Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാനിയ മിർസയ്ക്ക് ഖേൽരത്‌ന പുരസ്‌കാരം സമ്മാനിച്ചു; ശ്രീജേഷ് അർജുന അവാർഡും ടി പി പി നായർ ധ്യാൻചന്ദ് പുരസ്‌കാരവും ഏറ്റുവാങ്ങി

സാനിയ മിർസയ്ക്ക് ഖേൽരത്‌ന പുരസ്‌കാരം സമ്മാനിച്ചു; ശ്രീജേഷ് അർജുന അവാർഡും ടി പി പി നായർ ധ്യാൻചന്ദ് പുരസ്‌കാരവും ഏറ്റുവാങ്ങി

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്‌ന സാനിയ മിർസയ്ക്കു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് സാനിയയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. സാനിയയ്‌ക്കൊപ്പം അർജുന, ദ്രോണാചാര്യ, ധ്യാൻചന്ദ് അവാർഡ് ജേതാക്കൾക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

നേരത്തെ സാനിയ മിർസയുടെ ഖേൽരത്‌ന പുരസ്‌കാരത്തിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. വിവാദങ്ങൾക്കിടെയാണ് സാനിയക്ക് പുരസ്‌കാരത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയത്.

പരമോന്നത കായിക ബഹുമതിയായ ഖേൽ രത്‌ന ലഭിക്കുന്ന രണ്ടാമത്തെ ടെന്നീസ് താരമാണ് സാനിയ. ഇതിനുമുമ്പ് ഖേൽ രത്‌ന ലഭിച്ച ടെന്നീസ് താരം ലിയാൻഡർ പെയ്‌സാണ്.

മലയാളികളായ അർജുന അവാർഡ് ജേതാവ് പി.ആർ. ശ്രീജേഷും വോളിബോൾ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ധ്യാൻചന്ദ് പുരസ്‌കാരം നേടിയ ടിപിപി നായരും ചടങ്ങിൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കേന്ദ്ര കായികമന്ത്രി സർബാനന്ദ സോനോവാളുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വർണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.

സാനിയയ്ക്ക് മെഡലും, സർട്ടിഫിക്കറ്റും, 7.5 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചത്. അർജുന അവാർഡ് ജേതാക്കൾക്ക് ശിൽപവും സർട്ടിഫിക്കറ്റും 5 ലക്ഷം രൂപയും ലഭിക്കും. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖേൽരത്‌ന പുരസ്‌കാരം വിതരണം ചെയ്യുന്നത്. സാധാരണയായി വ്യത്യസ്ത കായിക വിഭാഗങ്ങളിൽ കഴിവുതെളിയിക്കുന്ന 15 താരങ്ങൾക്കാണ് അർജുന അവാർഡ് നൽകുന്നതെങ്കിലും ഇത്തവണ 17 പേർക്കാണ് പുരസ്‌കാരം ലഭിച്ചത്.

സാനിയ മിർസയ്ക്ക് ഖേൽരത്‌ന പുരസ്‌കാരം നൽകാനുള്ള തീരുമാനം നേരത്തെ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാനിയയ്ക്ക് പുരസ്‌കാരം നൽകാനുള്ള ശുപാർശയ്‌ക്കെതിരെ പാരാലിംപിക് താരമായ എച്ച്.എൻ. ഗിരിഷ സർപ്പിച്ച ഹർജിയെത്തുടർന്നാണ് സാനിയയ്ക്ക് പുരസ്‌കാരം നൽകാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തത്. തുടർന്ന് സാനിയയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP