1 usd = 76.26 inr 1 gbp = 94.29 inr 1 eur = 82.56 inr 1 aed = 20.76 inr 1 sar = 20.27 inr 1 kwd = 244.25 inr

Apr / 2020
03
Friday

'എന്റെ പോയിന്റ് കവർന്നെടുത്തു, കള്ളനാണ് നിങ്ങൾ'; കോർട്ടിൽ വെച്ച് അമ്പയറോട് കയർത്ത സംഭവത്തിൽ സെറീന ഊരാക്കുടുക്കിൽ !; ടെന്നീസ് താരം സെറീന വില്യംസിന്റെ മത്സരങ്ങൾ ബഹിഷ്‌കരിക്കാൻ അമ്പയർമാർ നീക്കം നടത്തുന്നുവെന്ന് സൂചന

September 13, 2018

ന്യൂയോർക്ക്: അമേരിക്കൻ ടെന്നീസിന്റെ ഭാഗ്യ റാണിയായ സെറീന വില്യംസിന് ഇപ്പോൾ കഷ്ടകാലമാണ്. സെറീന സ്വപ്‌നം കണ്ടത് ഗ്രാൻസ്ലാം കിരീടമാണെങ്കിലും സ്വപ്‌നത്തിൽ പോലും കാണാത്ത ദുരനുഭവങ്ങളാണ് ഇപ്പോൾ സെറീനയെ വേട്ടയാടുന്നത്. യുഎസ് ഓപ്പൺ ഫൈനലിൽ സെറീന ചെയർ അമ്പയറോട് ...

സെറീനയെ വെറുതെ വിടാൻ ഉദ്ദേശമില്ലാതെ ഓസ്‌ട്രേലിയൻ പത്രം ഹെറാൾഡ് സൺ; പ്രമുഖരുടെ വിമർശനത്തിനും ഫലമില്ല; കാർട്ടൂൺ മുൻ പേജിൽ പുന പ്രസിദ്ധീകരിച്ച് ടാബ്ലോയിഡ്

September 12, 2018

മെൽബൺ: അമേരിക്കൻ ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് ഓസ്ട്രേലിയൻ ടാബ്ലോയിഡ്‌ഹെറാൾഡ് സൺ പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരേ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം. ഹാരിപോർട്ടറിന്റെ രചയിതാവ് ജെ.കെ റൗളിങ്, അമേരിക്കൻ സിവിൽ റൈറ്റ് ആക്ടിവിസ്റ്റ് ജ...

'ലിംഗ വിവേചനമുണ്ടെന്ന് സെറീന പറയുന്നത് യാഥാർത്ഥ്യമാണ്, കോർട്ടിൽ പെരുമാറ്റം മോശമായാൽ സ്ത്രീയ്ക്ക് ശിക്ഷയുറപ്പാണെങ്കിലും പുരുഷന്മാർക്ക് അത് ബാധകമല്ല'; 'അതിരുവിട്ട് പെരുമാറിയാൽ ആരായാലും ശിക്ഷിക്കപ്പെടണം'; ടെന്നീസ് താരം സെറീന വില്യംസ് അമ്പയറോട് മോശമായി പെരുമാറിയത് തെറ്റ് തന്നെയെന്ന് മുൻ താരം മാർട്ടിന നവരത്തിലോവ

September 11, 2018

ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ സെറീനയുടെ പെരുമാറ്റമാണ് ഇപ്പോൾ കായിക ലോകത്ത് ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് യുഎസ് ഓപ്പൺ ഫൈനലിനിടെ സെറീന വില്യംസ് ചെയർ അമ്പയറോട് മോശമായി പെരുമാറിയത്. ഇതിന് പിന്നാലെ സെറീനയുടെ പെരുമാറ്റം തെറ്...

കരീബിയൻ മുടിയും തടിച്ച ചുണ്ടുമായി സെറീന വില്യംസ്; യു.എസ് ഓപ്പണിൽ പരാജയപ്പെട്ട സെറീനയെ വംശീയമായി അധിക്ഷേപിച്ച് കാർട്ടൂൺ; ന്യൂസ് കോർപ്പ് പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരെ രാജ്യവ്യാപക പ്രതിഷേധം; 20-ാം നൂറ്റാണ്ടിലെ കറുത്തവർഗക്കാരെ പരിഹസിക്കുന്ന ചിത്രമെന്ന് വാഷിങ്ടൺ പോസ്റ്റ്

September 11, 2018

വാഷിങ്ടൺ: യു.എസ് ഓപ്പണിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രമുഖ ടെന്നീസ് താരം സെറീന വില്യംസിനെ വംശീയമായ അധിക്ഷേപിച്ച് രംഗത്തിറക്കിയ കാർട്ടൂണിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു. റുപ്പർട്ട് മുർഡോക്കിനെ ന്യൂസ് കോർപ്പ് ആണ് സെറീനയെ അധിക്ഷേപിച്ച് കാർട്ടൂൺ പ...

കോച്ച് കൈവിട്ടു; മത്സരത്തിനിടയിൽ പരിശീലന ടിപ്പ് പറഞ്ഞ് കൊടുത്തു വെന്ന് സമ്മതിച്ചു; സറീന വില്യംസിന്റെ വാദം പൊളിഞ്ഞതോടെ ലോകം കണ്ട എക്കാലത്തെയും ഏറ്റവും മിടുക്കിയായ ടെന്നീസ് താരം 17,000 ഡോളർ പിഴ അടക്കണം; അമ്പയറോട് കയർത്ത് സറീന പണി വാങ്ങിയത് ഇങ്ങനെ

September 10, 2018

ന്യൂയോർക്ക് സിറ്റിയിലെ ഫ്‌ളഷിങ് മെഡോസിൽ വച്ച് ശനിയാഴ്ച നടന്ന യുഎസ് ഓപ്പൺ ടെന്നീസ് ഫൈനലിൽ അമ്പയറിനെതിരെ പൊട്ടിത്തെറിച്ച് വിശ്രുത ടെന്നീസ് താരം സറീന വില്യംസിന് കടുത്ത തിരിച്ചടിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ സംഭവത്തിൽ താരത്തോട് 17,000 ഡോളർ പിഴ അടയ്...

യു.എസ് ഓപ്പൺ ഫൈനലിൽ ആരേയും ചതിച്ചിട്ടില്ല! കളിക്കിടയിൽ കോച്ചിങ് നൽകിയെന്ന പരിശീലകന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല; വിവേചനം നേരിടുന്നത് വനിത താരമായതിനാൽ; താൻ വഞ്ചകിയല്ലെന്നും സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ടെന്നീസ് താരം സെറീന വില്യംസ്

September 09, 2018

ന്യൂയോർക്ക്: താനൊരു വഞ്ചകിയല്ലെന്നും യു.എസ് ഓപ്പൺ ഫൈനലിൽ താൻ ആരേയും ചതിച്ചിട്ടില്ലെന്നും അമേരിക്കൻ ടെന്നീസ് താരം സെറീന വില്ല്യംസ്. ജപ്പാൻ താരം നവോമി ഒസാക്കയ്ക്കെതിരായ ഫൈനലിൽ മൂന്ന് പെനാൽറ്റി പോയിന്റുകൾ സെറീനക്ക് കിട്ടിയിരുന്നു. കളിക്കിടയിൽ കോച്ചിങ് സ...

യുഎസ് ഓപ്പൺ ടെന്നീസ് ഫൈനലിൽ അമ്പയറിനെതിരെ പൊട്ടിത്തെറിച്ച് സറീന വില്യംസ്; കോച്ച് നിർദ്ദേശം നൽകിയെന്നാരോപിച്ച് ഒരു പെനാൽറ്റി നൽകിയ അമ്പയറിനെ കള്ളനെന്ന് വിളിച്ച് കരഞ്ഞും ആക്രോശിച്ചും സറീന നടന്നത് പരാജയത്തിലേക്ക്; 23 തവണ കിരീടം നേടിയ അമേരിക്കൻ താരം കളം വിട്ടത് കണ്ണീർ തുടച്ച്

September 09, 2018

ഇന്നലെ നടന്ന യുഎസ് ഓപ്പൺ വനിതാ ഫൈനൽ പ്രക്ഷുബ്ധമായിരുന്നു. വിശ്രുത ടെന്നീസ് താരം സറീന വില്യംസ് അമ്പയറായ കാർലോസ് റാമോസിനെതിരെ പൊട്ടിത്തെറിച്ചതാണ് രംഗം പ്രശ്നഭരിതമാക്കിയത്. കളിക്കുന്നതിനിടെ തന്റെ കോച്ചിൽ നിന്നും സറീന നിർദ്ദേശങ്ങൾ സ്വീകരിച്ചുവെന്ന് ആരോപി...

സെറീന വില്യംസ് യുഎസ് ഓപ്പൺ സെമിയിൽ; ചെക്ക് താരത്തെ തറപറ്റിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്; 24ാം ഗ്രാൻഡ് സ്ലാം തേടിയുള്ള കുതിപ്പ് തുടർന്ന് ടെന്നീസിലെ ഉരുക്ക് വനിത

September 05, 2018

ന്യൂയോർക്ക്: സെറീന വില്യംസ് യുഎസ് ഓപ്പൺ വനിത വിഭാഗം സെമിയിൽ. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീന സെമിയിലേക്ക് കുതിച്ചത്. സ്‌കോർ: 6-4, 6-3. കരിയറിലെ 24-ാം ഗ്രാൻഡ് സ്ലാം കിരീടം തേടിയിറങ്ങിയ ...

ഫ്രഞ്ച് ഓപ്പണിൽ സെറീനയെ കുരുക്കിയത് 'ബ്ലാക്ക് ക്യാറ്റ് സ്യൂട്ട്'; ഈ വസ്ത്രം മാന്യതയുടെ സീമകളെല്ലാം ലംഘിക്കുന്നതാണെന്നും കളി നടക്കുന്ന സ്ഥലത്തെ മാനിക്കണമെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ; സംഭവം ഫെഡറേഷൻ പ്രസിഡന്റിന്റെ വംശീയ വേർതിരിവാണെന്നും സെറീനയുടെ ആരാധകർ

August 28, 2018

താൻ ധരിച്ച ബ്ലാക്ക് ക്യാറ്റ് സ്യൂട്ട് സെറീനയെ വിവാദച്ചുഴിയിൽ അകപ്പെടുത്തിയ ദിവസങ്ങളാണ് കടന്ന് പോയത്. ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ട് മത്സരത്തിലാണ് സെറീന വില്യംസ് ക്യാറ്റ് സ്യൂട്ടണിഞ്ഞ് എത്തിയത്. വലിയ വിവാദങ്ങളാണ് ഇതിന് പിന്നാലെ താരത്തെ തേടിയെത്തിയത്. വസ്ത്...

മറ്റ് താരങ്ങളെക്കാൾ കൂടുതൽ തവണ എന്തിനാണ് എന്നെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്? ഉദ്ദേശം നല്ലതെങ്കിൽ സഹകരിക്കുമെന്നും വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നും അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസ്; വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സമ്മതിക്കാതെ പരിശോധന നടത്തിയത് അഞ്ച് തവണ; എല്ലാവരേയും ഒരുപോലെ പരിശോധിക്കണമെന്നും സെറീന

July 26, 2018

ന്യൂയോർക്ക്: കായിക രംഗത്ത് വിവേചനത്തിന്റെയും വർണ വെറിയുടേയും വാർത്തകൾ പലപ്പോഴും തലപൊക്കാറുണ്ട്. വംശീയ അധിക്ഷേപത്തിന്റെ പേരിൽ മുൻ ലോകകപ്പ് ജോതാവ് മിസൂട്ട് ഓസിൽ ജർമ്മൻ ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു. ഇതിന് പിന്നാലെ ടെന്നീസിലെ വിവേചനത്തിനെതിരെ രംഗത...

വിംബിൾഡൺ കിരീടം ജർമ്മൻ സുന്ദരി കെർബറിന്; പ്രസവശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ സെറീനയെ വീഴ്‌ത്തിയത് പതിനൊന്നാം സീഡുകാരി; 24-ാം ഗ്രാൻഡ്‌സ്‌ളാം കയ്യകലത്തിൽ നഷ്ടപ്പെട്ട് സെറീന

July 14, 2018

ലണ്ടൻ: വിംബിൾഡൺ 2018 വനിതാ സിംഗിൾസ് കിരീടം നേടാമെന്ന സെറീനയുടെ മോഹം തല്ലിക്കെടുത്തി ജേതാവായി ജർമ്മൻ സുന്ദരി കെർബർ. സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകളിൽ ആണ് ജർമ്മൻ താരം വീഴ്‌ത്തിയിത്. 6-3, 6-3 എന്ന സ്‌കോറിനായിരുന്നു കെർബറുടെ വിജയം. ടൂർണ്ണമെന്റിലെ 1...

റാഫേൽ നദാലിനെ തകർത്ത് നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ; പരാജയപ്പെടുത്തിയത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ; ഫൈനലിൽ എതിരാളി ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ

July 14, 2018

ലണ്ടൻ: റോജർ ഫെഡറർക്ക് പിന്നാലെ റാഫേൽ നദാലും വിംബിൾഡൺ ഓപ്പണിൽ നിന്നും പുറത്ത്. സെമിയിൽ നദാലിനെ തകർത്ത ജോക്കോവിച്ച് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സണെ നേരിടും.വാശിയേറിയ പോരാട്ടത്തിനൊടുവിൽ റാഫേൽ നഡാലിനെ തോൽപിച്ചാണ് നൊവാക് ജോകോവിച്ച് വിംബിൾഡൺ ഫൈന...

കുഞ്ഞ് പിറന്നിട്ട് വെറും പത്തുമാസം; പ്രസവാനന്തര രോഗം ജീവനെടുക്കുമെന്ന് ഭയന്നു; എന്നിട്ടും ഇതാ അവൾ കിരീടം ഉറപ്പിച്ച് മുന്നോട്ട്; വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ

July 14, 2018

ലണ്ടൻ: ലോകകായികവേദിക്ക് അത്ഭുതമാണ് സെറീന വില്യംസ്. ഇന്നു നടക്കുന്ന ഫൈനലിൽ ജർമനിയുടെ എയ്ഞ്ചലിക് കെർബറിനെ പരാജയപ്പെടുത്തി വിംബിൾഡൺ കിരീടത്തിൽ സെറീന വീണ്ടും മുത്തമിട്ടാൽ, ആ അത്ഭുതം ഇരട്ടിക്കും. പ്രസവിച്ചശേഷം സ്‌പോർട്‌സിലേക്ക് തിരിച്ചെത്തിയ കായികതാരങ്ങൾ ...

കുഞ്ഞു പിറന്നിട്ട് വെറും പത്ത് മാസം; പ്രസവാനന്തര രോഗം ജീവനെടുക്കുമെന്ന് ഭയന്നു; എന്നിട്ടും ഇതാ അവൾ കിരീടം ഉറപ്പിച്ചു മുൻപോട്ട്; വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്ല്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ

July 13, 2018

ടെന്നീസ് കോർട്ടിലെ കരുത്തയായ സ്ത്രീയാണ് സെറീന വില്ല്യംസ്. ഇത്തവണ തന്റെ കരുത്ത് ആരാധകർക്ക് ഒരു വട്ടം കൂടി കാട്ടിക്കൊടുത്തിരിക്കുകയാണ് ടെന്നീസ് കോർട്ടിന്റെ രാജ്ഞി. കുഞ്ഞു പിറന്നിട്ട് പത്ത് മാസം പിന്നിടുമ്പോൾ മരണക്കിടക്കയിൽ നിന്നും എഴുന്നേറ്റാണ് സെറീന വ...

റോജർ ഫെഡറർ വിംബിൾഡൺ ടെന്നീസിൽ നിന്ന് പുറത്ത്; തോൽവി വഴങ്ങിയത് ആദ്യ രണ്ട് സെറ്റുകൾക്ക് മുന്നിട്ട് നിന്ന ശേഷം; ഫെഡററെ അട്ടിമറിച്ചത് സൗത്താഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സൺ

July 12, 2018

ലണ്ടൻ: ഒന്നാം സീഡ് റോജർ ഫെഡറർ വിംബിൾഡൺ ടെന്നീസിൽ നിന്ന് പുറത്ത്. അഞ്ചു സെറ്റ് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണാണ് ഫെഡററെ പരാജയപ്പെടുത്തിയത്. സ്‌കോർ: 2-6, 6-7, 7-5, 6-4,13-11.വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എട്ടാം ...

MNM Recommends

Loading...