Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഓടിക്കോ ഓടിക്കോ' കരൺ നായരോട് സഞ്ജു വി സാംസൺ; ക്രീസിൽ മലയാളികളുടെ വിളയാട്ടത്തിൽ അന്തംവിട്ട് ധോണി

'ഓടിക്കോ ഓടിക്കോ' കരൺ നായരോട് സഞ്ജു വി സാംസൺ; ക്രീസിൽ മലയാളികളുടെ വിളയാട്ടത്തിൽ അന്തംവിട്ട് ധോണി

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹിയും പൂണെയും തമ്മിൽ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ മലയാളം പറഞ്ഞ സഞ്ജു വി സാംസന്റെ വീഡിയോ വൈറലാകുന്നു. ഡൽഹിക്കുവേണ്ടി പാതി മലയാളിയായ കരൺ നായർക്കൊപ്പം ക്രീസിലുണ്ടായിരുന്നപ്പോഴാണ് സഞ്ജു മലയാളത്തിൽ സംസാരിച്ചത്. തനിക്കെതിരെ വന്ന ബോൾ ബൗളറുടെ അരികിലൂടെ സ്‌ട്രേറ്റ് ഡ്രൈവ് ചെയ്ത് കരണിനോടായി സഞ്ജു മലയാളത്തിൽ ' ഓടിക്കോ ഓടിക്കോ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു ഡൽഹി ഫിറോസ്ഷാ കോട്‌ലയിൽ മലയാളം മുഴങ്ങിയത്. സ്‌കോട് ബൊലാൻഡിന്റെ പന്ത് നോൺ സ്‌ട്രൈക്കിങ് എൻഡിലേക്ക് തട്ടിയിട്ടശേഷമായിരുന്നു സഞ്ജു കരുണിനോട് ഓടിക്കോ, ഓടിക്കോ, വേഗം, വേഗം എന്നുറക്കെ പറഞ്ഞത്. ഇരുവരുടെയും മലയാളം കേട്ട് വിക്കറ്റിന് പിന്നിൽ നിന്ന ധോണി അന്തംവിടുന്നതും കാണാമായിരുന്നു.

സഞ്ജുവിന്റെ പച്ചമലയാളത്തിലുള്ള ആശയവിനിമം കാണാം.. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP