Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാറ്റിങ് പുരോഗമിക്കുന്നതിനിടയിൽ കൂറ്റൻ സ്‌ക്രീനിൽ തെളിഞ്ഞത് ഒരു ഇന്ത്യൻ യുവാവിന്റെ പ്രണയാഭ്യാർത്ഥന; ഡിസിഷൻ പെൻഡിങ് എന്ന വാചകത്തോടെ കാത്തിരിക്കുമ്പോൾ ഇന്ത്യൻ യുവതിയുടെ യേസ് പറച്ചിൽ; ഇന്നലെ ലോഡ്‌സിൽ അറങ്ങേറിയ ഇംഗ്ലണ്ട് - ഇന്ത്യ മത്സരത്തിനിടെ ഗാലറി ശ്രദ്ധാകേന്ദ്രമായത് ഇങ്ങനെ

ബാറ്റിങ് പുരോഗമിക്കുന്നതിനിടയിൽ കൂറ്റൻ സ്‌ക്രീനിൽ തെളിഞ്ഞത് ഒരു ഇന്ത്യൻ യുവാവിന്റെ പ്രണയാഭ്യാർത്ഥന; ഡിസിഷൻ പെൻഡിങ് എന്ന വാചകത്തോടെ കാത്തിരിക്കുമ്പോൾ ഇന്ത്യൻ യുവതിയുടെ യേസ് പറച്ചിൽ; ഇന്നലെ ലോഡ്‌സിൽ അറങ്ങേറിയ ഇംഗ്ലണ്ട് - ഇന്ത്യ മത്സരത്തിനിടെ ഗാലറി ശ്രദ്ധാകേന്ദ്രമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വിവാഹ അഭ്യർത്ഥനകൾ ആകാശത്തും കടലിലും നടത്തി വ്യത്യസ്തരാകുന്ന ആളുകളുടെ കഥകൾ ഒരുപാട് പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന വിധത്തിൽ ഒരു പ്രണയാഭ്യർത്ഥന ഇന്നലെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറി. ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ലോകം മുഴുവൻ ദർശിച്ച ആ പ്രണയാഭ്യാർത്ഥന ഉണ്ടായത്. തികച്ചും അപ്രതീക്ഷിതമായാണ് വിവാഹാഭ്യർഥനയുടെ വേദിയായി ക്രിക്കറ്റ് സ്റ്റേഡിയം മാറിയത്. സംഭവം കണ്ട് ക്രിക്കറ്റ് മത്സരത്തിൽ നിന്നുള്ള ശ്രദ്ധതന്നെ കുറച്ചു സമയത്തേക്ക് മാറിപ്പോയി.

ടോസ് നേടിയ ഇംണ്ടിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് അടുത്തിരുന്ന തന്റെ പെൺസുഹൃത്തിനോട് മോതിരം നൽകി വിവാഹാഭ്യർത്ഥന നടത്തുന്നത് ക്യാമറയിൽ കുടുങ്ങിയത്. യുവാവ് യുവതിടെ അടുത്തു നിന്നും എഴുനേറ്റപ്പോൾ ക്യാമറ തിരിക്കുകയായായിരുന്നു. പോക്കിറ്റിൽ നിന്നും വിവാഹ മോതിരം എടുത്തു യുവതിക്ക് മുമ്പിൽ മുട്ടുകുത്തി വിവാഹ അഭ്യർത്ഥന നടത്തിയപ്പോൾ ക്യാമറ കൂടുതൽ ഫോക്കസ് ചെയ്തു.

ദൃശ്യങ്ങൾ ഉടൻ തന്നെ ഡിആർഎസ് സ്‌ക്രീനിൽ തെളിയുകയും ചെയ്തു. വിവാഹാഭ്യർത്ഥന യുവാവ് നടത്തുമ്പോൾ 'ഡിസിഷൻ പെൻഡിങ്ങ്' എന്ന് കാണിച്ച് തെളിഞ്ഞു. ലോർഡ്സിലെ ഗാലറിയെ ഒന്നടങ്കം ഒരു നിമിഷം ആകാംക്ഷയിൽ നിർത്തിയതിനു പിന്നാലെ യുവതിയുടെ മറുപടി എത്തി. 'യെസ്'.. അതേ ഏവരും കാത്തിരുന്ന ഉത്തരം തന്നെയായിരുന്നു അത്. വിവാഹാഭ്യർത്ഥന സ്‌ക്രീനിൽ നിറഞ്ഞപ്പോൾ കമന്റേറ്റേഴ്‌സ് അടക്കമുള്ളവർ പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ കളിക്കാരും ഉൾപ്പെടെ കൈയടിച്ചാണ് ആശംസകൾ അറിയിച്ചത്.

ഗാലറിയിലെ പ്രണയാഭ്യർത്ഥനയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. എന്തായലും ഗാലറിയിൽ വെച്ച് വിവാഹാഭ്യാർത്ഥന നടത്തിയ ഇന്ത്യൻ കമിതാക്കൾക്ക് കമന്റേറ്റേഴ്‌സിന്റെ വക ഷാംപെയ്ൻ സമ്മാനവും ലഭിക്കുകയുണ്ടായി. രണ്ട് പേരും ഇംഗ്ലണ്ടിൽ താമസമാക്കിയ ഇന്ത്യക്കാരാണ്. ലണ്ടനിൽ താമസിക്കുന്ന ചരൺ ഗില്ലാണ് വെയിൻസിൽ നിന്നുള്ള പവൻ എന്ന പെൺകുട്ടിയെയാണ് പ്രെപ്പോസ് ചെയ്ത്.

ഇത്തരമൊരു വിവാഹാഭ്യർത്ഥന കാമുകിയെ അറിയിക്കാതെ വളരെ രഹസ്യമാക്കി കൊണ്ടാണ് ചരൺ ഗിൽ നടപ്പിലാക്കിയത്. കാമുകന്റെ അപ്രതീക്ഷിതമായ പ്രെപ്പോസൽ എത്തിയപ്പോൾ ഞെട്ടിയെന്ന് പവനും പ്രതികരിച്ചു. ഇത്രയും വലിയ ആൾകൂട്ടത്തിൽ വെച്ച് പ്രെപ്പോസൽ ചെയ്തപ്പോൾ അൽപ്പം ആശങ്കയും ഉണ്ടായിരുന്നതായാണ കാമുകൻ പറയുന്നത്. താൻ ഞെട്ടിപ്പോയെന്നാണ് കാമുകി പ്രതികരിച്ചത്. വിവാഹാഭ്യാർത്ഥന നടത്തുകയും അത് അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ അടുത്തവർഷം വിവാഹിതരാകാനാണ് ഇവരുടെ തീരുമാനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP