Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിരിയാണി കഴിക്കാൻ സമ്മതിച്ചില്ല; ധോണിയും ടീം അംഗങ്ങളും ഹോട്ടൽ വിട്ടു

ബിരിയാണി കഴിക്കാൻ സമ്മതിച്ചില്ല; ധോണിയും ടീം അംഗങ്ങളും ഹോട്ടൽ വിട്ടു

ഹൈദരബാദ്: വീട്ടിൽ നിന്ന് കൊണ്ടുവന്ന ബിരിയാണി ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണിയും ടീമംഗങ്ങളും ഹോട്ടൽ ഉപേക്ഷിച്ചു പോയി. ഇന്ത്യൻ താരം അമ്പാട്ടി റായ്ഡു വീട്ടിലുണ്ടാക്കി കൊടുത്തുവിട്ട ബിരിയാണി കഴിക്കുന്നത് തടഞ്ഞതിൽ പ്രതിഷേധിച്ചാണ് താമസിച്ച ഹോട്ടൽ തന്നെ താരങ്ങൾ ഉപേക്ഷിച്ചത്.

ഹൈദരാബാദിലെ ഗ്രാൻഡ് കക്കാത്തിയ ഹോട്ടലിലാണ് സംഭവം. ജീവനക്കാർ പുറത്തു നിന്നുകൊണ്ടു വന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതാണ് താരങ്ങളെ പ്രകേപിപ്പിച്ചത്. ഇതേ തുടർന്ന് ടീമംഗങ്ങൾ ഒന്നടങ്കം ബുക്കിങ് റദ്ദാക്കി ് അടുത്തുള്ള താജ് കൃഷ്ണയിൽ മുറിയെടുത്തു. പിന്നാലെ ഈ ഹോട്ടലിൽ താമസിച്ചിരുന്ന ബി.സി.സി.ഐ ഒഫീഷ്യലുകളും താജ് കൃഷ്ണയിലേക്ക് മാറി. ടീമംഗങ്ങൾക്കും അനുബന്ധ സ്റ്റാഫുകൾക്കും ബി.സി.സി.ഐയിലെ ഒഫീഷ്യലുകകൾക്കും ചേർന്ന് 180 മുറികളാണ് ഗ്രാൻഡ് കക്കാത്തിയയിൽ ബുക് ചെയ്തിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP