Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പ് ഫൈനലിലെ റഫറി ഹൊവാർഡ് വെബ് വിരമിച്ചു; അവസാനിപ്പിച്ചത് കാൽനൂറ്റാണ്ട് നീണ്ട കരിയർ

ലോകകപ്പ് ഫൈനലിലെ റഫറി ഹൊവാർഡ് വെബ് വിരമിച്ചു; അവസാനിപ്പിച്ചത് കാൽനൂറ്റാണ്ട് നീണ്ട കരിയർ

ണ്ടൻ: അർജന്റീനയും ജർമനിയും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ നിയന്ത്രിച്ച ഹൊവാർഡ് വെബ് വിരമിച്ചു. ഇംഗ്ലണ്ടിൽനിന്നുള്ള ഏറ്റവും മികച്ച റഫറിമാരുടെ നിരയിൽപ്പെടുന്ന ഈ നാൽപ്പത്തിമൂന്നുകാരൻ ചാമ്പ്യൻസ് ലീഗ് ഫൈനലും നിയന്ത്രിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടുനീണ്ട കരിയർ അവസാനിപ്പിച്ച വെബ് ഇനി പ്രൊഫഷണൽ ഗെയിംസ് മാച്ച് ഒഫീഷ്യൽസിന്റെ ടെക്‌നിക്കൽ ഡയറക്ടറാകും.

1989ൽ വടക്കൻ ഇംഗ്ലണ്ടിലാണ് റഫറിയായി വെബ്ബിന്റെ തുടക്കം. പിന്നീട് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ വിവിധ ലീഗുകളിൽ റഫറിയായി. 2003ലാണ് പ്രീമിയർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ നിയന്ത്രിക്കുന്ന വിദഗ്ധ റഫറിമാരുടെ നിരയിൽ എത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വെബ്ബിന് പ്രത്യേക സ്‌നേഹമുണ്ടെന്ന് വിമർശകരുടെ ആരോപണം ഉയർന്നിട്ടുണ്ട്. അലക്‌സ് ഫെർഗൂസൻ പരിശീലകനായിരുന്ന കാലത്ത് യുണൈറ്റഡിന്റെ 12ാം താരം എന്നുവരെ ഈ റഫറിയെ എതിരാളികൾ വിളിച്ചിരുന്നു. എന്നാൽ, ആഗോളതലത്തിൽ നിഷ്പക്ഷരായ റഫറിമാരുടെ നിരയിൽ ഒന്നാമനാണ് വെബ്ബ്. അതിനാലാണ് ലോകകപ്പ് ഫൈനലിന്റെ ചുമതല വെബ്ബിന് നൽകാൻ ഫിഫ ധൈര്യം കാട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP