Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കഴിഞ്ഞ 12 വർഷവും 8 മാസവുമായി ഇവിടെ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു; സ്വാഗതം കരുൺ!': കന്നി സെഞ്ച്വറി ട്രിപ്പിൾ നേട്ടത്തിലെത്തിച്ച മലയാളി താരത്തിനു 300 ക്ലബ്ലിലേക്കു സ്വാഗതമോതി സെവാഗിന്റെ ട്വീറ്റ്

'കഴിഞ്ഞ 12 വർഷവും 8 മാസവുമായി ഇവിടെ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു; സ്വാഗതം കരുൺ!': കന്നി സെഞ്ച്വറി ട്രിപ്പിൾ നേട്ടത്തിലെത്തിച്ച മലയാളി താരത്തിനു 300 ക്ലബ്ലിലേക്കു സ്വാഗതമോതി സെവാഗിന്റെ ട്വീറ്റ്

ന്യൂഡൽഹി: 'കരുൺ, കഴിഞ്ഞ 12 വർഷവും 8 മാസവുമായി ഞാനിവിടെ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. 300 ക്ലബ്ബിലേക്കു സ്വാഗതം'. വിരേന്ദർ സെവാഗിന്റെ വാക്കുകൾ. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി താരം കരുൺ നായരെ അഭിനന്ദിച്ചു പോസ്റ്റ് ചെയ്ത ട്വീറ്റിലാണു സെവാഗിന്റെ പ്രതികരണം.

ഇന്ത്യക്കായി ആദ്യം ട്രിപ്പിൾ സെഞ്ച്വറി നേടിയ കളിക്കാരനാണു വിരേന്ദർ സെവാഗ്. രണ്ടു തവണയാണു സെവാഗ് ട്രിപ്പിൾ സെഞ്ച്വറി നേട്ടത്തിൽ എത്തിയത്.

മുൾട്ടാനിൽ പാക്കിസ്ഥാനെതിരെ 2004ലായിരുന്നു സെവാഗിന്റെ ആദ്യ ടെസ്റ്റ് ട്രിപ്പിൾ സെഞ്ച്വറി. 304 റൺസാണ് അന്നു സെവാഗ് നേടിയത്. ഈ നേട്ടം കഴിഞ്ഞു 12 വർഷം കഴിഞ്ഞാണ് ഇന്ത്യയിൽ നിന്നൊരാൾ ട്രിപ്പിൾ നേടുന്നത് എന്നു സൂചിപ്പിച്ചായിരുന്നു സെവാഗിന്റെ ട്വീറ്റ്.

2008ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു സെവാഗിന്റെ രണ്ടാം ട്രിപ്പിൾ. ഇതു പിറന്നതു ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു. 319 റൺസാണ് അന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെവാഗ് അടിച്ചുകൂട്ടിയത്. ഇതാണ് ഇപ്പോഴും ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ.

ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ ട്രിപ്പിൾ സെഞ്ച്വറി നേട്ടത്തിലൂടെ കരുൺ നായർ ഇതിഹാസതാരങ്ങൾക്കൊപ്പമാണ് ഇടം പിടിച്ചത്. ഡൊണാൾഡ് ബ്രാഡ്മാൻ, ബ്രയൻ ലാറ, മാത്യു ഹെയ്ഡൻ, മഹേല ജയവർധന, ഗാരി സോബേഴ്‌സ്, ലെൻ ഹട്ടൻ, സനത് ജയസൂര്യ, ഹനീഫ് മുഹമ്മദ്, വാലി ഹാമൻഡ്, മാർക്ക് ടെയ്‌ലർ, ഗ്രഹാം ഗൂച്ച്, ഇൻസമാം ഉൾ ഹഖ്, ആൻഡി സാന്തം, ക്രിസ് ഗെയ്ൽ, ബോബ് സിംപ്‌സൺ, ജോൺ എഡ്രിച്ച്, ബോബ് കൗപ്പർ, ലോറൻസ് റോവ്, കുമാർ സംഗക്കാര, യൂനിസ് ഖാൻ, അസ്ഹർ അലി, ഹാഷിം അംല, ബ്രൻഡൻ മക്കല്ലം, മൈക്കൽ ക്ലർക്ക് എന്നിവരാണ് ഇതിനു മുമ്പ് ടെസ്റ്റ് ട്രിപ്പിൾ നേടിയ മറ്റു താരങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP