Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിന്റെ നെറുകയിൽ ഒരു കൊച്ചു മലയാളി മിടുക്കൻ: ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ നിഹാൽ സരിന് കിരീടം

ലോകത്തിന്റെ നെറുകയിൽ ഒരു കൊച്ചു മലയാളി മിടുക്കൻ: ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ നിഹാൽ സരിന് കിരീടം

ഡർബൻ: ലോകത്തിന്റെ നെറുകയിലേക്ക് ഒരു കൊച്ചു മലയാളി മിടുക്കൻ ചുവടുവച്ച് കയറി. ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടൽ 10 വിഭാഗത്തിൽ മലയാളി താരം നിഹാൽ സരിൻ കിരീടം ചൂടി. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന മത്സരത്തിലാണ് നിഹാൽ കിരീടം ചൂടിയത്. തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയാണ് നിഹാൽ. തൃശൂർ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. എ. സരിന്റെയും ഡോ. ഷിജിലിന്റെയും മകനാണ്. നേരത്തെ, സംസ്ഥാന അണ്ടർ 7, 9, 11 വിഭാഗങ്ങളിൽ കിരീടം നേടിയിട്ടുണ്ട്.

ലോക അണ്ടർ 10 ബ്ലിറ്റ്‌സ് വിഭാഗം ചാംപ്യൻ, ദേശീയ അണ്ടർ ഒൻപത് വിഭാഗം ചാംപ്യൻ, നാലുവട്ടം അണ്ടർ ഏഴ്, ഒൻപത്, 11 വിഭാഗങ്ങളിൽ സംസ്ഥാന ചാംപ്യൻ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡേ റേറ്റഡ് താരം, ഏഴുപതിലേറെ തവണ സംസ്ഥാനതല ചാംപ്യൻഷിപ് ജേതാവ് തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ ഈ ചെറുപ്രായത്തിൽ തന്നെ ഈ മിടുക്കൻ നേടിയിട്ടുണ്ട്. ഈ നോട്ടങ്ങളുടെ പട്ടികയിൽ ഒടുവിലത്തെ നേട്ടമാണ് ലോക യൂത്ത് ചാമ്പ്യൻഷിപ്പിലെ കിരീടവും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP