Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ധരുടെ ഏഷ്യ കപ്പ് ക്രിക്കറ്റിൽ നിന്നു പാക്കിസ്ഥാൻ പിന്മാറി; കേരളത്തിൽ നടക്കേണ്ട ടൂർണമെന്റിൽ നിന്നു പിന്മാറിയത് താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്

അന്ധരുടെ ഏഷ്യ കപ്പ് ക്രിക്കറ്റിൽ നിന്നു പാക്കിസ്ഥാൻ പിന്മാറി; കേരളത്തിൽ നടക്കേണ്ട ടൂർണമെന്റിൽ നിന്നു പിന്മാറിയത് താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്

ലാഹോർ: കേരളത്തിൽ നടക്കേണ്ട അന്ധരുടെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറി. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നു പാക്കിസ്ഥാനിലെ അന്ധരുടെ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ജനുവരിയിൽ കൊച്ചിയിലാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. ലോക ബ്രെയ്ൻഡ് ക്രിക്കറ്റ് പ്രസിഡന്റ് പാക്കിസ്ഥാൻ സ്വദേശിയായ സയ്യിദ് സുൽത്താനാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് കളിക്കാൻ എത്തുന്നില്ല എന്ന കാര്യം അറിയിച്ചത്.

സുരക്ഷ ഭീഷണിയെ തുടർന്ന് ഐസിസി പാക് അംമ്പയർ അലീം ദാറിനെയും നേരത്തെ പിൻവലിച്ചിരുന്നു. പകരം ഇന്ത്യൻ അമ്പയർ എസ് രവിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന മത്സരം നിയന്ത്രിക്കുക. മുംബൈയിൽ നടക്കുന്ന അഞ്ചാം ഏകദിനത്തിൽ വസീം അക്രവും ഷൊയ്ബ് അക്തറും കമന്ററി ബോക്‌സിൽ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യ പാക്ക് പരമ്പരയ്‌ക്കെതിരെ ശിവസേന കടുത്ത പ്രതിഷേധം അഴിച്ചുവിട്ടതോടെയാണ് ഇവർ പിന്മാറുന്നത്. ചെന്നൈയിലെ നാലാം ഏകദിനത്തിനുശേഷം ഇവർ പാക്കിസ്ഥാനിലേക്കു മടങ്ങും.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷഹര്യാർ ഖാനുമായി മുംബൈയിൽ വച്ച് നടത്താനിരുന്ന ബിസിസിഐയുടെ ചർച്ച ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് ഡൽഹിക്ക് മാറ്റിയിരുന്നു. ഡിസംബറിൽ ഇന്ത്യപാക് പരമ്പര നടത്തുന്നതിനെ കുറിച്ചായിരുന്നു ഈ ചർച്ച. പരമ്പരയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ശശാങ്ക് മനോഹറാണ് പിസിബി അധ്യക്ഷനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇതിനെതിരെ ശിവസേനക്കാർ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിഷേധ സൂചകമായി അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP