1 usd = 71.70 inr 1 gbp = 92.55 inr 1 eur = 78.00 inr 1 aed = 19.52 inr 1 sar = 19.11 inr 1 kwd = 234.03 inr

Feb / 2020
27
Thursday

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ഇറ്റലിയുടെ ഫ്‌ളാവിയ പെനേറ്റ; സ്വന്തം നാട്ടുകാരിയെ തോൽപ്പിച്ച് കിരീടം ഉയർത്തിയ ശേഷം വിടവാങ്ങൽ പ്രഖ്യാപനവും

September 13, 2015

ന്യൂയോർക്ക്: യു.എസ് ഓപൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ഇറ്റലിയുടെ ഫ്ളാവിയ പെന്നേറ്റ സ്വന്തമാക്കി. ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിനെ സെമിയിൽ മുട്ടു കുത്തിച്ച സ്വന്തം നാട്ടുകാരി കൂടിയായ റോബർട്ട വിൻസിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ...

യുഎസ് ഓപ്പണിൽ വമ്പൻ അട്ടിമറി; ഒന്നാം സീഡ് സെറീന വില്ല്യംസിനെ തോൽപ്പിച്ച് ഇറ്റലിയുടെ സീഡില്ലാ താരം റോബർട്ട വിൻസി ഫൈനലിൽ; സ്റ്റെഫി ഗ്രാഫിന്റെ നേട്ടത്തിന് ഇളക്കം തട്ടില്ല

September 12, 2015

ന്യൂയോർക്ക്: കലണ്ടർ സ്ലാം നേട്ടത്തിന്റെ പടിവാതിൽക്കൽ നിന്ന് സെറീനാ വില്ല്യംസിന് കണ്ണീരോടെ മടക്കം. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് സെമിയിൽ ഇറ്റലിയുടെ സീഡില്ലാ താരം റോബർട്ട വിൻസിക്കുമുന്നിൽ കീഴടങ്ങിയ സെറീന ടെന്നിസിലെ അതുല്യനേട്ടത്തിന് പടിവാതിൽക്കലകലെ കീഴടങ്...

യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ പേസ് - മാർട്ടീന ഹിംഗിൻസ് സഖ്യത്തിന് കിരീടം; മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ മിക്‌സഡ് സഖ്യമെന്ന ബഹുമതിയും സ്വന്തം

September 12, 2015

ന്യൂയോർക്ക്: യു.എസ് ഓപൺ മിക്‌സഡ് ഡബ്ൾസ് കിരീടം ലിയാൻഡർ പേസ് - മാർട്ടിന് ഹിംഗിസ് സഖ്യത്തിന്. യു എസിന്റെ സാം ക്വറേബഥാനി മാറ്റെക് സാൻഡ്‌സ് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്‌കോർ 6-4, 3-6, 10-7. 1969ന് ശേഷം ഒരു സീസണിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ...

യുഎസ് ഓപ്പണിൽ വിജയക്കൊടി നാട്ടാൻ ഇന്ത്യൻ സഖ്യങ്ങൾക്ക് ഇനി ഒരുപടി കൂടി; വനിതാ ഡബിൾസിൽ സാനിയയും മിക്‌സഡ് ഡബിൾസിൽ പേസും ഹിഞ്ജിസിനൊപ്പം ഫൈനലിൽ

September 10, 2015

ന്യൂയോർക്ക്: സാനിയ മിർസയും മാർട്ടിന ഹിഞ്ജിസുമടങ്ങിയ ഒന്നാം സീഡ് സഖ്യം യുഎസ് ഓപ്പൺ ഡബിൾസ് ഫൈനലിലെത്തി. ഇന്ത്യൻ താരം ലിയാൻഡർ പേസുമൊത്ത് മിക്‌സഡ് ഡബിൾസിലും ഹിഞ്ജിസ് ഫൈനലിൽ എത്തിയിട്ടുണ്ട്. വിംബിൾഡൺ ചാംപ്യന്മാരായ സാനിയ-ഹിഞ്ജിസ് സഖ്യത്തിന്റെ തുടർച്ചയായ രണ...

സഹോദരിമാരുടെ പോരാട്ടത്തിൽ സെറീന പൊരുതി ജയിച്ചു; കലണ്ടർ ഗ്രാൻസ്ലാം നേട്ടത്തിലേക്ക് ഇനി രണ്ടു ചുവടുകൾ മാത്രം

September 09, 2015

ന്യൂയോർക്ക്: സ്റ്റെഫിഗ്രാഫിനുശേഷം കലണ്ടർവർഷം നാലു ഗ്രാൻസ്ലാം കിരീടവും നേടുന്ന സുവർണതാരമെന്ന നേട്ടത്തിലേക്ക് സെറീന വില്യംസ് കുതിക്കുന്നു. യുഎസ് ഓപ്പണിൽ സഹോദരിമാർ മുഖാമുഖം വന്ന ക്വാർട്ടറിൽ വീനസ് വില്യംസിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ച് സെറ...

അർജുന അവാർഡ് ജേതാക്കളിൽ മലയാളത്തിന്റെ ശ്രീജേഷും; സാനിയ മിർസയ്ക്ക് ഖേൽരത്‌ന: വിവാദങ്ങൾക്ക് ഇടം നൽകാതെ കായിക പുരസ്‌ക്കാര പ്രഖ്യാപനം

August 11, 2015

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം ടെന്നീസ് താരം സാനിയ മിർസയ്ക്ക്. ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്റ്റനും മലയാളിയുമായ പി.ആർ. ശ്രീജേഷിന് അർജുന പുരസ്‌കാരവും ലഭിച്ചു. രോഹിത് ശർമ(ക്രിക്കറ്റ്), എം.ആർ. പൂവമ്മ(അത...

ഫെഡററുടെ പോരാട്ട വീര്യത്തെ മറികടന്ന് ദ്യോക്കോവിച്ച് കിരീടം നിലനിർത്തി; ഡബിൾസിൽ ഇന്ത്യൻ വിജയഗാഥ; വിബിൾഡണിൽ ഇത്തവണ മൂന്ന് കിരീടം; പേസും സാനിയയും നഗാലും അഭിമാനമായി

July 13, 2015

ലണ്ടൻ: നൊവാക് ദ്യോക്കോവിച്ച് കരുത്തിന് മുന്നിൽ റോജർ ഫെഡററുടെ പഴയ പ്രതാപകാലം തിരിച്ചെത്തിയില്ല. വിംബിൾഡൺ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ച് കിരീടം നിലനിർത്തി. ഫൈനലിൽ മുൻ ചാമ്പ്യൻ റോജർ ഫെഡററെ തറപറ്റിച്ചാണ് ദ്യോകോവിച്ച് തന്റെ മൂ...

സാനിയ മിർസ കുറിച്ചത് ഇന്ത്യൻ കായിക രംഗത്തെ പുതുചരിത്രം; മൂന്ന് മിക്‌സഡ് ഡബിൾസ് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സാനിയക്ക് ആദ്യമായി വനിതാ ഡബിൾസ് കിരീടവും; ചരിത്ര വിജയം മാർട്ടിന ഹിഞ്ജിസുമായി ചേർന്ന്

July 12, 2015

ലണ്ടൻ: ചരിത്രം കുറിച്ച് ഇന്ത്യയുടെ ടെന്നീസ് റാണി സാനിയ മിർസ വിംബിൾഡണിലെ പുൽകോർട്ടിൽ വെന്നിക്കൊടി പാറിച്ചു. മുൻ ലോക ഒന്നാം നമ്പറും സ്വിസ് താരവുമായ മാർട്ടിന ഹിഞ്ജിസുമായി ചേർന്നാണ് ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഡബിൾസ് കിരീടം സാനിയ സ്വന്തമാക്കിയത്. റഷ്യ...

33ലും കരുത്തു ചോരാതെ സെറീന വില്യംസ്; ആറാം വിംബിൾഡൺ കിരീടം സ്വന്തമാക്കിയത് ഫ്രഞ്ച് ഓപ്പൺ തോൽവിക്ക് മധുര പ്രതികാരമേകി

July 11, 2015

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് കിരീടം സെറീന വില്യംസിന്. ഫൈനലിൽ സ്‌പെയിന്റെ ഗാർബിൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണ് സെറീന കിരീടം ചൂടിയത്. സ്‌കോർ: 6-4,6-4. 33-ാം വയസിലും ഒട്ടും കരുത്തു ചോരാതെ റാക്കറ്റേന്തുന്ന സെറീന വിംബിൾഡണിൽ നേടുന്ന ആറാം കിരീടമ...

മറിയ ഷറപ്പോവയെ മറികടന്ന് നിലവിലെ ചാമ്പ്യൻ സെറീന വില്യംസ് വിംബിൾഡൺ ഫൈനലിൽ; കലാശപ്പോരാട്ടത്തിൽ സ്‌പെയിൻ താരം മുഗുറസയുമായി ഏറ്റുമുട്ടും

July 10, 2015

ലണ്ടൻ: നിലവിലെ ചാമ്പ്യൻ സെറീന വില്യംസ് വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. റഷ്യൻ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണ് സെറീന ഫൈനൽ പോരാട്ടത്തിന് അർഹത നേടിയത്. ലോക റാങ്കിങ്ങിൽ പത്തൊൻപതാം സ്ഥാനത്തുള്ള സ്പാനിഷ് താരം ഗാർബീ...

ഇന്ത്യൻ ടെന്നീസ് ഹീറോ ലിയാൻഡർ പേസ് വീണ്ടും കിരീടനേട്ടത്തിൽ; ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് നേടിയത് മാർട്ടിന ഹിംഗിസിനൊപ്പം

February 01, 2015

മെൽബൺ: ഇന്ത്യയുടെ ലിയാൻഡർ പെയ്‌സ്-സ്വിറ്റ്‌സർലൻഡിന്റെ മാർട്ടിന ഹിംഗിസ് സഖ്യത്തിന് ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം. ഏഴാം സീഡായ പെയ്‌സ്-ഹിംഗിസ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് കാനഡ-ഫ്രഞ്ച് ജോഡിയായ ഡാനിയൽ നെസ്റ്റർ- ക്രിസ്റ്റീന മ്ലാദെവിനോവിച്ച് ...

ടെന്നീസ് കോർട്ടിൽ ബോളിവുഡ് താരത്തിളക്കവും; ആരാധകരിൽ ആവേശം നിറച്ച് ഐപിടിഎൽ ഇന്ത്യയിൽ

December 09, 2014

ന്യൂഡൽഹി: ടെന്നീസും സിനിമയും സംഗമിച്ച കാഴ്ചയായിരുന്നു രാജ്യ തലസ്ഥാനത്തിന്നലെ. ഇരുരംഗത്തെയും സൂപ്പർ താരങ്ങൾ ഒന്നിച്ച് അണിനിരന്നപ്പോൾ അത് കായിക-സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ ദൃശ്യവിരുന്നായി. ടെന്നീസിന്റെ പ്രീമിയർ പതിപ്പായ ഐപിടിഎലിന്റെ ഇന്ത്യയിലെ മത...

ആൻഡി മുറേയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; കോച്ചിന്റെ മകളെ ജീവിത സഖിയാക്കുന്നത് ദ്വീർഘകാല പ്രണയത്തിന് ശേഷം

November 29, 2014

ലണ്ടൻ: ബ്രിട്ടീഷ് ടെന്നീസ് താരം ആൻഡി മുറേ വിവാഹിതനാകുന്നു. തന്റെ കൗമാരകാല കൂട്ടുകാരി കിം സിയേഴ്‌സ് തന്നെയാണ് മുറേയുടെ ജീവിതസഖി. ദ്വീർഘകാലമായി മുറേയും സിയേഴ്‌സും പ്രണയത്തിലായിരുന്നു. മുറേ വിവാഹിതനാകുന്ന കാര്യം ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയ...

സാനിയയുടെ നല്ല സമയം! സിംഗപ്പൂർ ഡബ്ല്യു.ടി.എ. കിരീടം ചൂടി സാനിയ - ക്ലാരാ ബ്ലാക്ക് സഖ്യം

October 26, 2014

സിംഗപ്പൂർ: സാനിയ മിർസയ്ക്ക് ഇപ്പോൾ നല്ലസമയമാണ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ സാനിയ സിംഗപ്പൂർ ഡബ്ല്യു.ടി.എ ഫൈനൽസ് കിരീടവും സാനിയ ചൂടി. സിംബാവക്കാരി ക്ലാരാ ബ്ലാക്കിനൊപ്പമാണ് സാനിയയുടെ കിരീട നേട്ടം. കിരീട നേട്ടത്തോടെ വഴിപിരിയുകയാണ...

ഫെഡറർ ഒരു ഫോട്ടോ ചോദിച്ചു, ഫോട്ടോഷോപ്പ് വിപ്ലവം തന്നെ നടത്തി ഇന്ത്യക്കാർ!

September 24, 2014

ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ നൽകി എന്നു പറയുന്നത് പോലെയാണ് കാര്യങ്ങൾ. ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ ഇന്ത്യയിൽ എത്തുമ്പോൾ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതാണെന്ന് ചോദിച്ച് ഒരു ട്വീറ്റ് ചെയ്തു. പോരേ പൂരം കേട്ട പാതി കേൾക്കാത്ത പാതി ഫെഡറർ ഇന്ത്യയ...

MNM Recommends

Loading...