Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യൻ ഗെയിംസ് സ്വർണം നേടിക്കൊടുത്തിട്ടും പ്രതിഫലം കൂട്ടാൻ അധികൃതർക്ക് മടി; ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ടെറി വാൽഷ് രാജിവച്ചു

ഏഷ്യൻ ഗെയിംസ് സ്വർണം നേടിക്കൊടുത്തിട്ടും പ്രതിഫലം കൂട്ടാൻ അധികൃതർക്ക് മടി; ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ടെറി വാൽഷ് രാജിവച്ചു

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണം സമ്മാനിച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ പരിശീലകൻ ടെറി വാൽഷ് രാജിവച്ചു. ഹോക്കി അധികൃതരുമായുള്ള തർക്കത്തെ തുടർന്നാണ് രാജി. വാൽഷിന്റെ പരിശീലനമികവിൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ വെള്ളി മെഡലും നേടിയിരുന്നു.

പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് ഓസ്‌ട്രേലിയക്കാരനായ ടെറി വാൽഷിന്റെ രാജി. അടുത്തിടെ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ ജേതാക്കളാക്കിയതിന് പിന്നിൽ ഈ ഓസ്‌ട്രേലിയക്കാരന്റെ പരിശീലന മികവുണ്ടായിരുന്നു.

ഇന്ത്യൻ കായികരംഗത്തെ ഉദ്യോഗസ്ഥ മേധാവികളുമായി യോജിച്ചു പോകാൻ ബുദ്ധിമുട്ടായതിനാലാണ് രാജി വയ്ക്കുന്നതെന്ന് വാൽഷ് സ്പോർട്സ് അഥോറിറ്റി ഒഫ് ഇന്ത്യ ഡയറക്ടർ ജിജി തോംസണ് നൽകിയ കത്തിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പല തീരുമാനങ്ങളും ഇന്ത്യൻ ഹോക്കിയുടെയും താരങ്ങളുടെയും താൽപര്യം കണക്കിലെടുക്കാതെ ഉള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. 19നാണ് വാൽഷ് രാജിക്കത്ത് സമർപ്പിച്ചത്.

അതേസമയം തങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്ന്, ഉറവിടത്തിൽ വച്ച് തന്നെ നികുതി ഇളവ് ചെയ്യുന്നത് സംബന്ധിച്ച് വാൽഷും മറ്റു ജീവനക്കാരും കേന്ദ്ര സർക്കാരുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു എന്നു റിപ്പോർട്ടുകളുണ്ട്. ടീമിനൊപ്പം എപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നതിലൂടെ ഓസ്‌ട്രേലിയയിലുള്ള തന്റെ കുടുംബത്തിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. മാത്രമല്ല ഇപ്പോഴത്തെ ചുമതല വ്യക്തിജീവിതത്തിൽ ഏറെ സമ്മർദ്ദം ഉണ്ടാക്കുന്നെന്നും വാൽഷ് രാജിക്കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP