Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർജുന പുരസ്‌കാരത്തിന് മാറ്റമില്ല; വിമർശനം ഉന്നയിച്ചവർക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് കപിൽ ദേവ് രംഗത്ത്‌

അർജുന പുരസ്‌കാരത്തിന് മാറ്റമില്ല; വിമർശനം ഉന്നയിച്ചവർക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് കപിൽ ദേവ് രംഗത്ത്‌

ന്യൂഡൽഹി: അർജുന അവാർഡ് നിർണയത്തിൽ മലയാളി താരങ്ങൾക്കെതിരെ പരാമർശം നടത്തിയ നരീന്ദ്ര ബത്രയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് കപിൽ ദേവ് രംഗത്ത്. ബത്ര ആരാണെന്നും അയാൾ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ടോയെന്നും കപിൽ ദേവ് ചോദിച്ചു. അർജുന പുരസ്‌കാരങ്ങൾ ശുപാർശചെയ്തത് പുനരാലോചിക്കാൻ ചേർന്ന ജൂറിയുടെ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കപിൽ. അഞ്ച് മലയാളി താരങ്ങൾക്ക് പുരസ്‌കാരം ലഭിച്ചത് കേരളത്തിനുള്ള അംഗീകാരമാണെന്നും കപിൽ പറഞ്ഞു. അർജുന അവാർഡ് നിർണയ സമിതി അധ്യക്ഷനാണ് കപിൽ ദേവ്.

അഞ്ചു മലയാളി താരങ്ങൾ ഉൾപ്പെട്ടത് പുരസ്‌കാര നേട്ടത്തിലെത്തിയത് കേരളത്തോടുള്ള ആദരവാണെന്ന് കപിൽദേവ് പറഞ്ഞു. അഞ്ചുമലയാളി താരങ്ങൾ ഇത്തവണത്തെ അർജുന പുരസ്‌കാരപട്ടികയിൽ ഉൾപ്പെട്ടതിനെ ചോദ്യം ചെയ്ത് ഹോക്കി ഫെഡറേഷൻ രംഗത്തെത്തിയതിനെ തുടർന്നാണ് കായികമന്ത്രാലയം ജൂറിയുടെ യോഗം വീണ്ടും ചേരാൻ നിർദ്ദേശം നൽകിയത്. എന്നാൽ നേരത്തെ ശുപാർശ ചെയ്ത പട്ടികയിൽ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലാണ് സമിതി.

കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. കേരളത്തിനായി നൽകുന്ന പുരസ്‌കാരമല്ല അർജുന പുരസ്‌കാരമെന്നും കപിൽദേവ് പറഞ്ഞു. നിരവധി കായികതാരങ്ങളെ സംഭാവനചെയ്യുന്നതിന്റെ പേരിൽ കേരളത്തെ അഭിനന്ദിക്കുന്നു. പുരസ്‌കാരത്തെക്കുറിച്ച് മുൻ വർഷങ്ങളിലും തർക്കമുണ്ടായിട്ടുണ്ട്. കായികതാരങ്ങളുടെ പ്രകടനം മാത്രം അടിസ്ഥാനമാക്കിയാണ് പുരസ്‌കാരത്തിന് നിർദേശിച്ചതെന്നും അവർ ഏതു സംസ്ഥാനത്തു നിന്നുള്ളവരാണെന്ന കാര്യം പരിഗണിച്ചില്ലെന്നും കപിൽ പറഞ്ഞു.

മലയാളിക്ക് അവാർഡ് നൽകിയതിനെ എതിർത്ത ഹോക്കി ഇന്ത്യ അദ്ധ്യക്ഷനെ രൂക്ഷഭാഷയിലാണ് കപിൽ വിമർശിച്ചത്. സ്വന്തം സംസ്ഥാനത്താണ് ഇത്രയും പുരസ്‌കാരം കിട്ടിയതെങ്കിൽ അദ്ദേഹം മിണ്ടാതിരിക്കില്ലേയെന്ന് കപിൽ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP