Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കൻ മുൻ നായകന് രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ വക 'വില്ലൻ കുപ്പായം'; സനത് ജയസൂര്യയെ ക്രിക്കറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വിലക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി വിരുദ്ധ വിഭാഗം; നടപടി ശ്രീലങ്കൻ ക്രിക്കറ്റിലെ അഴിമതിയെ കുറിച്ച് നടത്തിയ അന്വേഷണവുമായി സഹകരിക്കാത്തതിന് പിന്നാലെ

ശ്രീലങ്കൻ മുൻ നായകന് രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ വക 'വില്ലൻ കുപ്പായം'; സനത് ജയസൂര്യയെ ക്രിക്കറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വിലക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി വിരുദ്ധ വിഭാഗം; നടപടി ശ്രീലങ്കൻ ക്രിക്കറ്റിലെ അഴിമതിയെ കുറിച്ച് നടത്തിയ അന്വേഷണവുമായി സഹകരിക്കാത്തതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ശ്രീലങ്കൻ മുൻ ക്രിക്കറ്റ് നായകൻ സനത് ജയസൂര്യയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വക വില്ലൻ കുപ്പായം ലഭിച്ചതാണ് ഇപ്പോൾ ചൂടേറിയ ചർച്ച. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിൽ നിന്നും രണ്ട് വർഷത്തേക്കാണ് ജയസൂര്യയെ വിലക്കിയിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി വിരുദ്ധ വിഭാഗമാണ് മുൻ നായകന് നേരെ നടപടിയെടുത്തത്. നേരത്തെ ശ്രീലങ്കൻ ക്രിക്കറ്റിൽ നടന്ന അഴിമതിയെ കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അന്വേഷണം നടത്തിയിരുന്നു. ഇതിൽ സഹകരിക്കാത്തത് മൂലമാണ് ജയസൂര്യയെ വിലക്കിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിശദീകരണം.

ഗോളിലെ ക്രിക്കറ്റ് പിച്ച് ക്യൂറേറ്റർ ജയാനന്ദ വർണവീരയ്‌ക്കെതിരെ 2016ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘം ജയസൂര്യയെ സമീപിച്ചപ്പോൾ താരം ഇതിനോട് സഹകരിക്കാതിരുന്നതാണ് നടപടിക്ക് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കാൻ ജയസൂര്യ കൂട്ടു നിന്നു എന്നായിരുന്നു താരത്തിന് മേൽ ചുമത്തപ്പെട്ട കുറ്റം. രാജ്യത്തിന് വേണ്ടി 110 ടെസ്റ്റും 445 ഏകദിനവും കളിച്ചിട്ടുള്ള വ്യക്തിയാണ് ജയസൂര്യ. മാത്രമല്ല ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിച്ച ശേഷം പാർലമെന്റ് അംഗവും മന്ത്രിയുമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 2013 മുതൽ 2017 വരെ സെലക്ഷൻ കമ്മറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.

ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് പുലർത്തിയിരുന്ന ജയസൂര്യ ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ഓൾറൗണ്ടർ എന്ന പേര് സ്വന്തമാക്കിയത്. ഞെടിയിടയിൽ സ്‌ട്രൈക്ക് റേറ്റ് ഉയർത്തുന്ന പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പുത്തൻ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ ജയസൂര്യ മുഖ്യ പങ്കാണ് വഹിച്ചത്. ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും ജയസൂര്യ സ്വന്തം മേൽവിലാസം കുറിച്ചാണ് മടങ്ങിയത്.

ട്വന്റി20യിലും ദേശീയ ടീമിനുവേണ്ടി കളിച്ചു. ഐപിഎല്ലിലും കളിച്ചിട്ടുണ്ട്.110 ടെസ്റ്റുകളിൽനിന്നായി 6973 റൺസും 98 വിക്കറ്റുകളും നേടിയപ്പോൾ 445 ഏകദിനങ്ങളിൽനിന്നായി 13430 റൺസും 323 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനക്രിക്കറ്റിൽ 12, 000 റൺസും 300 വിക്കറ്റും നേടിയ ഏക താരമാണു ജയസൂര്യ. വിരമിച്ച ശേഷം ചീഫ് സിലക്ടറായും പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP