Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ദ്യോകോവിച്ചിന്; റാഫേൽ നദാലിനെ തകർത്തത് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ; ഏഴാം ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ സെർബിയൻ താരത്തിന്റെ 15ാം ഗ്രാൻസ്ലാം നേട്ടം; 18ാം ഗ്രാൻസ്ലാം തേടിയെത്തിയ നദാലിനെ വീഴ്‌ത്തിയത് അനായാസം

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ദ്യോകോവിച്ചിന്; റാഫേൽ നദാലിനെ തകർത്തത് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ; ഏഴാം ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ സെർബിയൻ താരത്തിന്റെ 15ാം ഗ്രാൻസ്ലാം നേട്ടം; 18ാം ഗ്രാൻസ്ലാം തേടിയെത്തിയ നദാലിനെ വീഴ്‌ത്തിയത് അനായാസം

സ്പോർട്സ് ഡെസ്‌ക്

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ദ്യോകോവിച്ചിന്. ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാലിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സെർബിയൻ താരം അനായാസം വീഴ്‌ത്തുകയായിരുന്നു. ഏഴാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമെന്ന റെക്കോഡ് നേട്ടമാണ് ദ്യോക്കോവിച്ചിനെ തേടി എത്തിയത്. സ്‌കോർ (6-3,6-2,6-3).കരിയറിലെ തന്റെ 15ാം ഗ്രാൻഡ്സ്ലാം കിരീടമാണ് ദ്യോക്കോവിച്ച് കരസ്ഥമാക്കിയത്. 18ാം ഗ്രാൻസ്ലാം എന്ന സ്വപ്‌നവുമായി ഇറങ്ങിയ നദാലിന് നിരാശനായി മടങ്ങേണ്ടി വന്നു.

28-ാം സീഡ് ഫ്രാൻസിന്റെ ലൂകാസ് പൗലിയെ തോൽപ്പിച്ചാണ് ദ്യോക്കോ ഫൈനൽ ടിക്കറ്റെടുത്തത്. നേരിട്ടുള്ള സെറ്റുകൾക്ക് ഒന്നാം സീഡായ സെർബിയൻ താരം വിജയം കണ്ടു.  ഇതോടെ ഫൈനലിൽ നദാലുമായുള്ള പോരാട്ടത്തിന് കളമൊരുങ്ങുകയായിരുന്നു. നേരത്തെ സിറ്റ്സിപാസിനെ തോൽപ്പിച്ചാണ് നദാൽ ഫൈനൽ ടിക്കറ്റെടുത്തത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു നദാലിന്റെ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP