Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താനും പീഡനത്തിന്റെ ഇരയെന്ന് ബോക്‌സിങ് റിങ്ങിലെ ഉരുക്ക് വനിത; രാജ്യത്തെവിടെയും സ്ത്രീ സുരക്ഷിതയല്ല; ഒന്നല്ല മൂന്ന് തവണ പീഡനമുണ്ടായെന്ന വെളിപ്പെടുത്തലുമായി മേരികോം

താനും പീഡനത്തിന്റെ ഇരയെന്ന് ബോക്‌സിങ് റിങ്ങിലെ ഉരുക്ക് വനിത; രാജ്യത്തെവിടെയും സ്ത്രീ സുരക്ഷിതയല്ല; ഒന്നല്ല മൂന്ന് തവണ പീഡനമുണ്ടായെന്ന വെളിപ്പെടുത്തലുമായി മേരികോം

ന്യൂഡൽഹി: ഇന്ത്യയുടെ ഉരുക്ക് വനിതയാണ് മേരികോം. ബോക്‌സിങ് റിങ്ങുകളിൽ ഗർജ്ജനം തീർത്ത മണിപ്പൂരി പെൺകൊടി. ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഒളിമ്പിക്‌സ് മെഡലും ഏഷ്യാഡിൽ സുവർണ്ണവുമണിഞ്ഞ രാജ്യത്തിന്റെ അഭിമാനം. എതിരാളിയെ പഞ്ച് ചെയ്ത് വീഴ്‌ത്തി കരിയറിൽ നേട്ടങ്ങളുണ്ടാക്കിയ മേരികോം. അഞ്ച്ു തവണ റിങ്ങിലെ ലോകചാമ്പ്യൻ. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീയാണോ പീഡനത്തിന്റെ ദുരനുഭവം ഒഴിവാക്കാനാകില്ല. ഇതു തന്നെയാണ് സ്വന്തം അനുഭവത്തിലൂടെ മേരി വിശദീകരിക്കുന്നതും.

താനും സ്ത്രീ പീഡനത്തിന്റെ ഇരായാണെന്ന് മേരികോം പറയുന്നു. ഒരിക്കൽ അല്ല മൂന്ന് തവണ കാമഭ്രാന്തിന്റെ മോശം അനുഭവം താരത്തിനുണ്ടായി. 2004ലായിരുന്നു ആദ്യ സംഭവം. പിന്നീട് രണ്ട് വർഷത്തിന് ശേഷം ഡൽഹിയിൽ. അവസാനത്തേത് വീട്ടിനടുത്തുള്ള പള്ളിയിലേക്ക് പോകുമ്പോൾ. അവസാനതവണ പീഡകന് ചൂട് കിട്ടിയേനേ. പക്ഷേ അവനും രക്ഷപ്പെട്ടു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ബോക്‌സിങ് ഇതിഹാസം ഇവ വെളിപ്പെടുത്തിയത്.

2004ൽ രോഹ്തക്കിലുള്ള ഒരു കാന്പിൽ വച്ച് ഒരാൾ തന്നെ അപമാനിക്കാൻ ശ്രമിച്ചതായാണ് മേരി പറഞ്ഞത്. നടക്കാനിറങ്ങിയ തന്നെ ഒരാൾ പുറകിൽ നിന്നും വന്ന് സ്പർശിക്കുകയായിരുന്നു. ഡൽഹിയിൽ 2006ൽ തന്റെ സുഹൃത്തായ ജന്നിഫറുമൊത്ത് നടക്കുമ്പോഴായിരുന്നു സംഭവം. ലോദി കോളനിയിലൂടെ പോകുമ്പോൾ രണ്ട് പേർ ബൈക്കിലെത്തി മോശം പദങ്ങളുയർത്തി. ജന്നിഫറിന്റെ ദേഹത്ത് തട്ടി കടന്നുകളഞ്ഞുവെന്നും മേരികോം പറഞ്ഞു.

രാജ്യത്ത് എവിടേയും ഇതെല്ലാം സംഭവിക്കുമെന്നും മേരി കോം വ്യക്തമാക്കി. ഒരിക്കൽ മണിപ്പൂരിൽ വച്ചും ഇതേ പോലൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ട്. പള്ളിയിൽ പോകാനിറങ്ങിയ തന്നെ ഒരു റിക്ഷാക്കാരൻ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചെരുപ്പുമായി താൻ അയാളെ പിന്തുടർന്നെങ്കിലും അയാൾ രക്ഷപെടുകയായിരുന്നു. ഇത്തരം നാണം കെട്ട പ്രവർത്തനങ്ങൾ എവിടെ വച്ചും ആർക്ക് വേണമെങ്കിലും ഉണ്ടാകാവുന്നതേയുള്ളൂവെന്ന് മേരികോം കൂട്ടിച്ചേർക്കുകയാണ്.

കനട സംസാരിക്കാത്തതിന് ബാംഗലൂരുവിൽ മണിപ്പൂരി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിലും മേരികോമിന് പ്രതിഷേധമുണ്ട്. ഏഷ്യാഡിലെ തന്റെ നേട്ടം രാജ്യം ആഘോഷിക്കുമ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ രാജ്യത്തിന്റെ പല ഭാഗത്തും വംശീയ അധിക്ഷേപത്തിന് ഇരയാകുന്നുണ്ടെന്ന് മേരി കോം കുറ്റപ്പെടുത്തുന്നു.

'നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. നമ്മളുടെ മെഡലുകൾ ഇന്ത്യയ്ക്കുള്ളതാണ്. ആർക്കെതിരിയും വേർതിരിവ് പാടില്ല. ആരാണ് തെറ്റുകാരനെന്ന് കണ്ടെത്താതെ ഒരു കാര്യം തീർച്ചപ്പെടുത്തുന്നത് നിർഭാഗ്യകരമാണ്. ആർക്കും ആരെയും ഉപദ്രവിക്കാനോ കൊലപ്പെടുത്താനോ ഉള്ള അധികാരമില്ല ' മേരി പറയുന്നു.

വടക്ക്-കിഴക്കൻ സംസ്ഥാനക്കാരോടുള്ള വംശീയ അധിക്ഷേപത്തിൽ ബോക്‌സർ സരിതാ ദേവിക്കും അമർശമുണ്ട്. മേരികോമിന്റെ നിലപാട് തന്നെയാണ് സരിതയും മുന്നോട്ട് വയ്ക്കുന്നത്. മുമ്പ് ജനങ്ങൾക്ക് മണിപ്പൂർ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നെന്നും കായിക മേഖലയിലെ വിജയം കാരണം ഇന്ത്യ ഇപ്പോൾ നമ്മളുടെ വിജയം ആഘോഷിക്കുകയാണെന്നും സരിത വ്യക്തമാക്കി.

ഞങ്ങളും ഇന്ത്യക്കാരാണെന്നും രാജ്യസ്‌നേഹമുള്ളവരാണെന്നും ജനങ്ങൾ മനസിലാക്കണം. ഇന്ത്യയ്ക്ക് വേണ്ടിയാണ് ഞങ്ങൾ മത്സരിച്ചത്, ഒരു പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയല്ല. ഇന്ത്യയുടെ വിജയത്തിനായി വടക്ക്കിഴക്കൻ സംസ്ഥാനത്തിലുള്ളവർ പ്രയത്‌നിക്കുന്നുണ്ട് എന്ന കാര്യത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കേണ്ടവരാണ്.-സരിത വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP