Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും സമ്പന്നനായ സ്പോർട്സ്മാനായി വിലസവെ പരിക്കേറ്റ് പിൻവാങ്ങി; മദ്യവും മയക്കുമരുന്നും അവിശുദ്ധ ബന്ധങ്ങളും ജീവിതം തകർത്തു; നീണ്ട 14 വർഷത്തിന് ശേഷം 43ാം വയസിൽ പുതിയ മനുഷ്യനായി അത്യപൂർവ കിരീടം നേടി ടൈഗർ വുഡ്; ഇങ്ങനെയൊരു മടങ്ങി വരവ് ലോക കായിക ചരിത്രത്തിൽ ആദ്യം

ലോകത്തെ ഏറ്റവും സമ്പന്നനായ സ്പോർട്സ്മാനായി വിലസവെ പരിക്കേറ്റ് പിൻവാങ്ങി; മദ്യവും മയക്കുമരുന്നും അവിശുദ്ധ ബന്ധങ്ങളും ജീവിതം തകർത്തു; നീണ്ട 14 വർഷത്തിന് ശേഷം 43ാം വയസിൽ പുതിയ മനുഷ്യനായി അത്യപൂർവ കിരീടം നേടി ടൈഗർ വുഡ്; ഇങ്ങനെയൊരു മടങ്ങി വരവ് ലോക കായിക ചരിത്രത്തിൽ ആദ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ജീവിതം കൈവിട്ട് പോയ അമേരിക്കൻ പ്രഫഷണൽ ഗോൾഫറായ എൽഡ്രിക് ടോന്റ് അഥവാ ' ടൈഗർ വുഡ്' 14 വർഷത്തിന് ശേഷം തന്റെ കായിക ഇനത്തിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയത് വൻ വാർത്തയാകുന്നു. വർഷങ്ങൾക്ക് മുമ്പ് ലോകത്തെ ഏറ്റവും സമ്പന്നനായ സ്പോർട്സ്മാനായി വിലസവെ പരിക്കേറ്റ് പിൻവാങ്ങേണ്ടി വന്ന വുഡ് തുടർന്ന് മദ്യത്തിനും മയക്കുമരുന്നിനും അവിശുദ്ധ ബന്ധങ്ങൾക്കും അടിപ്പെട്ട് ജീവിതം തകർന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇപ്പോൾ നീണ്ട 14 വർഷത്തിന് ശേഷം 43ാം വയസിൽ പുതിയ മനുഷ്യനായി അത്യപൂർവ കിരീടം നേടി ടൈഗർ വുഡ് തിരിച്ച് വന്നിരിക്കുകയാണ്. ഇങ്ങനെയൊരു മടങ്ങി വരവ് ലോക കായിക ചരിത്രത്തിൽ ആദ്യമാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

83ാം മാസ്റ്റേർസ് ടൂർണമെന്റിലാണ് കിരീടം നേടി വുഡ് ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് 2005ന് ശേഷം തിരിച്ച് വന്നിരിക്കുന്നത്. ജോർജിയയിലെ അഗസ്റ്റ് നാഷണൽ ഗോൾഫ് ക്ലബിൽ വച്ച് ഞായറാഴ്ച നടന്ന ഫൈനൽ റൗണ്ടിലാണ് വുഡ് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. 2005ന് ശേഷം ഇതാദ്യമായിട്ടാണ് വുഡ് ഇത്തരത്തിൽ മാസ്റ്റേർസ് കരസ്ഥമാക്കിയിരിക്കുന്നത്. വുഡിന്റെ കുത്തഴിഞ്ഞ ജീവിതത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിവാഹജീവിതം താറുമാറാവുകയും 2010ൽ വിവാഹമോചനം നടക്കുകയും ചെയ്തിരുന്നു. തുടർന്ന് 2017ലായിരുന്നു ജീവിതം മാറ്റി മറിച്ച ലുംബർ ഫ്യൂഷൻ സർജറിക്ക് അദ്ദേഹം വിധേയനായിത്തീർന്നത്.

തുടർന്ന് ട്രാഫിക്ക് ലെയ്നിൽ കാറിട്ട് അതിനകത്ത് ഉറങ്ങിപ്പോയതിനെ തുടർന്ന് വുഡ് നാണം കെട്ട് രീതിയിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇന്നലെ വുഡിന്റെ തിരിച്ച് വരവിന് സാക്ഷ്യം വഹിച്ച് അദ്ദേഹത്തിന്റെ 75 കാരിയായ അമ്മ കുൽട്ടിഡ വുഡ്സ്, മക്കളായ ചാർളി, സാം എന്നിവരും ഗേൾഫ്രണ്ടായ എറിക ഹെർമാൻ എന്നിവരും സന്നിഹിതരായിരുന്നു. വിജയാഹ്ലാദത്തിൽ ഗേൾഫ്രണ്ടിന് സ്നേഹചുംബനമേകാനും വുഡ് മറന്നില്ല.വുഡിന്റെ രണ്ടാം വയസിലായിരുന്നു പിതാവ് ഏൾ വുഡ്സ് അദ്ദേഹത്തെ ഗോൾഫിന്റെ രംഗത്തെത്തിച്ചത്. 2006ൽ അച്ഛൻ മരിച്ചതിന് ശേഷം വുഡ് വിജയിക്കുന്ന ആദ്യത്തെ മാസ്റ്റേർസുമാണിത്.

പരുക്കിനെയും പ്രതിസന്ധികളെയും അതിജീവിച്ച് താൻ ശക്തനായി തിരിച്ച് വരുമെന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു മുൻ വേൾഡ് നമ്പർ വണ്ണായിരുന്ന വുഡ് പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം കായിക രംഗത്തെ തന്നെ മഹത്തായ തിരിച്ച് വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.ഓഗസ്റ്റ് നാഷണലിൽ നാടകീയമായ വൺ ഷോട്ട് വിജയം സഹിതമാണ് വുഡ് ഫിഫ്ത് ഗ്രീൻ ജാക്കറ്റ് സുരക്ഷിതമാക്കിയിരിക്കുന്നത്. ഇന്നലത്തെ വിജയത്തോടെ തന്റെ 15ാമത് മേജർ ടൈറ്റിലാണ് വുഡ് നേടിയിരിക്കുന്നത്. ഇതിന് മുമ്പ് 1997ലും 2001ലും 2002ലും 2005ലും ഇതിന് മുമ്പ് വുഡ് മാസ്റ്റേർസ് നേടിയിരുന്നു.

ഇതിന് പുറമെ 1999ൽ പിജിഎ ചാമ്പ്യൻ ഷിപ്പ്, 2000ത്തിൽ യുഎസ് ഓപ്പൺ, ഓപ്പൺ, പിജിഎ ചാമ്പ്യൻഷിപ്പ്, 2002ൽ യുഎസ് ഓപ്പൺ ,2008ൽ യുഎസ് ഓപ്പൺ എന്നിവയും വുഡ് നേടിയിരുന്നു. വളരെയേറെ വിവാദങ്ങൾ നിറഞ്ഞ ജീവിതവുമാണ് വുഡിന്റേത്. ന്യൂയോർക്ക് സിറ്റി നൈറ്റ്ക്ലബ് മാനേജരായ റേച്ചൽ ഉച്ചിടെലുമായി വുഡിന് അവിശുദ്ധ ബന്ധമുണ്ടെന്ന വാർത്ത് 2009ലായിരുന്നു പുറത്ത് വന്നിരുന്നത്. എന്നാൽ വുഡ് ഇത് ശക്തമായി നിഷേധിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും സ്ത്രീ ലമ്പടനായ കായികതാരമെന്ന ആരോപണം വരെ വുഡ് നേരിട്ടിരുന്നു. അതായത് നിരവധി സ്ത്രീകളുമായി ബന്ധപ്പെട്ടുത്തി അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതിനെ തുടർന്നാണ് 2010ൽ ഭാര്യ എലിനുമായി വുഡിന് വേർപിരിയേണ്ടി വന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വണ്ടിയോടിച്ചുവെന്ന പേരിൽ 2017 മെയ്‌ 29ന് വുഡിനെ ഫ്ലോറിഡയിലെ ജൂപ്പിറ്റർ ഐലന്റിൽ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP