മത്സര ശേഷം ഹാരി കെയ്ൻ ട്വിറ്ററിൽ കുറിച്ചത്. ഈ ട്വീറ്റിന് വൻ പ്രതികരണമാണ് ലഭിച്ചത്.ഇതിനോടകം ആയിരകണക്കിന് ആരാധർ ഈ ട്വീറ്റിനോട് അനുകൂലമായ പ്രതികരണം രേഖപ്പെടുത്തിയത്. ബർലിനിൽ ജർമ്മനിയെ ഇംഗ്ലണ്ട് 3-2 ന് തോൽപ്പിച്ചതിനു ശേഷമാണ് കോഹ്‌ലിയെ പുകഴ്‌ത്തിയുള്ള ഹാരിയുടെ ട്വീറ്റ്.

മുൻ ലിവർപൂൾ മാഞ്ചസ്റ്റർ താരവുമായ ജർമനിയുടെ അന്താരാഷ്ട്ര കളിക്കാരൻ ദിദി ഹമ്മാനും കോഹ്ലിയുടെ ഇന്നിങ്‌സിനെ പുകഴ്‌ത്തി രംഗത്തെത്തി. കോഹ്ലിയുടെ ക്ലാസിക്ക് പ്രകടനം കാണാൻ തനിക്ക് കഴിഞ്ഞില്ലെന്ന ദുഃഖമാണ് ഹമ്മാൻ ട്വിറ്ററിലൂടെ പങ്കുവച്ചത്. കൊഹ്‌ലിയെ സച്ചിനോട് ഉപമിക്കുന്നതിനിടെയാണ് സച്ചിനു സമാനമായി മറ്റു രാജ്യങ്ങളിലെ കായികതാരങ്ങൾ പോലും കൊഹ്‌ലിയെ പ്രശംസിച്ചു രംഗത്തെത്തിയത്. ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ സച്ചിന്റെ കടുത്ത ആരാധകനായിരുന്നു. ഇതാദ്യമായിട്ടല്ല കൊഹ്‌ലിയെ തേടി യൂറോപ്പിൽ നിന്നും പ്രശംസയെത്തുന്നത്. ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല്ലാ വയറ്റ് നേരത്തെ കൊഹ്‌ലിയോട് വിവാഹാഭ്യാർഥന നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP