Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ടെന്നീസ് ഹീറോ ലിയാൻഡർ പേസ് വീണ്ടും കിരീടനേട്ടത്തിൽ; ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് നേടിയത് മാർട്ടിന ഹിംഗിസിനൊപ്പം

ഇന്ത്യൻ ടെന്നീസ് ഹീറോ ലിയാൻഡർ പേസ് വീണ്ടും കിരീടനേട്ടത്തിൽ; ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് നേടിയത് മാർട്ടിന ഹിംഗിസിനൊപ്പം

മെൽബൺ: ഇന്ത്യയുടെ ലിയാൻഡർ പെയ്‌സ്-സ്വിറ്റ്‌സർലൻഡിന്റെ മാർട്ടിന ഹിംഗിസ് സഖ്യത്തിന് ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം. ഏഴാം സീഡായ പെയ്‌സ്-ഹിംഗിസ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് കാനഡ-ഫ്രഞ്ച് ജോഡിയായ ഡാനിയൽ നെസ്റ്റർ- ക്രിസ്റ്റീന മ്ലാദെവിനോവിച്ച് സഖ്യത്തെയാണ് തോൽപിച്ചത്. സ്‌കോർ 6-4, 6-3. ഇരുവരുടെയും 15-ാം ഗ്രാൻസ്‌ലാം കിരീടമാണിത്.

നാൽപത്തിയൊന്നുകാരനായ ലിയാൻഡർ പെയ്‌സിന്റെ 31-ാം ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്. എട്ടു തവണ പുരുഷ ഡബിൾസ് കിരീടവും ആറ് മിക്‌സഡ് ഡബിൾസ് ഗ്രാൻസ്‌ലാം കിരീടങ്ങളും പെയ്‌സ് നേരത്തേ നേടിയിട്ടുണ്ട്. പെയ്‌സിന്റെ നാലാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്.

മൂന്നു തവണ ഓസ്‌ട്രേലിയൻ ഓപ്പൺ വനിത കിരീടം നേടിയ താരമാണ് ഹിംഗിസ്. നാലുതവണ വനിതാ ഡബിൾസ് കിരീടവും നേടിയിട്ടുണ്ട്. 2006ൽ മറ്റൊരു ഇന്ത്യൻ താരമായ മഹേഷ് ഭൂപതിക്കൊപ്പവും ഹിംഗിസ് ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയിട്ടുണ്ട്. സിംഗിൾസിൽ ഒന്നാം നമ്പർ താരമായിരുന്ന ഹിംഗിസ് കഴിഞ്ഞ വർഷമാണ് ഡബിൾസിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ടെന്നീസ് കോർട്ടിലേക്കു തിരിച്ചെത്തിയത്.

നേരത്തെ മാർട്ടിന നവരാത്തിലോവയ്‌ക്കൊപ്പവും ലിയാൻഡർ പേസ് ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയിട്ടുണ്ട്. ഹിംഗിസുമൊത്ത് ഒരു ഗ്രാൻഡ് സ്ലാം പോരാട്ടത്തിന് ആദ്യമായാണ് പേസ് കൈകോർക്കുന്നത്. ആദ്യ ശ്രമത്തിൽ തന്നെ കിരീടം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP