Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാറ ബോളിവുഡിലേക്ക് ഇല്ലെന്ന് സച്ചിൻ ടെൻഡുൽക്കർ; വ്യാജ വാർത്തകൾ അലോസരപ്പെടുത്തുന്നുവെന്നും ക്രിക്കറ്റ് ഇതിഹാസം

സാറ ബോളിവുഡിലേക്ക് ഇല്ലെന്ന് സച്ചിൻ ടെൻഡുൽക്കർ; വ്യാജ വാർത്തകൾ അലോസരപ്പെടുത്തുന്നുവെന്നും ക്രിക്കറ്റ് ഇതിഹാസം

മുംബൈ: തന്റെ മകൾ സാറ ബോളിവുഡിൽ അരങ്ങേറുന്ന എന്ന വാർത്ത തെറ്റാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. സാറ ടെൻഡുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമങ്ങളുൾപ്പെടെ റിപ്പോർട്ടു ചെയ്തിരുന്നു.

ഇതെല്ലാം നിഷേധിച്ചാണ് സച്ചിൻ ടെൻഡുൽക്കർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. മകൾ സാറ പഠനം തുടരുകയാണെന്നും സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സച്ചിൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള വാർത്തകൾ അലോസരപ്പെടുത്തുന്നതാണെന്നും സച്ചിൻ പറഞ്ഞു.

ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂറിനൊപ്പം നായികയായി സിനിമയിലും തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് സാറയെന്നാണ് പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് വാർത്ത നിഷേധിച്ച് സച്ചിൻ തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. പതിനെട്ട് വയസുള്ള സാറ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിനിയാണ്.

My daughter Sara is enjoying her academic pursuits. Annoyed at all the baseless speculation about her joining films.

Posted by Sachin Tendulkar on Monday, April 27, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP