Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലബ്ബിനായും രാജ്യത്തിനായും ഒരുപോലെ മികവ് കാണിക്കുന്നു; ആത്മവിശ്വാസത്തിലും നേതൃത്വ പാടവത്തിലും മെസിയേക്കാൾ മുന്നിൽ; ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റിയാനോ റൊണാൾഡോയെന്ന് കിങ് കോലി; സുനിൽ ഛേത്രി ലോകകപ്പ് മത്സരം അർഹിക്കുന്നുവെന്നും ക്രിക്കറ്റ് ടീം നായകൻ; ഫുട്‌ബോളിൽ വരാനിരിക്കുന്നത് കിലിയൻ എംബാപ്പ് യുഗമെന്നും കോലി

ക്ലബ്ബിനായും രാജ്യത്തിനായും ഒരുപോലെ മികവ് കാണിക്കുന്നു; ആത്മവിശ്വാസത്തിലും നേതൃത്വ പാടവത്തിലും മെസിയേക്കാൾ മുന്നിൽ; ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റിയാനോ റൊണാൾഡോയെന്ന് കിങ് കോലി; സുനിൽ ഛേത്രി ലോകകപ്പ് മത്സരം അർഹിക്കുന്നുവെന്നും ക്രിക്കറ്റ് ടീം നായകൻ; ഫുട്‌ബോളിൽ വരാനിരിക്കുന്നത് കിലിയൻ എംബാപ്പ് യുഗമെന്നും കോലി

മറുനാടൻ മലയാളി ബ്യൂറോ

കഠിനാധ്വാനവും അർപ്പണ ബോധവും കണക്കിലെടുക്കുമ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമെന്ന് വിരാട് കോഹ്ലി. പോർച്ചുഗൽ നായകൻ ഒരു സമ്പൂർണ കളിക്കാരനാണെന്നും ക്ലബ്ബിനായും രാജ്യത്തിനായും അദ്ദേഹം ഒരു പോലെ മികവ് പുലർത്തുന്നുണ്ടെന്നും താരം പറഞ്ഞു. ആത്മവിശ്വാസത്തിലും നേതൃത്വ പാടവത്തിലും മെസിയേക്കാൾ മുന്നിലാണ് റൊണാൾഡോ എന്ന് കോഹ്ലി പറഞ്ഞു. റോണാൾഡോ ആണോ അതോ മെസ്സി ആണോ എന്ന ചോദ്യത്തിനായിരുന്നു ഇന്ത്യൻ നായകന്റെ ഉത്തരം.റൊണാൾഡോയുടെയും മെസിയുടെയും കാലം കഴിഞ്ഞാൽ കെയ്‌ലിയൻ എംബാപ്പേ ആയിരിക്കും ലോകഫുട്‌ബോളിലെ സൂപ്പർ താരമെന്നും കൂട്ടിച്ചേർത്തു. എംബാപ്പേ അർജന്റീനക്കെതിരെ ലോകകപ്പിൽ കളിച്ചത് മറക്കാനാകില്ലെന്നും ഒരു ക്ലാസ് കളിക്കാരനാണ് എംബാപ്പെ എന്നും കോഹ്ലി പറഞ്ഞു.

സുനിൽ ഛേത്രിക്ക് കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. ലോക ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത സുനിൽ ഛേത്രിക്കുണ്ട്. അദ്ദേഹം അത് അർഹിക്കുന്നു. അതുകൊണ്ട് ടീമിലുള്ള മറ്റുള്ളവർ സുനിൽ ഛേത്രിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോകകപ്പിൽ എത്താനുള്ള ശ്രമം നടത്തണം. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇന്ത്യൻ ഫുട്‌ബോൾ ഒരുപാട് ദൂരം മുന്നോട്ട് പോയെന്നും ഇനിയും നിരന്തരമായ ശ്രമങ്ങൾ നടത്തിയാൽ മാത്രമേ ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കൂ എന്നും കോഹ്ലി പറഞ്ഞു. വിരാട് കോഹ്ലി ഇപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് വേണ്ടി ടീമിനൊപ്പം ഫ്‌ളോറിഡയിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP