Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പകരം വീട്ടി സിന്ധു; സിന്ധുവിന് കൊറിയ ഓപ്പൺ സൂപ്പർ സീരീസ് കിരീടം; സിന്ധു തോൽപ്പിച്ചത് ജപ്പാന്റെ ലോക ചാമ്പ്യൻ നൊസോമി ഒകുഹാരയെ

പകരം വീട്ടി സിന്ധു; സിന്ധുവിന് കൊറിയ ഓപ്പൺ സൂപ്പർ സീരീസ് കിരീടം; സിന്ധു തോൽപ്പിച്ചത് ജപ്പാന്റെ ലോക ചാമ്പ്യൻ നൊസോമി ഒകുഹാരയെ

മറുനാടൻ ഡസ്‌ക്

സോൾ: കൊറിയ ഓപ്പൺ സൂപ്പർ സീരീസ് ഫൈനൽ പോരാട്ടത്തിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ 22-20, 11-21, 21-18 സെറ്റുകൾക്കു പരാജയപ്പെടുത്തി. കഴിഞ്ഞമാസം ഗ്ലാസ്‌ഗോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിന്റെ തനിയാവർത്തനമാണ് സോളിൽ കണ്ടത്.

റിയോ ഒളിംപിക്‌സ് സെമിയിൽ സിന്ധു ഒകുഹാരയെ തോൽപിച്ചപ്പോൾ ലോകചാംപ്യൻഷിപ്പ് ഫൈനലിൽ ഒകുഹാര തിരിച്ചടിച്ചു. കൊറയയിൽ സിന്ധുവിന്റെ മധുരപ്രതികാരവും.

ആദ്യഗെയിം 22-20 സിന്ധു കരസ്ഥമാക്കി. രണ്ടാം ഗെയിമിൽ നൊസോമി അതി ശക്തമായി തിരിച്ചു വരവാണ് നടത്തിയത്. വളരെ അനായാസമായിരുന്നു നൊസോമിയുടെ മുന്നേറ്റം. ഇത് സിന്ധുവിനെ സമ്മർദ്ദത്തിലാക്കി. നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ചാണ് ഇരുവരും പോരാടിയത്. സിന്ധു പത്തൊൻപതാം പോയിന്റ് നേടിയ റാലി 56 ഷോട്ടാണ് നീണ്ടു നിന്നത്.

ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയർന്ന സീഡുകാർ ഏറ്റുമുട്ടുന്നതും ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തുന്നതുമായ ചാംപ്യൻഷിപ്പാണു സൂപ്പർ സീരീസ്. ഒളിംപിക്‌സും ലോകചാംപ്യൻഷിപ്പും കഴിഞ്ഞാൽ ബാഡ്മിന്റന്റെ വലിയ വേദിയാണിത്.

കഴിഞ്ഞ മാസം അവസാനിച്ച ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഫൈനലിന്റെ തനിയാവർത്തനത്തിനാണ് കൊറിയൻ ഓപ്പൺ ഫൈനലിലും കളം ഒരുങ്ങിയത്. ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ സിന്ധുവിനെ തോൽപ്പിച്ച് ഒക്കുഹാര കിരീടം സ്വന്തമാക്കുകയായിരുന്നു.

സെമിയിൽ ചൈനയുടെ ഹി ബിങ് ജിയോയെ ഒന്നിനെതിരെ മൂന്ന് ഗെയിമുകൾക്ക് തകർത്താണ് സിന്ധു കലാശപ്പോരിന് അർഹത നേടിയത്. സ്‌കോർ 21-10, 17-21, 21-16. മത്സരം ഒരു മണിക്കൂർ നീണ്ടുനിന്നു.

കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ മത്സരത്തിലും മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു വിജയിച്ചത്. സിന്ധുവിന്റെ ഈവർഷത്തെ രണ്ടാം സൂപ്പർ സീരീസ് ഫൈനലാണിത്. നേരത്തെ ഏപ്രിലിൽ ഇന്ത്യ ഓപ്പൺ സൂപ്പർ സീരീസ് കിരീടം സിന്ധു സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP