Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിമൺ കോർട്ടിലെ രാജാവ് മറ്റാര്? ഗ്രാൻസ്ലാം നേട്ടത്തിൽ ഫെഡറർക്കൊപ്പമെത്താൻ കുതിപ്പ് തുടർന്ന് റാഫേൽ നദാൽ; 12 ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയ താരം കീഴടക്കിയത് ഡൊമിനിക് തീമിനെ

കളിമൺ കോർട്ടിലെ രാജാവ് മറ്റാര്? ഗ്രാൻസ്ലാം നേട്ടത്തിൽ ഫെഡറർക്കൊപ്പമെത്താൻ കുതിപ്പ് തുടർന്ന് റാഫേൽ നദാൽ; 12 ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയ താരം കീഴടക്കിയത് ഡൊമിനിക് തീമിനെ

മറുനാടൻ ഡെസ്‌ക്‌

റൊളാങ് ഗാരോസ്: റോജർ ഫെഡററുമായുള്ള ഗ്രാൻസ്ലാം അന്തരം വീണ്ടും കുറച്ച് റാഫേൽ നദാൽ. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടം 12 ാം തവണയും നേടി 18 ഗ്രാൻസ്ലാം കിരീടങ്ങൾ നദാൽ സ്വന്തം പേരിൽ കുറിച്ചു. കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണ.
ഓസ്ട്രിയൻ താരം ഡോമിനിക് തീമിനെയാണ് നദാൽ വീഴ്‌ത്തിയത്. സ്‌കോർ 6-3, 5-7, 6-1, 6-1. നദാലിന്റെ 12-ാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്.കഴിഞ്ഞ വർഷവും നദാലും തീമും തന്നെയായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് അന്ന് നദാൽ തീമിനെ പരാജയപ്പെടുത്തിയത്. ഇത്തവണ സെമിയിൽ റോജർ ഫെഡററെ തോൽപിച്ചാണ് നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തിയത്.

20 ഗ്രാൻസ്ലാം കിരീടങ്ങളുള്ള റോജർ റോഡററാണ് നിലവിൽ മുന്നിൽ. ആ ദൂരം നദാൽ നികത്തുന്ന കാലം അകലെയല്ല എന്നാണ് കളിമൺ കോർട്ടിലെ മികവ് സൂചിപ്പിക്കുന്നത്. 15 ഗ്രാൻസ്ലാം കിരീടങ്ങളുമായി ജോക്കോവിച്ച് നദാലിന്റെ പിന്നാലെയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP